Friday, November 15, 2024

വിഷാദാര്‍ദ്രമീ കടല്‍പ്പാട്ടുകള്‍

മലയാളസിനിമയിലേക്ക് പാട്ടും സിനിമകളുമായി കടന്നുവന്ന ചലച്ചിത്രകാരനാണ് ബാലു കിരിയത്ത്. സിനിമയും സിനിമാപ്രവര്‍ത്തകരും തങ്ങളുടെ മുന്നോട്ടുള്ള  ഭാവി നിര്‍ണ്ണയിക്കുന്നതിനായി പല ‘വിശ്വാസ’ങ്ങളിലും കൂട്ട് പിടിച്ച് നടന്നിരുന്നൊരു സിനിമാക്കാലമുണ്ടായിരുന്നു. ആ കാലത്തിന്‍റെ ഇടയിലേക്കാണ് ബാലു കിരിയത്ത് എന്ന ചലച്ചിത്രകാരന്‍റെ പിറവിയും.

‘അ’ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളിലെ സിനിമകള്‍ വന്‍ ഹിറ്റായിക്കൊണ്ടിരിക്കുന്ന ഒരുകാലം കൂടിയായിരുന്നു അന്ന് സിനിമയില്‍. എന്നാല്‍ ആ വിശ്വാസങ്ങള്‍ക്ക് എതിരായിട്ടായിരുന്നു ബാലു കിരിയത്തിന്‍റെ ‘തകിലുകൊട്ടാമ്പുറം’എന്ന ചിത്രം പിറക്കുന്നത്. പല പ്രത്യേകതകള്‍ കൊണ്ടും തകിലുകൊട്ടാമ്പുറം എന്ന ചിത്രം വേറിട്ട് നിന്നു. ചലച്ചിത്രകാരന്‍ മാത്രമല്ല ഗാനരചയിതാവ് കൂടിയാണ് ബാലു കിരിയത്ത്.

ആരംഭത്തില്‍ നിന്നും അവസാനത്തിലേക്കല്ല, അവസാനത്തില്‍ നിന്നും ആരംഭത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന പ്രമേയമായിരുന്നു ‘തകിലുകൊട്ടാമ്പുറം’ എന്ന ചിത്രത്തിന് വേണ്ടി സ്വീകരിച്ചിരുന്നത്. ഈ ചിത്രത്തിലെ തന്നെ ‘സ്വപ്നങ്ങളെ വീണുറങ്ങു’ എന്ന  ഹിറ്റ് ഗാനത്തിന് വരികളും ചിട്ടപ്പെടുത്തിയിട്ടുണ്ട് ബാലു കിരിയത്ത്. മലയാള സിനിമയിലെ നിത്യഹരിതമായ നൂറുപാട്ടുകളിലൊന്ന് തീര്‍ച്ചയായും ബാലു കിരിയത്ത് എഴുതിയ ‘സ്വപനങ്ങളെ വീണുറങ്ങു’ എന്ന ഗാനമായിരിക്കും എന്ന വിഷയത്തില്‍ തര്‍ക്കമില്ല. ‘കന്നിപ്പൂം പൈതല്‍ ആണോ’, ‘ഏകാന്തതയുടെ തടവറയില്‍’, ‘ഡ ഡ ഡാഡി’, തുടങ്ങിയവയാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നെങ്കില്‍ കൂടി ഒരു ആശ്രമത്തിലെ അന്തേവാസിയായിരുന്നു ബാലു കിരിയത്ത്. ഒഴിവ് സമയങ്ങളിലെ രാത്രിയെന്നോ പകലെന്നോ ഇല്ലാത്ത ഏകാന്തതകളിലിരുന്നു കവിതകളും പാട്ടുകളുമെഴുതുമായിരുന്നു അദ്ദേഹം. വ്യക്തിദു:ഖങ്ങളുടെയും ആത്മസംഘര്‍ഷങ്ങളുടെയും വിഷാദച്ഛായ പടര്‍ന്നിരുന്നു ആ കവിതകളിലെല്ലാം. നടനായ വിന്‍സെന്‍റിന്‍റെ കൂടെ വേളാങ്കണ്ണി പള്ളിയില്‍ പോവുകയും അവിടെ വെച്ചു രചിക്കുകയും ചെയ്ത ഗാനമാണ് ‘സ്വപ്നങ്ങളെ വീണുറങ്ങു’(1978). ’തകിലുകൊട്ടാമ്പുറം’ ചിത്രം റിലീസാവുന്നതിന് മുന്‍പ് തന്നെ യേശുദാസ് ആലപിച്ച ഈ ഗാനം സൂപ്പര്‍ ഹിറ്റാവുകയായിരുന്നു. ഈ ചിത്രത്തിലെ തന്നെ ബാലു കിരിയത്ത് എഴുതിയ ‘ഒരിയ്ക്കലും മരിക്കാത്ത മന:സാക്ഷിയോട്’ എന്ന ഗാനവും ശ്രദ്ധേയമായി. ഈ രണ്ടു ഗാനങ്ങളും എഴുതിയത് വിന്‍സെന്‍റിനൊപ്പമുള്ള യാത്രയില്‍ വേളാങ്കണ്ണിയില്‍ വെച്ച് എഴുതിയതായിരുന്നു.

