Thursday, April 3, 2025

കാതില്‍ ‘സുഖമാണീ’ പാട്ടിന്‍ പ്രിയതോഴന്‍

പാട്ടിലൂടെ വിധുപ്രതാപിന് ഏത് സംഗീതാസ്വാദകനെയും ഇരുത്തിക്കാനുള്ള ആലാപന ശൈലി എടുത്തുപറയേണ്ടുന്ന പ്രത്യേകതയാണ്. മാത്രമല്ല, തമിഴിലും കന്നഡയിലും തെലുങ്കിലുമായി നൂറിലധികം ഗാനങ്ങള്‍ ഇദ്ദേഹം ആലപിച്ചിട്ടുമുണ്ട്. സ്കൂളില്‍ പഠി ക്കുന്നകാലത്ത് തന്നെ സംഗീതവുമായി ഇഷ്ടത്തിലായിരുന്നു വിധുപ്രതാപ്. അത് കൊണ്ട് തന്നെ വേദികളില്‍ സജീവവുമായിരുന്നു. കഴിവിനുള്ള അംഗീകാരമായിട്ടാണ്  സിനിമയിലേക്കു നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴുള്ള അരങ്ങേറ്റം. ‘പാദമുദ്ര’ എന്ന ചിത്രത്തിലെ ഗാനമായിരുന്നു അത്. സംഗീത സംവിധായകനായ ദേവരാജന്‍ മാഷുടെയും പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്‍റെയും ശിഷ്യനായിരുന്ന വിധുപ്രതാപ് സംഗീതത്തെ ജീവശ്വാസമായി കൊണ്ടുനടന്നു. പതിനേഴാമത്തെ വയസ്സില്‍ ഏഷ്യാനെറ്റിന്‍റെ ‘വോയ്സ് ഓഫ് ദി ഇയര്‍’ എന്ന സംഗീത പരിപാടിയില്‍ ഒന്നാംസ്ഥാനം നേടി.

‘പാദമുദ്ര’ എന്നചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും 1999- ല്‍ പുറത്തിറങ്ങിയ ‘ദേവദാസി’ എന്ന ചിത്രത്തിലൂടെ “പൊന്‍വസന്തം” എന്ന പാട്ട് പാടിക്കൊണ്ടാണ് ചലച്ചിത്ര ഗാനമേഖലയിലേക്ക് കടന്നു വരുന്നത്. ഈ ഒറ്റപ്പാട്ടിലൂടെ അദ്ദേഹം ശ്രദ്ധേയനാകുകയും ചെയ്തു.  ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ “ശുക് രിയ” എന്ന ഗാനവും വിധുപ്രതാപ് എന്ന ഗായകനെ മലയാളസിനിമയിലും പാട്ടിനെ ഇഷ്ടപ്പെടുന്ന ഹൃദയങ്ങളിലും അടയാളപ്പെടുത്തി. മെലഡികള്‍ മാത്രമല്ല, അടിപൊളി പാട്ടുകളുടെയും ഉസ്താദ് കൂടിയാണ് വിധുപ്രതാപ്. 2002- പുറത്തിറങ്ങിയ മീശമാധവനിലെ “വാളെടുത്താല്‍ അങ്കക്കലി”, ആളുകള്‍ ഒന്നടങ്ക൦ ഏറ്റെടുത്തപ്പോള്‍ അതേ വര്‍ഷം പുറത്തിറങ്ങിയ “എന്തുസുഖമാണീ നിലാവ്” എന്ന ഗാനവും ഒരുപോലെ സ്വീകരിക്കപ്പെട്ടു.

വാസ്തവത്തിലെ ‘അരപ്പവന്‍ പൊന്നുകൊണ്ടു’ എന്ന പാട്ടിനുണ്ട് നൈസര്‍ഗ്ഗികത. ഭാവാത്മകമായി വിധുപ്രതാപ് പാട്ട് പാടിയപ്പോള്‍ അത് ജനമനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. സായാഹ്നം എന്ന ചിത്രത്തിലെ ‘കാലമേ കൈക്കൊള്ളുക’ എന്ന ഗാനത്തിലൂടെ മികച്ച പിന്നണിഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചപ്പോള്‍ തന്നെ വിധുപ്രതാപ് എന്ന ഗായകന്‍ പാട്ടില്‍ ഒരുപാട് വളര്‍ന്ന് കഴിഞ്ഞിരുന്നു. ഗായകനായി മാത്രമല്ല, സ്കൂള്‍ പഠനകാലത്തു മോണോആക്ടിലും മിമിക്രിയിലും സജീവമായിരുന്നു വിധുപ്രതാപ്. 2000- ന്‍റെ തുടക്കം മുതല്‍ പിന്നീടിങ്ങോളം വരെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമായി മുന്‍നിരയില്‍ നിലകൊണ്ടു, ഈ ജനപ്രിയ ഗായകന്‍.

