Friday, November 15, 2024

കവിതയിലൂടെ പാട്ടിലേക്ക്; ജനപ്രിയവരികളിലൂടെ ശ്രദ്ധനേടി അജീഷ് ദാസൻ

അജീഷ് ദാസൻ എന്ന യുവകവിയെക്കാൾ ആളുകൾക്കു സുപരിചിതം പാട്ടെഴുത്തുകാരനായ അജീഷ് ദാസിനെയാണ്. 2018- ൽ  പുറത്തിറങ്ങിയ ജോസഫ് എന്ന സിനിമയിലെ ‘പൂമുത്തോളെ..’ എന്ന പാട്ടിലെ കാവ്യാത്മവരികളിലൂടെ ജനപ്രിയനായി തീർന്നു അജീഷ് ദാസൻ. ചലച്ചിത്രഗാനരംഗത്ത് പാട്ടെഴുത്തിൽ സ്വതസിദ്ധമായ വരികളിലൂടെ ഇടം നേടിക്കഴിഞ്ഞു ഈ കവി. ക്യാൻസർ വാർഡ്, കോട്ടയം ക്രിസ്തു എന്നീ ശ്രദ്ധേയ കവിതാസമാഹാരങ്ങളിലൂടെ ഇദ്ദേഹം എഴുത്തിന്റെ പാതയിൽ മുൻപേ വഴിവെട്ടിക്കഴിഞ്ഞിരുന്നു.

പാട്ടെഴുത്തിൽ പുതിയകാലത്തെ സംഗീതസംവിധായർക്കൊപ്പം പ്രവർത്തിക്കുവാൻ അജീഷ് ദാസന് കഴിഞ്ഞിട്ടുണ്ട്. രാഹുൽ രാജ്, ഗിരീഷ് കുട്ടൻ, രഞ്ജിൻ രാജ്, സുമേഷ് പരമേശ്വരൻ, സ്റ്റീഫൻ ദേവസി, അരുൺ രാജ്, തുടങ്ങിയവരുടെ ഈണങ്ങൾക്കൊപ്പം ഈരടികൾ തീർത്തു ഇദ്ദേഹം. ബോംബൈ ജയശ്രീ, ശ്രേയ ഘോഷാൽ, കാർത്തിക്, വിജയ് യേശുദാസ്, സിതാര, അഫ്സൽ യൂസഫ് തുടങ്ങിയ ഗായകരും അജീഷ് ദാസിന്റെ വരികൾക്ക് ശബ്ദം നല്കി.

മരിച്ച വീട്ടിലെ പാട്ട്, ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ വിചാരണ, ദേശീയ മൃഗം എന്നീ കവിതകളിലൂടെ അജീഷ് ദാസ് എന്ന കവിയെ ആദിമ മുതൽക്കെ കവിതാസഹിത്യം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പൂമരത്തിലെ കടവത്തൊരു തോണിയിരിപ്പൂ… ഇനി ഒരു കാലത്തേക്കൊരു പൂ വിടർത്തുവാൻ തുടങ്ങിയതും അജീഷ് ദാസൻ എഴുതിയ പാട്ടുകളാണ്. ലളിതപദങ്ങളിലൂടെ കാവ്യഭംഗി കൊണ്ട്  പാട്ടുപ്രേമികളുമായുള്ള സംവേദനമാണ് ഈ പാട്ടുകളെ ജനപ്രിയമാക്കുന്നത്.

കവിതയിലെന്ന പോലെ സിനിമയിൽ പാട്ടെഴുതണമെന്ന മോഹവുമായി നടന്ന കവി. ഒരുപാട് കാലത്തെ അലച്ചിലിനോടുവിലാണ് എബ്രിഡ് ഷൈനിന്റെ പൂമരം എന്ന സിനിമയിൽ പാട്ടെഴുതാൻ അവസരം ലഭിക്കുന്നത്. തുടർന്ന് ഒരു പഴയ ബോംബ്, ജോസഫ്, തൊട്ടപ്പൻ തുടങ്ങിയായ സിനിമകൾക്ക് വേണ്ടി പാട്ട് എഴുതി. എന്നാൽ പാട്ടെഴുത്തിന് പഴയകാലത്ത് സിനിമയിൽ ലഭിച്ചു പോന്നിരുന്ന പ്രാധാന്യം ഇന്ന് സിനിമയിൽ ലഭിക്കുന്നില്ലെന്ന സത്യവും അജീഷ് ദാസൻ തിരിച്ചറിയുന്നുണ്ട്. പാട്ടിലെ കാവ്യഗുണത്തെപ്പോലും ഉപേക്ഷിക്കുന്ന തരം പാടുകളാണ് ഇന്നത്തെ സിനിമയ്ക്കു ആവശ്യവും.

