Friday, November 15, 2024

കാന്തൻ ദി ലവർ ഓഫ് കളർ: പുതുകാലവും മാറാത്ത വര്‍ണ്ണബോധവും

മലയാള സിനിമ മാറ്റങ്ങളുടെ പുതിയ കാലങ്ങളിലൂടെ പ്രേക്ഷകര്‍ക്കൊപ്പം സഞ്ചരിക്കുകയാണ്. സിനിമയ്ക്കു പിന്നാലേ പോയ പ്രേക്ഷകരുടെ കാലം മാറുകയും സിനിമ പ്രേക്ഷകരുടെ അഭിരുചിയെ അറിയാന്‍ ശ്രമിക്കുന്ന കാലം വരികയും ചെയ്തു. പുതിയ കാലത്തെ സിനിമകളും അവയുടെ സ്രഷ്ടാക്കളായ സംവിധായകരും മനുഷ്യരുടെ ജീവിതം പറയുമ്പോൾ മുൻകാല സിനിമയിലെ അമാനുഷികമായ  ശൈലിയെ നവാഗത സിനിമകള്‍  പിന്തുടരുന്നില്ല. അവർ മനുഷ്യനോട് മനുഷ്യനെക്കുറിച്ച് തന്നെ പറയാൻ ശ്രമിക്കുന്നു.

2018 ൽ മികച്ച ചിത്രത്തിനുള്ള  കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഷെരിഫ് എസയുടെ ‘കാന്തൻ ദി ലവർ ഓഫ് കളർ’ എന്ന ചിത്രത്തിൽ  പച്ചയായ മനുഷ്യ ജീവിതങ്ങളും പ്രകൃതിയും തമ്മിലുള്ള സ്നേഹത്തി ന്‍റെയും പരിചരണത്തിന്‍റയും കഥയാണ്.

മലയാള സിനിമ മാറ്റങ്ങളുടെ പുതിയ കാലങ്ങളിലൂടെ പ്രേക്ഷകര്‍ക്കൊപ്പം സഞ്ചരിക്കുകയാണ്. സിനിമയ്ക്കു പിന്നാലേ പോയ പ്രേക്ഷകരുടെ കാലം മാറുകയും സിനിമ പ്രേക്ഷകരുടെ അഭിരുചിയെ അറിയാന്‍ ശ്രമിക്കുന്ന കാലം വരികയും ചെയ്തു. പുതിയ കാലത്തെ സിനിമകളും അവയുടെ സ്രഷ്ടാക്കളായ സംവിധായകരും മനുഷ്യരുടെ ജീവിതം പറയുമ്പോൾ മുൻകാല സിനിമയിലെ അമാനുഷികമായ  ശൈലിയെ നവാഗത സിനിമകള്‍  പിന്തുടരുന്നില്ല. അവർ മനുഷ്യനോട് മനുഷ്യനെക്കുറിച്ച് തന്നെ പറയാൻ ശ്രമിക്കുന്നു.

2018 ൽ മികച്ച ചിത്രത്തിനുള്ള  കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഷെരിഫ് എസയുടെ ‘കാന്തൻ ദി ലവർ ഓഫ് കളർ’ എന്ന ചിത്രത്തിൽ  പച്ചയായ മനുഷ്യ ജീവിതങ്ങളും പ്രകൃതിയും തമ്മിലുള്ള സ്നേഹത്തി ന്‍റെയും പരിചരണത്തിന്‍റയും കഥയാണ്. ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത മധ്യപ്രദേശിലെ പിന്നോക്ക വിഭാഗങ്ങൾക്കായി ജീവിതം ഉഴിഞ്ഞു വെച്ച  പരിസ്ഥിതി പ്രവർത്തകയായ  ദയാബായിയും കരുത്തുറ്റ കഥാപാത്രമായി അഭിനയിക്കുന്നു എന്ന സവിശേഷതയാണ്.