ആദ്യമായി പി എന്‍ ശ്രീകുമാറിന്‍റെ  ’അഭിലാക്ഷങ്ങളെ അഭയം’ എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം പാട്ടുകളെഴുതുന്നത്. ‘തേന്‍മാവിന്‍ ചോട്ടിലൊരു’, ‘ഒരിയ്ക്കലും മരിക്കാത്ത’, ‘തിരമുറിച്ചൊഴുകുന്നു ഓടം’ എന്നിവയാണ് ചിത്രത്തിലെ ഗാനങ്ങള്‍. ആശ്രമാന്തരീക്ഷത്തിന്‍റെ ശാന്തമായ രാത്രികാലങ്ങളിലെ ഏകാന്തതയ്ക്കൊപ്പമിരുന്നു നിറയെ കവിതകള്‍ എഴുതുമായിരുന്നു ബാലു കിരിയത്ത്. വിഷാദത്തിന്‍റെ അഗാധത ആഴത്തില്‍ പതിഞ്ഞു നിന്നിരുന്നു അദ്ദേഹത്തിന്‍റെ കവിതകളിലും പാട്ടുകളിലും.

പ്രണയത്തിന്‍റെ ആര്‍ദ്രതയല്ല കാല്‍പനികതയല്ല, ആഘോഷമല്ല മറിച്ച് പ്രണയത്തിന്‍റെ നൈരാശ്യത കൊണ്ട് അലങ്കൃതമായിരുന്നു ഓരോ പാട്ടുകളും. തികച്ചും സാത്വികാന്തരീക്ഷത്തില്‍ ജീവിച്ചിരുന്ന ബാലു കിരിയത്തിന്‍റെ എഴുത്തും മനസ്സും ആര്‍ദ്രമായിരുന്നു എന്നു വേണം കരുതാന്‍. അത് കൊണ്ട് തന്നെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെല്ലാം അദ്ദേഹത്തിന്‍റെ മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയുണ്ടായിരുന്നിരിക്കണം. എഴുത്തില്‍ അതെല്ലാം നിഴലിച്ചു കിടക്കുകയും ചെയ്തു.

“ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍റെ ജീവിതത്തില്‍ വളരെ സോഫ്ട് ആയിട്ടുള്ള ഹൃദയമുള്ളവര്‍ക്ക് വേദനയുണ്ടാകും. ചതിയന്‍മാര്‍ക്കും ഹാര്‍ഡായിട്ടുള്ള മനസ്സുള്ളവര്‍ക്കും എന്തു പ്രശ്നം വന്നാലും അവരത് ഫേസ് ചെയ്യുകയും ജീവിതത്തില്‍ നടന്ന സംഭവങ്ങളെല്ലാം പെട്ടെന്നു മറന്നുകളയുകയും ചെയ്യും. സാധാരണ ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അവന്‍റെ മനസ്സിനേറ്റ മുറിവുകള്‍ അനുഭവങ്ങള്‍ പെട്ടെന്നു മറക്കാന്‍ കഴിയില്ല” എന്നു അദ്ദേഹം എഴുത്തുകാരന്‍റെ മനസ്സിനെ കുറിച്ച് ഒരു ഇന്‍റര്‍വ്യൂവില്‍ വിശകലനം ചെയ്യുന്നുണ്ട്.

ബാലു കിരിയത്ത് എഴുതിയ അന്‍പതോളം ഗാനങ്ങളില്‍ ഭൂരിപക്ഷവും ദു:ഖസാന്ദ്രമായ ഈരടികള്‍ കൊണ്ട് സമ്പന്നമായിരുന്നു. തരംഗിണി സ്റ്റുഡിയോയിക്ക് വേണ്ടിയും അദ്ദേഹം  ദുഖ:ഗാനങ്ങളെഴുതി. പ്രണയനൈരാശ്യത്തില്‍ ജീവിക്കുന്ന ക്യാംപസുകള്‍ അദ്ദേഹത്തിന്‍റെ വരികള്‍ പാടിനടന്നു. അഗാധ വായനയും അതിലൂടെയുള്ള അറിവും ബാലു കിരിയത്ത് എന്ന എഴുത്തുകാരനെ സമ്പന്നനാക്കുകയായിരുന്നു. ചങ്ങമ്പുഴയുടെ കവിതകളായിരുന്നു അദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നത്.

