Wednesday, April 2, 2025

കാളിദാസ് ജയറാം നായകനായി എത്തുന്ന  ചിത്രം രജനിയുടെ ടീസർ പുറത്ത്

നവാഗതനായ വിനിൽ സ്കറിയ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രം ‘രജനി’ യുടെ ടീസർ പുറത്തിറങ്ങി. ഡിസംബർ  8 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. കാളിദാസ് ണായക വേഷത്തിലെത്തുന്ന ഇൻവെസ്റ്റിഗേറ്റിവ് ക്രൈം ത്രില്ലർ മൂവിയാണ് രജനി. നവരസ ഗ്രൂപ്പ് നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് രജനി. ശ്രീജിത്ത് കെ എസ്, ബ്ലെസ്സി ശ്രീജിത്ത് തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്.

സൈജു കുറുപ്പ്, നമിത പ്രമോദ്, ശ്രീകാന്ത് മുരളി, രമേഷ് ഖന്ന, അശ്വിൻ കുമാർ, ലക്ഷ്മി ഗോപാല സ്വാമി, ഷോൺ റോമി, റെബ മോണിക്ക ജോൺ, വിൻസന്റ് വടക്കൻ, കരുണാകരൻ, പൂ രാമു, ഷോൺ റോമി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സിനിമയുടെ ചിത്രീകരണം ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ പൂർത്തിയാക്കി. മലയാളത്തിലും തമിഴിലുമാണ് ചിത്രം എത്തുക. എഡിറ്റിങ് ദീപു ജോസഫ്, സംഗീതം 4 മ്യൂസിക്, ഛായാഗ്രഹണം ആർ. ആർ വിഷ്ണു, എഡിറ്റിങ് ദീപു ജോസഫ്.

spot_img

Hot Topics

Related Articles

Also Read

മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകൻ, വിട പറഞ്ഞ് ഷാഫി

0
മലയാളസിനിമയ്ക്കു എക്കാലത്തും ഓർമ്മിക്കുവാൻ മികച്ച ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. ഏറെ നാളുകളായി അലട്ടിക്കൊണ്ടിരിക്കുന്ന കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും കാരണം ചികിത്സ തേടിയ അദ്ദേഹത്തെ തീവ്രപരിചരണത്തിലൂടെ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു....

അരിസ്റ്റോ സുരേഷ് നായകനായി എത്തുന്നു; സംവിധാനം ജോബി വയലുങ്കൽ

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ അരിസ്റ്റോ സുരേഷിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.

ഡയാന ഹമീദ് നായികയാകുന്ന ചിത്രം ‘അയാം ഇൻ’ പൂജ ചടങ്ങുകൾ നടന്നു

0
റൈറ്റ് മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ടിനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘അയാം ഇൻ’ മൂവിയുടെ പൂജ ചടങ്ങുകൾ ഇടപ്പള്ളി സെന്റ് ജൂഡ് പള്ളിയിൽ വെച്ച് നടന്നു.

‘ചാവേറി’ന്‍റെ ട്രൈലറില്‍ കിടിലന്‍ ലുക്കിലെത്തി കുഞ്ചാക്കോ ബോബന്‍

0
സ്വന്തം ജീവിതവും ജീവനും കുടുംബവും ഹോമിച്ച് പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും തയ്യാറാകുന്ന ഉയിര് കൊടുക്കുന്നവരുടെ പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലര്‍ ചിത്രമാണ് ചാവേര്‍.

പ്രിയ സുഹൃത്തിന്‍റെ വേര്‍പാടില്‍ തേങ്ങലടക്കാന്‍ കഴിയാതെ ലാല്‍

0
ജീവിതാവസ്ഥകളും ഞങ്ങള്‍ അണിഞ്ഞ കുപ്പായങ്ങളും മാറിമാറിവന്നെങ്കിലും സൗഹൃദത്തിന് എന്നും ഒരേ നിറം തന്നെയായിരുന്നു. പരിശുദ്ധമായിരുന്നു അത്. ഒരിക്കലും കലര്‍പ്പ് പുരളാത്തത്.