പത്തുവര്‍ഷത്തോളം ഗായകനായി ഇന്നും സജീവമാണ് വിധുപ്രതാപ്. ദിലീപും കുഞ്ചാക്കോ ബോബനും പൃഥിരാജും ജയസൂര്യയും നായകന്മാരായി സ്ക്രീനില്‍ എത്തിയപ്പോള്‍ അവരുടെ പാട്ടുസീനുകളില്‍ താരമായി തിളങ്ങി നിന്നത് വിധുപ്രതാപ് ആയിരുന്നു. ഗായകനായി സിനിമകളിലും സ്റ്റേജ് ഷോയിലും ടിവി പരിപാടികളിലും അദ്ദേഹം എന്നെന്നും പ്രേക്ഷകരാല്‍ ഓര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മാത്രമല്ല, ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘പാട്ടുകളുടെ പാട്ട്’ എന്ന സീരിയലിലും ഒരു പ്രധാന കഥാപാത്രമായി ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആലപിച്ച പാട്ടുകളുടെ വസന്തമാണ് വിധുപ്രതാപിലെ ഗായകനെ ഇന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

spot_img

Hot Topics

Related Articles

Also Read

‘ക്വീൻ എലിസബത്തി’ൽ മീര ജാസ്മിനും നരേനും ഒന്നിക്കുന്നു; ഡിസംബർ 29 ന് പ്രദർശനത്തിന്

0
അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിനിക്കൂട്ടം എന്നീ ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മീര ജാസ്മിനും നരേനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രം കൂടിയാണ് ‘ക്വീൻ എലിസബത്ത്’.

സൈജു കുറുപ്പ് നായകൻ; ഭരതനാട്യം’  ആഗസ്ത് 23 ന് റിലീസ്

0
അസ്സോസിയേഷൻ വിത്ത് സൈജു കുറുപ്പ് എന്റർടൈമെന്റിന്റെയും തോമസ് തിരുവല്ല ഫിലിസിന്റെയും  ബാനറിൽ സൈജു കുറുപ്പ്, ലിനിമറിയം ഡേവിഡ്, അനുപമ നമ്പ്യാർ എന്നിവർ നിർമ്മിച്ച് നടൻ സൈജു കുറുപ്പ് പ്രധാനകഥാപാത്രമായി എത്തുന്ന ‘ഭരതനാട്യം ആഗസ്ത്...

‘ഒറ്റക്കൊമ്പനാ’യി സുരേഷ് ഗോപി; ചിത്രീകരണം ആരംഭിച്ചു

0
സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുറച്ച് സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി അഭിനയിക്കുവാൻ സെറ്റിൽ എതിയിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ...

ഗംഭീര ലുക്കിൽ ‘നജീബാ’യി പൃഥ്വിരാജ്; ‘ആടുജീവിതം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക്

0
ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമായേക്കും ആടുജീവിതം. മരുഭൂമിയിൽ ജീവിക്കേണ്ടിവരുന്ന നജീബിലേക്കുള്ള പൃഥ്വിരാജിന്റെ മേക്കോവർ എടുത്തുപറയേണ്ടതാണ്.

മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകൻ, വിട പറഞ്ഞ് ഷാഫി

0
മലയാളസിനിമയ്ക്കു എക്കാലത്തും ഓർമ്മിക്കുവാൻ മികച്ച ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. ഏറെ നാളുകളായി അലട്ടിക്കൊണ്ടിരിക്കുന്ന കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും കാരണം ചികിത്സ തേടിയ അദ്ദേഹത്തെ തീവ്രപരിചരണത്തിലൂടെ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു....