Friday, April 4, 2025

കിങ് ഓഫ് കൊത്ത; തരംഗമായി പുത്തന്‍ ട്രയിലര്‍ ആഗസ്ത്- 9 ന്

പ്രേക്ഷകര്‍ ആവേശം നിറച്ചു കൊണ്ട് ‘കിങ് ഓഫ് കൊത്ത’യുടെ പുതിയ വാര്‍ത്തകള്‍ ഫീല്‍ഡില്‍ മാറിമാറി വരികയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ കിടിലന്‍ പോസ്റ്ററുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നു. ഈയിടെ ഇറങ്ങിയ ടീസറും പോസ്റ്ററും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ഇപ്പോഴിതാ, പുതിയ ട്രയിലര്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് കിങ് ഓഫ് കൊത്തയുടെ അണിയറ പ്രവര്‍ത്തകര്‍. ഓഗസ്ത്- 9 നാണ് ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്തിറങ്ങുന്നത്. ആഗസ്ത് 24 നു ചിത്രം തിയ്യേറ്ററുകളിലേക്കും എത്തും. ചിത്രത്തിന്‍റെ ട്രയിലര്‍ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട പോസ്റ്റര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജക്റ്റ് മാസ്സ് എന്‍റര്‍ടെയ്നര്‍ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിമീഷ് രവിയും സംഗീതം ജേക്സ് ബിജോയിയും ഷാന്‍ റഹ്മാനും നിര്‍വഹിക്കുന്നു. ചെമ്പന്‍ വിനോദ്, ഐശ്വര്യ ലക്ഷ്മി, അനിഖ സുരേന്ദ്രന്‍, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, നൈല ഉഷ, ശാന്തി കൃഷ്ണ, വടചെന്നൈ ശരണ്‍, പ്രസന്ന, ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.  

spot_img

Hot Topics

Related Articles

Also Read

സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു; വിടവാങ്ങിയത് മലയാള ചലച്ചിത്ര ഗാനശാഖയിലെ ആദ്യ ടെക്നൊ മ്യുസീഷ്യൻ

0
കസ്തൂരിമാൻ മിഴി, സ്വർണ്ണമീനിന്റെ ചേലൊത്ത, എൻ സ്വരം പൂവിടും കാലമേ, അക്കരെ ഇക്കരെ നിന്നാലെങ്ങനെ, തുടങ്ങിയ ഗാനങ്ങൾ  ആവേശക്കൊടുമുടിയിൽ അലയൊലികൾ തീർത്തു.

വിഷാദാര്‍ദ്രമീ കടല്‍പ്പാട്ടുകള്‍

0
മലയാള സിനിമയിലെ നിത്യഹരിതമായ നൂറുപാട്ടുകളിലൊന്ന് ബാലു കിരിയത്ത് എഴുതിയ ‘സ്വപ്നങ്ങളെ വീണുറങ്ങു’എന്ന ഗാനമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

അപർണ മൾബറി കേന്ദ്രകഥാപാത്രം; ഇന്ത്യയിലെ ആദ്യ A I സിനിമ ഒരുങ്ങുന്നു

0
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമ ഒരുങ്ങുന്നു.

‘വർഷങ്ങൾക്ക് ശേഷം’ ട്രയിലറുമായി വിനീത് ശ്രീനിവാസൻ

0
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, കല്യാണി പ്രിയദർശൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ മൂവിയുടെ ട്രയിലർ പുറത്തിറങ്ങി

സിസ്റ്റര്‍ റാണിമരിയയുടെ  ജീവിതം വെള്ളിത്തിരയിലേക്ക്

0
ഉത്തര്‍പ്രദേശിലെ പീഡനമനുഭവിക്കുന്ന ഒരുവിഭാഗം ജനതയ്ക്ക് വേണ്ടി ഇരുപത്തിയൊന്നാം വയസ്സില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവിടെയെത്തിയ സിസ്റ്റര്‍ റാണിമരിയയുടെ ത്യാഗപൂര്‍ണമായ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുങ്ങുന്നത്.