പില്‍ക്കാലത്ത് മലയാള സിനിമയുടെ പ്രസിദ്ധ സംവിധായകനായി മാറിയ ഷാജി കൈലാസും ജോസ് തോമസും (മായാമോഹിനി ), ഉദയകൃഷ്ണന്‍ (പുലിമുരുകന്‍ -കഥ) തുടങ്ങിയ പ്രമുഖരെ കൈപിടിച്ചുയര്‍ത്തുന്നതും ബാലു കിരിയത്താണ്. വര്‍ഷങ്ങള്‍ക്ക് ശേഷം നസീറും ഷീലയും താര ജോഡികളായെത്തിയ ചിത്രം കൂടിയാണ് തകിലുകൊട്ടാമ്പുറം. സിനിമയില്‍ സാഹിത്യത്തിന് (കഥ –തിരക്കഥ ) പ്രധാന്യം കൊടുക്കുന്ന സംവിധായകന്‍ കൂടിയാണ് ബാലു കിരിയത്ത്. തകിലുകൊട്ടാമ്പുറം, കല്യാണ്‍ ജി ആനന്ദ് ജി, പാവം പൂര്‍ണ്ണിമ, മിമിക്സ് ആക്ഷന്‍ 500, കിങ് സോളമന്‍, വിസ, തത്തമ്മേ പൂച്ച പൂച്ച, എങ്ങനെയുണ്ടാശാനെ, ഒന്നും മിണ്ടാത്ത ഭാര്യ, കളമശ്ശേരിയില്‍ കല്യാണയോഗം, മൂന്നു കോടിയും മുന്നൂറു പവനും, മായാജാലം, വേണ്ടര്‍ ഡാനിയല്‍ സ്റ്റേറ്റ് ലൈസന്‍സി, തുടങ്ങിയ സിനിമകള്‍ക്ക് സംവിധാനവും ഇതിലെ തന്നെ ചിലസിനിമകളില്‍ കഥയും തിരക്കഥയുമെഴുതി.

 വിഷാദഗാനങ്ങളുടെ ഒരു കടലായിരുന്നു ബാലു കിരിയത്ത് തന്‍റെ തൂലികയും നിറച്ചു വെച്ചിരുന്നത്. അത് പാട്ടായും കവിതയായും നമ്മുടെ ഹൃദയങ്ങളിലേക്കും ഒഴുകി. പൊന്മുടി എന്ന ചിത്രത്തിലെ ജലദേവതേ ഉണരാന്‍, ദൂരെ നീരുമൊരോര്‍മ്മയായി, വിടതരുവാന്‍ വിതുമ്പുമീ, വെപ്രാളം എന്ന ചിത്രത്തിലെ ‘വാര്‍മണിത്തെന്നല്‍ വന്നിന്നലെ രാവില്‍’, ‘കുങ്കുമത്തുമ്പികള്‍’, ഒന്നും മിണ്ടാത്ത ഭാര്യയിലെ ‘മനസ്സും ശരീരവും’, ‘വസന്തം വന്നൂ അരികെ നിന്നൂ’, എങ്ങനെയുണ്ടായ് ആശാനെ എന്ന  ചിത്രത്തിലെ ‘പിണങ്ങുന്നുവോ നീ ‘, ‘സോപാന ഗായികേ സുനന്ദേ’, ‘ചക്രവര്‍ത്തി ഞാനെ’, തത്തമ്മേ പൂച്ച പൂച്ച എന്ന ചിത്രത്തിലെ ‘എന്തിനോ എന്തിനോ’, പാവം പൂര്‍ണ്ണിമയിലെ ‘പുലര്‍വാനപ്പൂന്തോപ്പില്‍’, തുടങ്ങി അന്‍പതോളം പാട്ടുകളുടെ വിഷാദക്കടലൊഴുക്കിയിട്ടുണ്ട് ബാലു കിരിയത്ത്. ‘സ്വപ്നങ്ങളെ വീണുറങ്ങു’ എന്നു നാമോരുത്തരും പരസ്പരം ഉറക്ക് പട്ടാകുന്നത് പോലെ ഈഗാനവും തഴുകി കടന്നു പോകുന്നു, വിഷാദത്തിന്‍റെ നനുത്ത കാറ്റ് പോലെ.

spot_img

Hot Topics

Related Articles

Also Read

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ വുമായി ഗിരീഷ് എ ഡി വീണ്ടും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശശീയം പുഷ്കരൻ, ഫഹദ് ഫാസിൽ, തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമലു

ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ കിങ് ഓഫ് കൊത്ത, റിലീസിന് നാല് ദിനങ്ങള്‍ ബാക്കി

0
ആഗസ്ത് 24- നു പുറത്തിറങ്ങാന്‍ ‘കിങ് ഓഫ് കൊത്ത’യ്ക്കിനി നാല് ദിനങ്ങള്‍ ബാക്കി. പ്രീ ബുക്കിങില്‍ ഒരുകോടിയിലേറെ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു

‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
നാദിർഷ സംവിധാനം ഏറ്റവും പുതിയ ചിത്രം  ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് നായകനായി എത്തുന്നത്.

സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

0
മലയാള സിനിമയിലെ സഹ സംവിധായകനായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുഡ് ബാൽ കളിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം . സഹ സംവിധാനം കൂടാതെ മികച്ച ശില്പി കൂടിയായിരുന്നു...

ഓണത്തിന് റിലീസിനൊരുങ്ങി ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’

0
പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൌഘട്ട് സംവിധാനം ചെയ്യുന്ന ചിത്രം ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ ഓണത്തിന് റിലീസിന് ഒരുങ്ങുന്നു. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്....