പാട്ടിൽ പഴയകാല പാരമ്പര്യത്തെ ഇന്നും ആരാധിക്കുന്നവരിൽ  ഒരാളാണ് കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ അജീഷ് ദാസൻ. ‘പൂമുത്തോളെ’ എന്ന ആ ഒരൊറ്റപ്പാട്ട് മതി പാരമ്പര്യ പാട്ടെഴുത്തിന്റെ ചങ്ങലക്കണ്ണികളിലൊരാളായി അജീഷ് ദാസനെ വിളക്കിച്ചേർക്കുവാൻ. സിനിമയിൽ കഥാപാത്രങ്ങളുടെ ജീവിതത്തിന്റെ ഏറ്റവും ശുഭകരമായ ഒരു മുഹൂർത്തത്തിൽ പിറന്നു  വീണ പാട്ടും അത്രത്തോളം തന്നെ മധുരതരമായി. ഊണിലും ഉറക്കത്തിലും പാടിപ്പതിഞ്ഞ അനേകം പാട്ടുകളിലൊന്നായി തീർന്നു ‘പൂമുത്തോളെ’ എന്ന ഗാനവും.

കവിതയിലെന്ന പോലെ പാട്ടിലും ജീവിതത്തെ തൊടുകയാണ് അജീഷ് ദാസൻ. അത് രണ്ടാമതൊരാളുടെ പിന്നീട് അനേകം പേരുടെ ജീവിതമായും പാട്ടായും മാറി. മാറിയ കാലത്തിലും പാട്ടിൽ കവത്വമാണേറ്റവും കൂടുതൽ ആസ്വദിക്കപ്പെടുക എന്നു തെളിയിച്ചു കഴിഞ്ഞവയാണ് അജീഷ് ദാസിന്റെ പാട്ടുവരികൾ. കവി എന്ന ലേബൽ ജീവിതവും ഗാനരചയിതാവ് എന്നത് അലങ്കാരവും മാത്രമാണെന്ന് അജീഷ് ദാസൻ അടയാളപ്പെടുത്തുന്നു.

എഴുതിയ പാട്ടുകളിൽ വെച്ച് ‘പൂമുത്തോളെ’ വലിയ ഹിറ്റ് ആയപ്പോൾ നിരവധി പുരസ്കാരങ്ങളും തേടി വന്നു. ആ പാട്ടിന്റെ അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തരേയും തേടി അംഗീകാരങ്ങൾ വന്നു. കവിതകൾ എത്രത്തോളം ഉണ്ടെങ്കിലും ജോസഫിലെ ‘പൂമുത്തോളെ’ എഴുതിയ അജീഷ് ദാസൻ എന്നാണ് എല്ലായിടത്തും അദ്ദേഹം അറിയപ്പെടുന്നത്, പരിചിതമാകുന്നത്. കവിയായപ്പോൾ അത്ര  കിട്ടാതിരുന്ന ബഹുമാനവും സ്നേഹവും ഇത്തിരി കൂടുതൽ ലഭിച്ചു, പാട്ട് ഹിറ്റായപ്പോൾ.

spot_img

Hot Topics

Related Articles

Also Read

ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ’യിലെ അവാർഡ് പട്ടികയിൽ ഇടം നേടി ‘പെരിയോനെ’

0
എ. ആർ റഹ്മാൻ മലയാളത്തിൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുന്ന സംഗീത സംവിധായകനാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതത്തിലെ കഥയുടെ ആത്മാവിനെ അപ്പാടെ ആവാഹിച്ച് കൊണ്ട് ഹിറ്റായൊരു ഗാനമുണ്ട്; ആളുകൾ നെഞ്ചിലേറ്റിയ...

വയനാട്ടിൽ ചിത്രീകരണം തുടർന്ന് ‘നരിവേട്ട’

0
വയനാട്ടിൽ ചിത്രീകരണം തുടർന്ന് ‘നരിവേട്ട’ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നരിവേട്ടയുടെ ചിത്രീകരണം വയനാട്ടിൽ തുടരുന്നു. അനുരാജ് മനോഹർ ആണ് സംവിധാനം. തമിഴ് നടൻ ചേരൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി...

‘അടൂർ’ സമാന്തര സിനിമകളുടെ ഉറവിടം

0
തകർച്ചയുടെയും ഒറ്റപ്പെടലിന്‍റെയും പരിവർത്തനത്തിൽ നിന്നുള്ള ഉൾവലിയലിന്‍റെയും അന്തർമുഖത്വത്തിന്‍റെയും മരണത്തിന്‍റെയും കെണിയിലകപ്പെടുകയായിരുന്നു ഉണ്ണി എന്ന കേന്ദ്രകഥാപാത്രം.

കൂടുതല്‍ തിയ്യേറ്ററുകളിലേക്ക് കണ്ണൂര്‍ സ്ക്വാഡ്; ഇരുകൈകളും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍

0
കണ്ണൂര്‍ സ്ക്വാഡിനെ ഇരുകയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍ കൂടുതല്‍ തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശിപ്പിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. നിലവില്‍ 160- തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് ഒരുങ്ങിയ ചിത്രം ഇനി 250 തിയ്യേറ്ററുകളിലേക്ക് കൂടി പ്രദര്‍ശനത്തിന് എത്തും.

‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ മെയ് 31 ന് തിയ്യേറ്ററുകളിലേക്ക്

0
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ റിലീസ് പ്രഖ്യാപിച്ചു. മെയ് 31 ന് ചിത്രം  തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും.