Friday, November 15, 2024

കാലത്തിനൊപ്പം സഞ്ചരിക്കുന്ന സിനിമകള്‍

അഭിനേതാവായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സിദ്ധാര്‍ഥ് ശിവ ഇന്ന് പ്രമുഖ സംവിധായക നിരയിലേക്ക് തന്‍റെ സാന്നിധ്യം കൂടി അടയാളപ്പെടുത്തുകയാണ്. ‘തിരക്കഥ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ഇദ്ദേഹം ശ്രദ്ധേയമായ ചില വേഷങ്ങളും കൈകാര്യം ചെയ്തു. കൃത്യമായ വ്യക്തിത്വമുണ്ടായിരുന്നു അദ്ദേഹം കൈകാര്യംചെയ്യുന്ന കഥാപാത്രങ്ങള്‍ക്കും സംവിധാനം ചെയ്യുന്ന സിനിമകള്‍ക്കും.

അത് കൊണ്ട് തന്നെ ആദ്യ ചിത്രത്തിലൂടെ തന്നെ അദ്ദേഹത്തിനുള്ളിലെ അഭിനേതാവും സംവിധായകനും പ്രേക്ഷകരുടെ ശ്രദ്ധ നേടിത്തുടങ്ങിയിരുന്നു. നിരവധി പുരസ്കാരങ്ങളും ഇതോടൊപ്പം തന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സാമൂഹികമായ വിഷയങ്ങളില്‍ തന്‍റേതായ നിലപാടുകള്‍ എന്നും വ്യക്തമാക്കാറുള്ള സിദ്ധാര്‍ഥ് ശിവയുടെ കലാബോധവും അതിന്‍റെ സമര്‍പ്പണവുമെല്ലാം സമൂഹത്തിനും സമൂഹം ചർച്ച ചെയ്യുന്ന വിഷയത്തിലുമായിരുന്നു.

അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും വ്യക്തിത്വമുണ്ടായിരിക്കെ അദ്ദേഹം തന്‍റെ കലാസൃഷ്ടികളിലും ആ നീതി പുലര്‍ത്താന്‍ ശ്രമിച്ചു. കലണ്ടര്‍, ഋതു, ബോഡിഗാര്‍ഡ്, കുടുംബശ്രീ ട്രാവെല്‍സ്, ഇവര്‍ വിവാഹിതരായാല്‍ സഹസ്രം, തേജോഭയ് ആന്‍ഡ് ഫാമിലി, അയാളും ഞാനും തമ്മില്‍, കളി, ടേക്ക് ഓഫ്, പുതിയ തീരങ്ങള്‍, വിശ്വസം അതല്ലേ എല്ലാം, ഞണ്ടുകളുടെ നാട്ടില്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം കഥാപാത്രങ്ങളായി എത്തി.

സംവിധായകനായി എത്തും മുന്നേ അഭിനയത്തിലെന്ന പോലെ ഷോര്‍ട്ട് ഫിലിമിലും ടെലി ഫിലിമിലും അദ്ദേഹം തന്‍റെ കഴിവ് തെളിയിച്ചിരുന്നു. ‘101 ചോദ്യങ്ങള്‍ ‘ എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള 2012- ലെ ദേശീയ പുരസ്കാരവും ’ഐന്‍’ എന്ന ചിത്രത്തിനു മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിന്‍റെ കഥയ്ക്ക് 2014- ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വും  സിദ്ധാര്‍ഥ് ശിവ സ്വന്തമാക്കി.

‘സഖാവ് ‘ സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത വേറിട്ടൊരു ചിത്രമാണ്. തലമുറകള്‍ തലമുറകളായി കൈ മാറി വന്ന ‘ബലികുടീരങ്ങളെ …’ എന്ന വിപ്ലവഗാനത്തോടെയാരംഭിക്കുന്ന ഈ ചിത്രം പഴയകാല കമ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ ആവേശോജ്ജ്വലമായ സ്മരണകളെയാണ് ഉണര്‍ത്തുന്നത്. അതൊരു  രാഷ്ട്രീയ പ്രസ്ഥാനത്തെ മാത്രമല്ല, ആ പാര്‍ട്ടിക്ക് ഇന്ത്യന്‍ ചരിത്രത്തിലുണ്ടായ സ്ഥാനത്തെയും അവരുടെ രക്തസാക്ഷിത്വത്തെയും ഈ ഗാനം ഓര്‍മ്മപ്പെടുത്തുന്നു.

സഖാവ് എന്ന വാക്കിന്റേയോ ആ വാക്കിനെയോ അല്ലെങ്കില്‍ ആ വിളി കേട്ടു കൊണ്ടിരിക്കുന്ന മനുഷ്യന്‍ എങ്ങനെ ഉള്ള ആളായിരിക്കണമെന്നോ ഉള്ള സിദ്ധാര്‍ഥ് ശിവയുടെ കണക്കൂട്ടലുകളില്‍ നിന്നാണ് ‘സഖാവി’ന്‍റെ പിറവി. പഴയകാല രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് താരതമ്യപ്പെടുത്ത ലാണ് പുതിയകാല രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രതിനിധിയായി കൊണ്ട് വരുന്ന നിവിന്‍ പോളിയുടെ കഥാപാത്രമായ കൃഷ്ണ കുമാറിലൂടെ. കപടമായ ആദര്‍ശത്തെ മുഖാവരണമാക്കിക്കൊണ്ട് മുന്നോട്ട് പോകുന്ന സഖാവ് കൃഷ്ണന്‍റെ ജീവിതത്തിനു പിന്നീട് പല മാറ്റങ്ങളും സംഭവിക്കുന്നതു മുതിര്‍ന്ന സഖാവിന് തന്‍റെ രക്തം ദാനം ചെയ്ത ശേഷമാണ്. വ്യത്യസ്ത പ്രായങ്ങളിലൂടെ നിവിന്‍പോളി ചിത്രത്തില്‍ കഥാപാത്രമായി എത്തുമ്പോള്‍ സംവിധായകന്‍റെയും അഭിനേതാവിന്‍റെയും കഴിവും ചർച്ച ചെയ്യപ്പെടുന്നു.

‘ഐന്‍ ‘ എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ഥ് ശിവ അടയാളപ്പെടുത്തുന്നത് ഒരു സുപ്രഭാതത്തില്‍ മാറിമറയുന്ന മനുഷ്യ ജീവിതത്തെക്കുറിച്ചാണ്. സ്വയം ചെയ്തു കൂട്ടുന്ന നന്മ- തിന്‍മകളുടെ പ്രതിഫലം മാത്രമല്ല സ്വയം പങ്കാളിയല്ലാത്ത സംഭവങ്ങളിലും ചിലപ്പോള്‍ ജീവിതം മാറി മറഞ്ഞേക്കാം. മുസ്തഫയും രചന നാരായണന്‍കുട്ടിയും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിന്‍റെ സംവിധാനം മാത്രമല്ല രചനയും നിര്‍വഹിച്ചിരിക്കുന്നത്  സിദ്ധാര്‍ഥ് ശിവയാണ്. മലബാറില്‍ ജീവിക്കുന്ന വിദ്യാഭ്യാസമില്ലാത്ത ഒരാൾ. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയാതെ അലസ ജീവിതം നയിച്ചു പോന്നിരുന്ന മാനു എന്ന ആ ചെറുപ്പക്കാരന്‍ ഒരു കൊലപാതക ത്തിന് യാദൃശ്ചികമായി സാക്ഷിയാകേണ്ടി വരുന്നതും പിന്നീടയാളുടെ  ജീവിതം അപ്രതീക്ഷിതമായി മാറി മറയുന്നതോടെയുണ്ടാകുന്ന  സംഭവ വികാസങ്ങളുമാണ് സിനിമയുടെ കാതല്‍. ഒടുവില്‍ നാട്ടില്‍ ജീവിക്കാന്‍ ഭയന്ന മാനു ജീവിക്കാന്‍ വേണ്ടി സ്വന്തം നാടുപേക്ഷിച്ചു പോകാന്‍ തീരുമാനിക്കുന്നു. കൊലപാതകം കണ്ട മാനുവിനെ വധിക്കാന്‍ കൊലയാളികള്‍ അയാളെ പിന്തുടരുകയും മാനു രക്ഷപ്പെട്ട് മംഗലാപുരത്തെ മലയാളികളുടെ വീട്ടിലെത്തുകയും അവിടെ നിന്ന് അയാളുടെ ജീവിതം പൂര്‍ണമായും മാറി മറയുകയും ചെയ്യുന്നു.

