Thursday, April 3, 2025

കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായ് മരിച്ച നിലയില്‍

ദേശീയ പുരസ്കാര ജേതാവും കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ  നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ചു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. നാല് തവണ  മികച്ച കലാസംവിധായകനുള്ള ദേശീയ പുരസ്കാരവും മൂന്നു തവണ ഫിലിം ഫെയര്‍ അവാര്‍ഡും നേടിയ ഇദ്ദേഹം ഹിന്ദിയിലും മറാത്തിയിലുമായി നിരവധി സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇരുപതു വര്‍ഷത്തോളം നീണ്ടുനിന്ന കലാജീവിതത്തില്‍ ഹാം ദില്‍ കെ ചുകേ സനം, ദേവദാസ്, ലഗാന്‍, പ്രേം രത്തന്‍ ധന്‍ പായോ, ജോധാ അക്ബര്‍, തുടങ്ങിയവ അദ്ദേഹം കലാസംവിധാനം നിര്‍വ്വഹിച്ച ശ്രദ്ധേയ ചലച്ചിത്രങ്ങളാണ്. അശുതോഷ് ഗവാരിക്കര്‍, രാജ് കുമാര്‍ ഹിറാനി, സഞ്ജയ് ലീല, ഭന്‍സാലി തുടങ്ങിയവരുടെ സിനിമകളില്‍ പ്രവര്‍ത്തിച്ചു. മുംബൈ പ്രവര്‍ത്തിക്കുന്ന കര്‍ജാത്തിയിലെ അദ്ദേഹത്തിന്‍റെ എന്‍ ഡി സ്റ്റുഡിയോയിലാണ് മൃതദേഹം കണ്ടെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

spot_img

Hot Topics

Related Articles

Also Read

സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മനംകവർന്ന് നിമിഷ സജയൻ

0
ഒരു കുപ്രസിദ്ധപയ്യന്‍, ചോല തുടങ്ങിയ സിനിമകളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നിമിഷ സജയനെ തേടിയെത്താന്‍ കാലതാമസമുണ്ടായില്ല.

‘ഹലോ മമ്മി’യുടെ ട്രയിലർ പുറത്ത്

0
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മിയുടെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, റാണ...

ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ‘തണുപ്പ്’ ട്രെയിലർ പുറത്തിറങ്ങി

0
ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തണുപ്പി’ന്റെ ട്രയിലർ പുറത്തിറങ്ങി. പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവർആണ് പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഒക്ടോബർ നാലിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കാശി...

പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ  മനോജ്  ഭാരതിരാജ അന്തരിച്ചു

0
പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ  മനോജ് ഭാരതിരാജ അന്തരിച്ചു. പ്രമുഖ തമിഴ് സംവിധായകൻ ഭാരതിരാജയുടെ മകനാണ് മനോജ് ഭാരതിരാജ. 48- വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുൻപ് നടന്ന ഓപ്പൺ ഹാർട്ട്...

മലയാള സിനിമയുടെ അന്ത്യാഞ്ജലി- പി വി ഗംഗാധരന്‍ വിടപറഞ്ഞു

0
ജനപ്രിയ സിനിമകളുടെ അമരക്കാരനായിമാറിയ പി വി ഗംഗാധരന്‍ തൊട്ടതെല്ലാം പൊന്നാക്കി. അദ്ദേഹത്തെ അടുത്തറിഞ്ഞവരെല്ലാം ബഹുമാനത്തോടെ പി വി ജി എന്നു വിളിച്ചു.