കേരളമൊട്ടാകെ പ്രദർശനത്തിനെത്തി നിരൂപക പ്രശംസനേടിയ മമ്മൂട്ടി ചിത്രം ‘കാത’ലിന്റെ വിജയാഘോഷം ആസ്ട്രേലിയയിലെ മെൽബണിലും വെച്ച് നടന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ത്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ ആണ് പരിപാടിക്ക് നേതൃത്വം നല്കിയത്. സാമൂഹിക പ്രവർത്തകനും ആദ്യകാല മലയാളികൂടിയേറ്റക്കാരനുമായ തമ്പി ചെമ്മനം, മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ സെക്രട്ടറി ഹരിഹരൻ വിശ്വനാഥൻ, കമ്മിറ്റി മെമ്പർ ഡാനി ഷാജി, സൂര്യ ക്രിക്കറ്റ് ക്ലബ് ഭാരവാഹികളായ ലിയോ ജോർജ്ജ്, സാജു, പദ്മ രാജഗോപാൽ, പ്രകാശ് നായർ, ഉൾപ്പെടെ നിരവധിയാളുകൾ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ ആസ്ട്രേലിയയിലെ പ്രശസ്തമായ ആമീസ് ബെക്ക് ഹൌസ് തയ്യാറാക്കിയ കൌതുകമുണർത്തുന്ന ‘കാതൽ കേക്കും’ ശ്രദ്ധേയമായിരുന്നു. ഇത് പരിപാടിക്ക് ഏറെ രുചിയും നിറവും പകർന്നു.
Also Read
സുരാജ് വെഞ്ഞാറമ്മൂട് പ്രധാനകഥാപാത്രം; ഇഡിയിലെ ‘നരഭോജി’ എന്ന ഗാനം റിലീസായി
സുരാജ് വെഞ്ഞാറമ്മൂട് പ്രധാനകഥാപാത്രമായി എത്തുനാണ് ചിത്രം ഇഡിയിലെ ‘നരഭോജി’ എന്ന പ്രൊമോ ഗാനം റിലീസായി. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ നരഭോജി എന്നു തുടങ്ങുന്ന...
ഒരു സയന്റിസ്റ്റിന്റെ കഥയുമായി ‘അർജുൻ ബോധി- ദി ആൽക്കമിസ്റ്റ്’ ചിത്രീകരണം ആരംഭിച്ചു
എം ആർ കാസിം സംവിധാനം ചെയ്യുന്ന ഏറ്റസവും പുതിയ ചിത്രം ‘അർജുൻ ബോധി- ദി ആൽക്കമിസ്റ്റ്’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ജനുവരി 14 ഞായറാഴ്ച ആരംഭിച്ചു.
‘എന്‍റെ ഇച്ചാക്കയ്ക്ക് പ്രത്യേക അഭിനന്ദനം ‘- മോഹന്‍ലാല്‍
‘കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികള്‍ക്ക് അഭിനന്ദങ്ങള്‍. മമ്മൂട്ടി,- എന്‍റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും മഹേഷ് നാരായണന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പ്രത്യേക സ്നേഹവും അഭിന്ദനങ്ങളും’ എന്നാണ് മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചത്.
പുത്തൻ ട്രയിലറുമായി ‘ഗ്ർർ’; ചിരിപ്പിച്ച് കുഞ്ചാക്കോയും സുരാജും
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രത്തിന്റെ രസിപ്പിക്കുന്ന ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി.
ഏറ്റവും പുതിയ ട്രയിലറുമായി ‘നാരായണീന്റെ മൂന്നാണ്മക്കൾ’; ജനുവരി 16- ന് റിലീസ്
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ട്രയിലർ പുറത്തിറങ്ങി. 2025 ജനുവരി 16- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഗുഡ് വിൽ എന്റെറടയിമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ്...