Friday, November 15, 2024

കാൻചലച്ചിത്ര വേദിയിൽ തിളങ്ങി ഇന്ത്യൻ സിനിമ; ഗ്രാന്റ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’

ലോകമെമ്പാടും ഉറ്റുനോക്കുന്ന 77- മത് കാൻഅന്താരാഷ്ട്ര ചലച്ചിത്രവേദിയിൽ തിളങ്ങി ഇന്ത്യൻ സിനിമ. ഗ്രാന്റ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി പായൽ കപാഡിയ സംവിധാനം ചെയ്ത  ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന് ലഭിച്ചു. ഇന്ത്യൻ സിനിമയുടെ അഭിമാനത്തിന് പൊൻതൂവൽ ചാർത്തിയിരിക്കുകയാണ് പായൽ കപാഡിയയും അഭിനേതാക്കളും. ആദ്യമായി ഈ പുരസ്കാരം നേടുന്ന ഇന്ത്യൻ സംവിധായിക കൂടിയാണ് പായൽ കപാഡിയ. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത് കനി കുസൃതിയും ദിവ്യപ്രഭയുമാണ്. അസീസ് നെടുമങ്ങാട് ആണ് ചിത്രത്തിലെ മറ്റൊരുപ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. കാൻ ചലച്ചിത്രവേദിയിൽ പ്രദർശിപ്പിച്ച സിനിമയ്ക്ക് വലിയ സ്വീകരണവും മികച്ച നിരൂപക പ്രശംസയുമാണ് ലഭിച്ചത്.

മുംബൈ നഗരത്തിൽ ജീവിക്കുന്ന രണ്ട് നേഴ്സ്മാരുടെ ജീവിതകഥപറയുന്ന ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ചിത്രത്തിൽ കനി കുസൃതി പ്രഭ, ദിവ്യപ്രഭ അനു എന്നീ  കഥാപാത്രങ്ങളായി അഭിനയിച്ചു. ചിത്രത്തിന്റെ തിരക്കഥയും പായൽ കപാഡിയയുടെ ആണ്. ‘ബാർബി’ എന്ന സിനിമയുടെ സംവിധായിക ഗ്രെറ്റ ഗെർവിഗ് അദ്ധ്യക്ഷയായ ജൂറിയാണ് മത്സരത്തിനെത്തിയ ഓരോ സിനിമകളെയും വിലയിരുത്തിയത്. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പൂർവവിദ്യാർഥിനിയാണ് പായൽ കപാഡിയ. മുൻപ് സംവിധാനം ചെയ്ത ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ എന്ന ചിത്രത്തിന് 2021 – ൽ കാൻ ചലച്ചിത്രമേളയിൽ വെച്ച് ഗോൾഡൻ ഐ പുരസ്കാരം ലഭിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ വീഡിയോ ആർട്ടിസ്റ്റുകളിൽ ഒരാളായ നളിനി മാലനിയുടെ മകളാണ് പായൽ കപാഡിയ. ഫ്രഞ്ച് കമ്പനിയായ പെറ്റിറ്റ് കെയൊസും ഇന്ത്യൻ കമ്പനിയായ ചോക്ക് ആൻഡ് ചീസും അനദർ   ബെർത്തൂം ചേർന്നാണ് നിർമ്മിച്ചത്. കനി കുസൃതി, ദിവ്യപ്രഭ, ഹൃദ്ദു ഹാറൂൺ, സീക്കൊ മൈത്രാ, തോമസ് ഹക്കീം, ഛായ ഖദം, റൺബീർ ദാസ്, ജൂലിയൻ ഗ്രാഫ്, എന്നിവരും കാനിൽ ഇവർക്കൊപ്പം എത്തിയിരുന്നു.

spot_img

Hot Topics

Related Articles

Also Read

വില്ലനില്‍ നിന്നും കൊമേഡിയനില്‍ നിന്നും നായകനിലേക്ക് ചുവടു വെച്ച് അബു സലീം

0
തനിക്ക് ഏറ്റവും പ്രിയങ്കരനായ ഹോളിവുഡ് താരം  അര്‍നോള്‍ഡ് ശിവശങ്കരന്‍റെ പേരിലുള്ള ചിത്രത്തില്‍ നായകനായി എത്തുന്നതിന്‍റെ ത്രില്ലിലാണ് നടന്‍ അബു സലീം. നിരവധി സിനിമകളില്‍ വില്ലനായും കൊമേഡിയനായും മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ് ഇദ്ദേഹം.

കരിയറില്‍ പതിനൊന്നു പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ അപൂര്‍വ്വ നേട്ടവുമായി എം ജയചന്ദ്രന്‍

0
മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം പതിനൊന്നു തവണ തേടിയെത്തിയപ്പോള്‍ 17 ആലാപന പുരസ്കാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്, ഇദ്ദേഹത്തിന്‍റെ സംഗീതത്തില്‍ പിറന്ന ഗാനങ്ങള്‍.

2025 ലെ ഓസ്കർ എൻട്രിയിലേക്ക് കടന്ന് ലാപതാ ലേഡീസ്

0
2025 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. രൺബീർ കപൂറിന്റെ അനിമൽ, കാർത്തിക് ആര്യന്റെ ചന്ദു ചാമ്പ്യൻ, പ്രഭാസ് നായകനായ കൽക്കി, മലയാളചിത്രം ആട്ടം,...

കലാഭവൻ ഷാജോൺ പ്രധാന വേഷത്തിൽ; സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ മെയ് 17 ന്...

0
എ ഡി 1877 പിക്ചേഴ്സിന്റെ ബാനറിൽ ഷിജു മിസ് പാ, സനൂപ് സത്യൻ എന്നിവർ ചേർന്ന് നിർമ്മിച്ച് കലാഭവൻ ഷാജോൺ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം  സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ മെയ് 17 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

സിസ്റ്റര്‍ റാണിമരിയയുടെ  ജീവിതം വെള്ളിത്തിരയിലേക്ക്

0
ഉത്തര്‍പ്രദേശിലെ പീഡനമനുഭവിക്കുന്ന ഒരുവിഭാഗം ജനതയ്ക്ക് വേണ്ടി ഇരുപത്തിയൊന്നാം വയസ്സില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവിടെയെത്തിയ സിസ്റ്റര്‍ റാണിമരിയയുടെ ത്യാഗപൂര്‍ണമായ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുങ്ങുന്നത്.