ഷെരീഫ് എസ എന്ന കലാകാരൻ തന്‍റെ സംവിധാന മികവ് തെളിയിച്ച ആദ്യ ചിത്രമാണ് ‘കാന്തൻ ദി ലവർ ഓഫ് കളർ’. സ്കൂൾ പഠന കാലത്ത് നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു. റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഷെരീഫിന്‍റെ  സ്വപ്നത്തിൽ നിന്നും ഏറെ അകലെയായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്ന കടമ്പ. എന്നാൽ സ്ഥലവും ആഭരണങ്ങളും പണയം വെച്ചും പലരിൽ നിന്നും കടം വാങ്ങിയും ബാങ്കിൽ നിന്ന് ലോൺ എടുത്തുമാണ്  ഷെരിഫ് സിനിമ നിർമ്മിച്ചത്. രോഹിത് വെമുല മരണത്തോടെ തന്‍റെ മനസ്സിലേക്ക് കടന്നു വന്ന കഥയാണ് ‘കാന്തൻ ദി ലവർ ഓഫ് കളർ ‘എന്ന പേരില്‍ സിനിമയായത് എന്ന് ഷെരീഫ് പല അഭിമുഖങ്ങളിലും ഓര്‍ക്കുന്നു.

വയനാട്ടിലെ തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയ വിഭാഗത്തിൽ പെട്ട മനുഷ്യരുടെ ജീവിതമാണ് ചിത്രത്തിന് പ്രമേയം. പോരാട്ടങ്ങളുടെയും തിരിച്ചടികളുടെയും പ്രതിരോധത്തിന്‍റെയും തീഷ്‌ണമായ ആ വിഷ്കാരം ഈ സിനിമയുടെ പ്രത്യേകതയാണ്. ദയാബായി എന്ന ശക്തയായ സ്ത്രീ സാന്നിധ്യം കൊണ്ട് തന്നെ ചിത്രം കൂടുതൽ കരുത്താർജ്ജിക്കുന്നു. നിറത്തിന്‍റെ പേരിൽ തന്‍റെ സ്വത്വത്തോടുള്ള അപകർഷതാബോധം ഉള്ളിൽ കൊണ്ട് നടക്കുന്ന കാന്തൻ എന്ന കുട്ടിയെ  കേന്ദ്രമാക്കി സിനിമ മുന്നോട്ട് സഞ്ചരിക്കുന്നു. സ്വയം ആര്‍ജി ച്ചെടുക്കുന്ന നിലനിൽപ്പിന്‍റെ രാഷ്ട്രീയം അവർക്കാണ് കൂടുതൽ വശം. കുട്ടിക്കാലത്തേ മാതാപിതാക്കൾ ന ഷ്ട്ടപ്പെട്ട കാന്തനെ വളർത്തുന്നത് ഇത്യാമ്മയാണ് (ദയാബായി ). അവനിൽ ഒരു മനുഷ്യന്‍റെ പൂർണ്ണത നേടി ക്കൊടുക്കുന്നതും ഇത്യാമ്മയാണ്. അവനിൽ ധൈര്യവും ആർജ്ജവവും പോരാട്ട വീര്യവും പ്രതിരോധവും നിലപാടും നിലനിൽപ്പുമെല്ലാം ഇത്യാമ്മ പഠിപ്പിക്കുന്നു.

ജാതിപ്പേരിൽ ഒതുക്കി നിർത്തിയ പഴയ കാലത്തിൽ നിന്ന് വിഭിന്നമായ മറ്റൊരു അരികുവൽക്കരണം പണത്തിന്‍റെയും നിറത്തിന്‍റെയും വൃത്തിയുടെയും കാരണങ്ങളാണ്. പണവും പ്രശസ്തിയും നിറവും വൃത്തി യുമില്ലാത്തവർ എന്ന് മുദ്രകുത്തപ്പെടുന്ന അവികസിത ജനങ്ങളെ മാറ്റി നിർത്തുന്ന വലിയൊരു വിഭാഗം ആൾക്കൂട്ടം ഇന്ന് സമൂഹത്തിലുണ്ട്. അവർ ഒന്നിച്ചിരിക്കാനും ഭക്ഷണം കഴിക്കാനും യാത്ര ചെയ്യാനും താമസി ക്കാനും സംസാരിക്കാനും സൗഹൃദം കൂടാനും മടിക്കുന്നു. ഈ വിഭാഗത്തിൽ ജാതി- മത- വര്‍ണ- ലിംഗ- വ്യത്യാസമില്ല. എങ്കിലും ഈ കാറ്റഗറിയിൽ വെച്ച് ഏറ്റവും കൂടുതൽ പാർശ്വവൽക്കരിക്കപ്പെടുന്നത്  ആദിവാസികൾ എന്ന് സമൂഹം വിളിക്കപ്പെടുന്ന ജനതയാണ്. അവർ ഇക്കാര്യങ്ങളിൽ പലയിടങ്ങളിലും പരസ്യമായി തന്നെ അവഹേളിക്കപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരു തൊട്ട് കൂടായ്മ സംസ്കാരത്തിന്‍റെ പല അവസ്ഥാന്തര ങ്ങളെക്കുറിച്ചും ചിത്രത്തിൽ അടയാളപ്പെടുത്തുന്നുണ്ട്.

