Friday, April 4, 2025

കാര്‍ത്തികേയ 2 നു ശേഷം ഒരുങ്ങുന്ന നിഖില്‍ ചിത്രം ‘സ്വയംഭൂ’ ഷൂട്ടിങ് ആരംഭിച്ചു

നിഖില്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം കര്‍ത്തികേയ 2 നു ശേഷം ‘സ്വയംഭൂ’ എത്തുന്നു. ചിത്രത്തില്‍ സംയുക്തയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് പോസ്റ്ററിനും ടൈറ്റില്‍ പോസ്റ്ററിനും  വന്‍സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. പിക്സല്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സ്വയംഭൂ നിഖിലിന്‍റെ കരിയറില്‍ ഏറ്റവും നിര്‍മാണ ചിലവേറിയ ചിത്രമായിരിക്കും. ഒരു പോരാളിയുടെ വേഷത്തില്‍ വാളും പരിചയുമേന്തിയ സ്വയംഭൂവിന്‍റെ പോസ്റ്റര്‍  ഇതിനകം വൈറലായിക്കഴിഞ്ഞു. ക്യാമറ മനോജ് പരമഹംസയും സംഗീതം രവി ബസ്റൂറും നിര്‍വഹിക്കുന്നു. ചിത്രീകരണം ആരംഭിച്ചു.

spot_img

Hot Topics

Related Articles

Also Read

രണ്ട് സ്ത്രീകളുടെ കഥയുമായി ‘കൊള്ള’

0
ആനിയും ശില്‍പയും എന്ന അനാഥരായ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ‘കൊള്ള’. പ്രിയ വാര്യരും രജിഷ വിജയനും മല്‍സരിച്ചഭിനയിച്ച സിനിമ. ജീവിതത്തില്‍ ആനിയും ശില്‍പയും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ അതിജീവിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍.

തമിഴ്ചിത്രം ‘പെരുസ്’ മാർച്ച് 21- നു കേരള തിയ്യേറ്ററുകളിലേക്ക്

0
തമിഴ് നാട്ടിൽ മികച്ച സ്വീകാര്യതയോടെ പ്രദർശനം തുടരുന്ന തമിഴ് ചിത്രം ‘പെരുസ്’ മാർച്ച് 21- നു കേരളത്തിലെ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നർമ്മമുഹൂർത്തങ്ങളെ കോർത്തിണക്കിയ കുടുംബ ചിത്രമാണ് ‘പെരുസ്’. ഇളങ്കോ റാം തിരക്കഥയെഴുതി...

 ‘ED – എക്സ്ട്രാ ഡീസന്റ്’ ഏറ്റവും പുതിയ ട്രയിലർ പുറത്ത്

0
തികച്ചു വ്യത്യസ്തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. തികച്ചും നർമ്മ പ്രധാനമായ ചിത്രമായിരിക്കും...

ഇന്ത്യൻ സിനിമയും മലയാളത്തിന്‍റെ ചെമ്മീനും                                 

0
തന്‍റെ ജന്മനാടായ ചേറ്റുവ ഗ്രാമ ത്തിന്‍റെ സൗന്ദര്യം രാമുകാര്യാട്ടിന്‍റെ ചിത്രങ്ങളെ അനശ്വരമാക്കി. അവിടത്തെ കള്ള് ചെത്തുകാരും മുക്കുവരും കൃഷിക്കാരും കയർതൊഴിലാളികളുമെല്ലാം അദ്ദേഹത്തിന്‍റെ സിനിമകളിൽ കഥാപാത്രങ്ങളായി.

സൈജു കുറുപ്പും ദേവനന്ദയും വീണ്ടും ഒന്നിക്കുന്നു ‘ഗു’ വിലൂടെ

0
സൂപ്പര്‍ ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം സൈജു കുറുപ്പും ദേവനന്ദയും ഒന്നിക്കുന്ന ചിത്രം ‘ഗു’ വരുന്നു. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന ചിത്രമാണ് ‘ഗു’.