എക്കാലത്തും മലയാളികളുടെ നാവിലൂറുന്ന കലാഭവന്‍ മണിയുടെ പാട്ടെഴുത്തുകാരന്‍ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു. 65- വയസ്സായിരുന്നു. കലാഭവന്‍ മണി പാടിപ്പാടി അനശ്വരമാക്കിയ നാടന്‍ പാട്ടുകളെല്ലാം അറുമുഖന്‍ വെങ്കിടങ്ങ് രചിച്ചവ ആയിരുന്നു. നാടന്‍ പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നാണ് അറുമുഖന്‍ വെങ്കിടങ്ങ് അറിയപ്പെട്ടിരുന്നത്. 350- ഓളം ഗാനങ്ങള്‍ ഇദ്ദേഹത്തിന്‍റെ തൂലികയിലൂടെ പിറന്നു. കലാഭവന്‍ മണിയെ ഏത് സാധാരണക്കാര്‍ക്കിടയിലും ചിരപരിചിതനും ജനപ്രിയവുമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നത് ഈ നാടന്‍ പാട്ടുകളായിരുന്നു.
‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍’, ‘പകല് മുഴുവന്‍ പണിയെടുത്ത്’, ‘വരിക്കച്ചക്കേടെ’, ഈനി പ്രസിദ്ധമായ നാടന്‍ പാട്ടുകള്‍ അറുമുഖന്‍ വെങ്കിടങ്ങ് എഴുതിയതാണ്. 1998- ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തില്‍’ എന്ന ഗാനം അറുമുഖന്‍ വെങ്കിടങ്ങ് എഴുതി. കൂടാതെ സാവിത്രിയുടെ അരഞ്ഞാണം, ചന്ദ്രോത്സവം, ഉടയോന്‍, രക്ഷകന്‍,ദ ഗാര്‍ഡ്, തിടങ്ങിയ ചിത്രങ്ങളിലും ചില ആല്‍ബങ്ങളിലും ഭക്തിഗാനങ്ങളും അറുമുഖന്‍ വെങ്കിടങ്ങ് എഴുതി. ഭാര്യ: അമ്മിണി. മക്കള്‍: സിജു, ശിനി, ഷൈന്‍, കണ്ണന്‍ പാലാഴി, ഷൈനി. സംസ്കാറാം ഇന്ന് വൈകീട്ട് മൂന്നിന് തൃശൂരില്‍ പൊതുശ്മശാനത്തില്‍.