രാഷ്ട്രീയ വാഗ്ദാനങ്ങളുടെ പേരിൽ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നത് ആദിവാസി വിഭാഗങ്ങളാണ്. ശാരീരികമായും സാമൂഹികമായും ഇവർ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരിലൂടെ  ഉപയോഗിക്കപ്പെടുന്നു. അവസാനം അവര്‍ തങ്ങള്‍ ജീവന് തുല്യം സ്നേഹിച്ച പ്രകൃതിയുടെ ഓരോ സമ്പത്തിനും കണക്കറ്റ വിലയിട്ട് വിറ്റു മുടിക്കുന്നു. കാടിന്‍റെ വന്യതയെയും നിഷ്കളങ്കതയെയും അറിഞ്ഞു വളർന്നു  കാടിന്‍റെ മക്കളുടെ ആവാസവ്യവസ്ഥ നാട്ടിൻ പ്രമാണികൾ തുറുപ്പു ചീട്ടാക്കുന്നു. കാടുകയറിയ കപട വാഗ്ദാനപ്പെരുമഴയിൽ അവർ വീഴുകയാണ്. ഓരോ ഭരണകൂടം അധികാരത്തിൽ മാറിമറിയിരുന്നു ആസ്വദിക്കുമ്പോൾ വാഗ്ദാനങ്ങൾ  വെള്ളത്തിൽ വരച്ച വരകൾ മാത്രം. വാഗ്ദാനങ്ങളല്ല  അവർക്കാവശ്യം. വിദ്യാഭ്യാസത്തോടൊപ്പം അവരുടെ  സംസ്കാരത്തിനനുസൃതമായ വിധത്തിൽ സ്വാതന്ത്ര്യമായി ജീവിക്കാൻ അനുവദിക്കുക എന്നതാണ്. സമൂഹം, രാഷ്ട്രീയം, നിലനിൽപ്പ്, പോരാട്ടം എന്നിവയ്ക്ക് ഏറ്റവും ഉദാഹരണമാണ് ഇത്യാമ്മ.

ജനാധിപത്യ അസമത്വത്തിന്‍റെ മുറിവാണ് ‘കാന്തൻ ദി ലവർ ഓഫ് കളർ’ എന്ന ചിത്രത്തിന്‍റെ  ആധാരം. ജനാധിപത്യം എല്ലാവർക്കും തുല്യമായി വീതിക്കപ്പെടുന്നില്ല. ഒരു കൂട്ടർ അവഹേളിക്കപ്പെടുമ്പോൾ  മറ്റൊരു കൂട്ടർ ആഘോഷിക്കപ്പെടുന്നു. സുഖ- ദുഃഖത്തിന്‍റെ കാരണവും മറിച്ചല്ല. എന്നാൽ മനുഷ്യൻ സുഖത്തിന്‍റെയും ദുഃഖത്തിന്‍റെയും ദല്ലാളായി കാണുന്നത് ഈശ്വരനെയാണ്. ജനാധിപത്യത്തിന്‍റെ പങ്കാളിത്തം ഒരു പോലെ കൊടുക്കപ്പെടുന്നില്ല എന്ന വസ്തുത പോലെയാണ് സുഖ ദുഃഖത്തിന്‍റെ കാര്യത്തിൽ ഈശ്വരൻ ചെയ്തു വയ്ക്കുന്നതുമെന്ന് മനുഷ്യൻ ചിന്തിക്കുന്നു. അത് കൊണ്ടാണല്ലോ സിദ്ധാർത്ഥ കുമാരൻ ഈശ്വരനെ കണ്ടെത്താൻ കൊട്ടാരം വിട്ടിറങ്ങിയത്.

