Friday, April 4, 2025

കാളിദാസ് ജയറാമിന്റെ ‘രജനി’ നവംബർ 17- ന് തിയ്യേറ്ററുകളിലേക്ക്

കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രം രജനി നവംബർ 17- ന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. വിനിൽ സ്കറിയ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റിവ് ക്രൈം ത്രില്ലർ ചിത്രമാണിത്. സൈജു കുറുപ്പ്, ലക്ഷ്മി ഗോപാലസ്വാമി, നമിത പ്രമോദ്, ശ്രീകാന്ത് മുരളി, റെബ മോണിക്ക ജോൺ, രമേശ് ഖന്ന, പൂ രാമു, വിൻസെന്റ് വടക്കൻ, ഷോൺ റോമി, കരുണാകരൻ, അശ്വിൻകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രം കൊച്ചിയിലും ചെന്നൈലുമായി ഷൂട്ടിങ് പൂർത്തിയാക്കി. പരസ്യമേഖലയിലെ പ്രമുഖരായ നവരസ ഗ്രൂപ്പ് നവരസഗ്രൂപ്പിന്റെ ബാനറിൽ ആദ്യമായി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ശ്രീജിത്ത് കെ എസും ബ്ലെസി എന്നിവർ ചേർന്നാണ്. എഡിറ്റിങ് ദീപു ജോസഫ്, സംഗീതം 4 മ്യൂസിക്സ്, ഛായാഗ്രഹണം ആർ. ആർ വിഷ്ണു.

spot_img

Hot Topics

Related Articles

Also Read

 അനൂപ് മേനോൻ കേന്ദ്രകഥാപാത്രം; ‘ഈ തനിനിറം’ ചിത്രീകരണം ആരംഭിച്ചു

0
ധനുഷ് ഫിലിംസിന്റെ ബാനറിൽ അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഈ തനിനിറ’ത്തിന്റെ ഷൂട്ടിംഗ് പാലാ, ഭരണങ്ങാനം, എന്നിവിടങ്ങളിൽ ആരംഭിച്ചു. ഒരു ഇൻവെസ്റ്റിഗേറ്റർ ത്രില്ലർ ചിത്രമാണ്...

എമ്പുരാന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി

0
പൃഥിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനകഥാപാത്രമായെത്തുന്ന എമ്പുരാനു വിജയാശംസകൾ നേർന്നു മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച എമ്പുരാൻ പോസ്റ്ററിനൊപ്പം ‘മലയാള സിനിമയുടെ അഭിമാനമാകട്ടെ’ എന്നു അദ്ദേഹം വാക്കുകൾ കുറിച്ചു. മലയാളികൾ ഏറെ പ്രതീക്ഷയോടെ...

 ‘നരിവേട്ട’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നരിവേട്ടയുടെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ ജന്മദിനം പ്രമാണിച്ച് ആണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. അനുരാജ് മനോഹർ ആണ് സംവിധാനം. തമിഴ് നടൻ ചേരൻ, സുരാജ്...

തെലുങ്കിലേക്ക് റീമേക്കിനൊരുങ്ങി ‘ബ്രോ ഡാഡി’

0
മലയാളത്തില്‍ മോഹന്‍ലാല്‍ അച്ഛനും മീന അമ്മയും പൃഥിരാജ് മകനുമായി അഭിനയിച്ച ചിത്രം ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ചിരഞ്ജീവി. ലൂസിഫറിന് ശേഷം ചിരഞ്ജീവി ഒരുക്കുന്ന അടുത്ത ചിത്രമാണ് ബ്രോ ഡാഡി.

96- മത് ഓസ്കർ പുരസ്കാരങ്ങൾക്ക് തിരിതെളിഞ്ഞു; ‘ഒപ്പൻഹൈമർ’ മികച്ച ചിത്രം, മികച്ച നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ...

0
മികച്ച സംവിധായകനുള്ള പുരസ്കാരം ക്രിസ്റ്റഫർ നോളനേയും ഒപ്പൻഹൈമറായി വെള്ളിത്തിരയിലെത്തിയ കിലിയൻ മർഫിയെ മികച്ച നടനായും തിരഞ്ഞെടുത്തു. പതിമൂന്ന് വിഭാഗങ്ങളിൽ നാമനിർദേശത്തിൽ ഒപ്പൻഹൈമർ ഏഴു വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടി. ‘പുവർ തിങ്ക്സ്’ എന്ന ചിത്രത്തിലൂടെയാണ് എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.