‘വര്‍ത്തമാനം ‘ 20121 ല്‍ സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന പുത്തന്‍ പടമാണ്. സാമൂഹിക വിഷയം തന്നെയാണ് ചിത്രത്തിന്‍റെ അടിസ്ഥാനം.ജെ എന്‍ യു സമരത്തിലെ ദളിത്– മുസ്ലിം പീഡന സംഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള ചിത്രമാണ് ‘ വര്‍ത്തമാനം‘. മലയാള സിനിമയ്ക്കു നവാഗതരുടെ സമാന്തര സിനിമകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ കല കാലത്തിനൊപ്പം സഞ്ചരിക്കുന്നു എന്നാണ്.

spot_img

Hot Topics

Related Articles

Also Read

‘വിവേകാനന്ദൻ വൈറലാണ്’- ഒരു ചില്ലുപാത്രം’ എന്ന ഗാനമേറ്റെടുത്ത് സംഗീത പ്രേമികൾ

0
ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് ഈണം പകർന്നിരിക്കുന്നത്. ജനുവരി 19 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നേടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേർന്ന് നിർമ്മിക്കുന്നു.

‘പ്രിയപ്പെട്ട ആളുടെ വേര്‍പാടിനെക്കാള്‍ വലുതല്ല, അവാര്‍ഡ് – മമ്മൂട്ടി

0
‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല, അത് മാധ്യമങ്ങളെ അറിയിക്കണം-‘

ടിനി ടോമും നന്ദുവും അൻസിബയും പ്രധാന വേഷത്തിൽ; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പൊലീസ് ഡേ’

0
നവാഗതനായ സന്തോഷ് പാലോട് സംവിധാനം ചെയ്ത് ടിനി ടോമും നന്ദുവും അൻസിബയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘പൊലീസ് ഡേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

‘കുടുംബ സ്ത്രീക്കും കുഞ്ഞാടിനുമൊപ്പം’ ഒരുമിച്ച് ധ്യാന്‍ ശ്രീനിവാസനും ഗിന്നസ് പക്രുവും; ഷൂട്ടിങ്ങ് ആരംഭിച്ചു

0
ധ്യാന്‍ ശ്രീനിവാസനും ഗിന്നസ് പക്രുവും ഒന്നിക്കുന്ന ചിത്രം ‘കുടുംബസ്ത്രീയും  കുഞ്ഞാടും’ എന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോട്ടയത്തു ആരംഭിച്ചു. ഇന്‍ഡി ഫിലിംസിന്‍റെ ബാനറില്‍ ബെന്നി പീറ്റേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും സംവിധാനവും മഹേഷ് പി ശ്രീനിവാസനാണ്

മമ്മൂട്ടിയെ കാച്ചിക്കുറുക്കിയ ‘കടുഗണ്ണാവ’ അഥവാ ഒരു ‘വഴിയമ്പലം’ (മനോരഥങ്ങൾ- ഭാഗം രണ്ട്)

0
‘കടുഗണ്ണാവ’ ഒരു കഥ മാത്രമല്ല, രണ്ട് കഥകളാണ്. ഈ സിനിമ വലിയൊരു സിനിമയാക്കാൻ ഞാനും രഞ്ജിത്തും കൂടി ഒന്ന് നോക്കിയതാണ്. ഈ മുപ്പത് മിനിറ്റിൽ അല്ലാതെ ഒരു പൂർണ്ണ സിനിമയാക്കാൻ വേണ്ടി അദ്ദേഹത്തെ...