ജനാധിപത്യത്തിൽ ഭരണാധികാരിയെ നിയമിക്കുന്നത് ജനങ്ങളാണ്. ആ  അധികാരത്തിന്‍റെ  പിൻബലത്തി ൽ സാമ്രാജ്യം പലരും നേടുമ്പോൾ വാഗ്ദാനം മാത്രമോർത്തു അയവിറയ്ക്കുന്ന ഒരു ജനതയെക്കുറിച്ചു ‘കാന്തൻ ദി ലവർ ഓഫ് കളര്‍’ എന്ന ചിത്രം സംസാരിക്കുകയും സിസ്റ്റത്തെ ചോദ്യം  ചെയ്യുകയും ചെയ്യുന്നു. കടം കേറി മുടിഞ്ഞ കർഷക ആത്മഹത്യകളുടെ പരമ്പരകൾ, പരിസ്ഥിതിയുടെ ഉന്മൂലനം, പ്രകൃതി ചൂഷണം, ഇതിന്‍റെയൊക്കെ പ്രതികരണമായി വരൾച്ച, പ്രളയം, ദാരിദ്രം അങ്ങനെ പാവപ്പെട്ടവനിൽ നിന്നും തിരിച്ചടികൾക്ക് പ്രകൃതി തുടക്കം കുറിക്കുന്നു. അസഹിഷ്ണുത കാടിന്‍റെ മക്കൾക്ക് നഷ്ടപ്പെടുന്നില്ല. അവർ സ്വപ്നങ്ങളുപേക്ഷിച്ചു വീണ്ടും പഴയ ജീവിതം ആചാരങ്ങളുമായി സമരസപ്പെടുന്നു.

ജാതിയും മതവും പോലെ നിറവും ഒരു രാഷ്ട്രീയമാണ്. നിറം നോക്കി ജാതി നിർണയിക്കുന്ന പ്രബുദ്ധ രാഷ്ട്രത്തിലെ ക ണ്ണികളാണ് നാമെല്ലാവരും. തന്‍റെ ശരീരത്തിന്‍റെ കറുപ്പ് നിറത്തെക്കുറിച്ചോർത്ത് അപകർഷതയോടെ മാറിയിരിക്കുന്ന കാന്തൻ വെളുപ്പിനെ കൂടുതൽ സ്നേഹിക്കുകയും കറുപ്പിനെ വെറുക്കുകയും ചെയ്യുന്നു. നിറത്തിന്‍റെ പേരിലാണ് അവന്‍റെ പ്രണയം അവസാനിക്കുന്നതും. കാലഹരണപ്പെട്ടിട്ടില്ല, വർണ്ണ വിവേചനവും. അത് പല ഭാവങ്ങളിൽ രൂപങ്ങളിൽ മനുഷ്യ സംസ്കാരത്തോട് പലതരം ഭാഷകളിൽ രീതികളിൽ  പരോക്ഷമായി വിളംബരം ചെയ്യുന്നു. കാടും പുഴയും നശിക്കുന്നിടത്തു മനുഷ്യ വംശത്തിന്‍റെ നാശവുമാണ് ചിത്രം സൂചിപ്പിക്കുന്നത്. കാരണം ഇന്നത്തെ മനുഷ്യനുണ്ടായത് കാട്ടിലും നദീ തീരത്തുമായി വളർന്ന മാനവ സംസ്കാരത്തിലൂടെയാണ്. ഷെരീഫിന്‍റെ ‘കാന്തൻ ദി ലവർ ഓഫ് കളർ’ മികച്ച ചിത്രമാകുന്നതും ഇത് കൊണ്ട് തന്നെ.

