Friday, November 15, 2024

‘കലണ്ടറി’ന് ശേഷം നടൻ മഹേഷ് സംവിധാനം ചെയ്യുന്നു ‘പിന്നെയും പിന്നെയും’

പൃഥ്വിരാജിനെ നായകനാക്കിക്കൊണ്ട് നടൻ മഹേഷ് സംവിധാനം ചെയ്ത ആദ്യചിത്രം ‘കലണ്ടറി’ന് ശേഷം ഏറ്റവും പുതിയ ചിത്രം ‘പിന്നെയും പിന്നെയും’ വരുന്നു. കോടൂർ ഫിലിംസിന്റെ ബാനറിൽ ബിജു കോടൂർ, രേവ് പിള്ള, നരസിംഹൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ത്രികോണകഥ പറയുന്ന ചിത്രമാണ് പിന്നെയും പിന്നെയും. സന്തോഷ് കപീലിന്റെതാണു തിരക്കഥ.

ആൻ ശീതൾ, ജഗദീഷ്, ധ്രുവൻ, ഹന്നാ റെജി കോശി, സൂര്യാകൃഷ്, ബൈജു സന്തോഷ്, ജോണി ആൻറണി, ദിനേശ് പണിക്കർ, നിസ്സാര, ഗായത്രി സുരേഷ്, നീന കുറുപ്പ്, അരുൺ സി കുമാർ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഛായാഗ്രഹണം സിബി ജോസഫ്, എഡിറ്റിങ് മോജി, ഗാനരചന റഫീഖ് അഹമ്മദ്, പശ്ചാത്തല സംഗീതം ദീപക് ദേവ്. മെയ് മാസത്തിലെ ആദ്യ ആഴ്ച ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചി, തിരുവനന്തപുരം, ഡാർജലിംഗ്, പോണ്ടിച്ചേരി തുടങ്ങിയ ലൊക്കേഷനുകളിൽ ആരംഭിക്കും.  

spot_img

Hot Topics

Related Articles

Also Read

സിദ്ദിഖിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി

0
‘വളരെ പ്രിയപ്പെവരുടെ തുടരെയുള്ള വേര്‍പാടുകള്‍...അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥഅനുഭവിച്ചുകൊണ്ട് തന്നെ... സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’, മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതി.

ഹൊറര്‍ ത്രില്ലറുമായി രാഹുല്‍ സദാശിവന്‍; ‘ഭ്രമയുഗ’ത്തില്‍ നായകന്‍ മമ്മൂട്ടി

0
പ്രഗത്ഭരായ അഭിനേതാക്കളും 'അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് സംവിധായകന്‍ രാഹുല്‍ സൃഷ്ടിച്ച ഒരു വലിയ ലോകമാണ് ‘ഭ്രമയുഗം'.

ജിതിൻ ലാൽ- ടൊവിനോ ഒന്നിക്കുന്ന ഫാന്റസി  ചിത്രം ‘എ. ആർ. എം’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ചിത്രം ‘എ. ആർ. എം’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മൂന്ന് കഥാപാത്രങ്ങളായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്.

ടിറ്റോ വിൽസൻ നായകനാകുന്നു; ‘സംഭവം ആരംഭം; ചിത്രത്തിന്റെ ടീസർ റിലീസായി

0
ടീം വട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാദ് ഹസ്സനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഹെവി ഡോസ് എന്ന കഥാപാത്രമായാണ് ടിറ്റോ വിൽസൺ എത്തുന്നത്. സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി മറ്റുള്ളവരുടെ ഏത് വിധേനെയും ഉപയോഗിക്കുന്ന രീതിയാണ് ഈ കഥാപാത്രത്തിന്റെ പ്രത്യേകത.

പ്രമുഖ ചലച്ചിത്രപ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

0
പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു. 78 വയസ്സായിരുന്നു. വർദ്ധക്യസഹജമായ അസുഖങ്ങളായി ഏറെ നാളായി ചികിത്സയിലായിരുന്നു.