പരിസ്ഥിതി പ്രവർത്തകയായ ഇത്യാമ്മയുടെ (ദയാബായി ) കൂടെ കാന്തനായി അഭിനയിച്ചത് 2012- ൽ  മികച്ച ബാലതാരത്തിനുള്ള  അവാർഡ് ലഭിച്ച മാസ്റ്റർ പ്രജിത്ത് ആണ്.പരമ്പരാഗതമായ ആദിവാസികളുടെ വാദ്യോ പകരണങ്ങൾ കൊണ്ടാണ് സച്ചിൻ ബാബു ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്. ചിത്രത്തിന്‍റെ  കഥയും തിരക്കഥയും പ്രമോദ് കൂവേരിയും ക്യാമറ പ്രിയനും എഡിറ്റിങ് പ്രശോഭും നിർവഹിച്ചു. മലയാളത്തിലെഴുതിയ സ്ക്രിപ്റ്റ് പിന്നീട് ആദിവാസി ഭാഷയായ റാവുള ഭാഷയിലേക്ക് മാറ്റിയെഴുതി. തിരുനെല്ലിയിലെ ആദിവാസി ജനത മറ്റ്  കഥാപാത്രങ്ങളായും ചിത്രത്തില്‍ അഭിനയിച്ചു. സാമൂഹികമായും മാനുഷികമായും ഒറ്റപ്പെടുന്ന ഒരു വിഭാഗം ജനതയെ സമൂഹത്തിന്‍റെ  മുന്നിലേക്ക് കൊണ്ട് വരുന്നതില്‍ ഷെരീഫിന്‍റെ ‘കാന്ത ന്‍ ദി ലവര്‍ ഓഫ് കളര്‍ ’ എന്ന ചിത്രം ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്.

spot_img

Hot Topics

Related Articles

Also Read

പുത്തൻ ട്രയിലറുമായി ‘പഞ്ചവത്സര പദ്ധതി’

0
കിച്ചാപ്പൂസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ സിജു വിത്സനെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പഞ്ച വത്സരപദ്ധതിയുടെ ട്രയിലർ റിലീസായി.

‘പ്രേമലു’ ഇനിമുതൽ തമിഴ് നാട്ടിലും താരമാകാൻ എത്തുന്നു; മാർച്ച് 15 ന്

0
ഡി എം കെ നേതാവും നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജെന്റ് മൂവീസാണ് പ്രേമലൂ സിനിമയുടെ  തമിഴ് പതിപ്പ് വിതരണം ചെയ്യുന്നത്.

‘ഗു’ മെയ് 17 ന് തിയ്യേറ്ററുകളിലേക്ക്

0
നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു. മാളികപ്പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ഫാന്‍റസി ചിത്രമാണ് ഇത്.

‘ഞങ്ങളുടെ ഹൃദയത്തില്‍ തുടര്‍ന്നും ജീവിക്കുക’ പി വി ഗംഗാധരന് അന്ത്യാഞ്ജലി നേര്‍ന്ന് ജയറാം

0
‘ഞങ്ങളുടെ കുടുംബത്തിന് നിരന്തരമായ പിന്തുണയായതിന് നന്ദി… ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടര്‍ന്നും ജീവിക്കുക...’ എന്നു ജയറാം ഫേസ്ബുക്കില്‍ കുറിച്ചു.

തിരൂരിന്‍റെ വാനമ്പാടി അസ്മ കൂട്ടായി അന്തരിച്ചു

0
അഞ്ചാം വയസ്സില്‍ മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നു വന്നു. പിതാവ് ഖാദര്‍ ഭായി ഗായകനും തബലിസ്റ്റും മാതാവ് ആമിന ബീവി ഗായികയുമായിരുന്നു. കെ എം ബാപ്പുട്ടി, കെ എം ബവുട്ടി, കെ എം മുഹമ്മദ് കുട്ടി, കെ എം അബൂബക്കര്‍ തുടങ്ങിയ സംഗീത പാരമ്പര്യമുള്ള പിന്‍തലമുറ ആസ്മയുടെ സംഗീതത്തിന് സ്വധീനം ചെലുത്തി. മാതൃസഹോദരിയും ഹാര്‍മോണിസ്റ്റുമായ കെ എം സുബൈദയുടെ ശിഷ്യയായിരുന്നു അസ്മ.