Friday, April 4, 2025

കിടിലന്‍ പോസ്റ്ററുമായി കിങ് ഓഫ് കൊത്ത; പ്രൊമോഷനില്‍ തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍

കൊത്തയുടെ രാജാവ് എന്നാണ് ദുല്‍ഖറിന്‍റെ പുതിയ സിനിമയെ ആരാധകര്‍ വിളിക്കുന്നത്. സവിശേഷമായ പോസ്റ്ററുകള്‍ കൊണ്ടും പ്രൊമോഷന്‍ കൊണ്ടും തിളങ്ങി നില്‍ക്കുകയാണ് കിങ് ഓഫ് കൊത്ത. രാത്രിയില്‍ തിളങ്ങുന്ന പോസ്റ്ററുകള്‍ കൊണ്ട് പ്രൊമോഷന്‍ ഗംഭീരമാക്കിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. ദുല്‍ഖറിന്‍റെ വെഫെറര്‍ ഫിലിംസ് ആണ് ഇതരത്തിലുള്ള വ്യത്യസ്ത പോസ്റ്ററുകളുമായി കേരളത്തിലുടനീളം പതിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുന്നത് കിങ് കൊത്തയുടെ തൊപ്പികളും ടീഷര്‍ട്ടുകളുമാണ്. ചിത്രം ആഗസ്ത് 24- നു തിയ്യേറ്ററിലേക്ക് എത്തും.

കണ്ണന്‍ എന്ന കഥാപാത്രമായി തെന്നിന്ത്യയില്‍ ഡാന്‍സിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ ഷബീര്‍ കല്ലറയ്ക്കലും ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ താര എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മിയും ഷാഹുല്‍ ഹസ്സന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് നടന്‍ പ്രസന്നയും മഞ്ജുവായി നൈല ഉഷയും എത്തുന്നു.

ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍, ഗോകുല്‍ സുരേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സംഗീത സംവിധാനം ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. സംഘട്ടനം രാജശേഖറും ഛായാഗ്രഹണം നിമിഷ് രവിയും തിരക്കഥ അഭിലാഷ് എന്‍ ചന്ദ്രനും ഒരുക്കുന്നു. ഛായാഗ്രഹണം- നിമിഷ് രവി, സംഗീതം- ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന്‍, എഡിറ്റിങ്- ശ്യാം ശശിധരന്‍.

spot_img

Hot Topics

Related Articles

Also Read

ദിലീപ് ചിത്രം ‘ഭ. ഭ. ബ’ യിൽ അതിഥി വേഷത്തിൽ മോഹൻലാലും

0
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭ ഭ ബ’ യിൽ (ഭയം ഭക്തി ബഹുമാനം) മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു. 14- വർഷങ്ങള്ക്ക് ശേഷമാണ് മോഹൻലാലും ദിലീപും ചിത്രത്തിൽ...

‘ഗു’ മെയ് 17 ന് തിയ്യേറ്ററുകളിലേക്ക്

0
നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു. മാളികപ്പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ഫാന്‍റസി ചിത്രമാണ് ഇത്.

‘മധു’വൂറും അഭിനയകലയുടെ സാമ്രാട്ടിനു പിറന്നാൾ നിറവ്

0
പുറക്കാട്ട് കടപ്പുറത്ത് തന്‍റെ കാമുകയുടെ ഓര്‍മ്മകളുമായി കടലിനൊപ്പം പാടിയലയുന്ന പരീക്കുട്ടിയോളം മറ്റൊരു കഥാപാത്രമില്ല മധുവിന് എന്ന് പ്രേക്ഷകര്‍ തറപ്പിച്ചു പറയും. പരീക്കുട്ടിക്ക് ശേഷം എന്നൊന്നില്ല, പരീക്കുട്ടി മുതല്‍ പരീക്കുട്ടിവരെ...അത്രമാത്രം!

മാധവ് സുരേഷ് ഗോപി നായകൻ; ‘കുമ്മാട്ടിക്കളി’യുടെ ഓഡിയോ ലോഞ്ച് ചെയ്ത് സുരേഷ് ഗോപി

0
‘കുമ്മാട്ടിക്കളി’യുടെ ഓഡിയോ ലോഞ്ചങ് സുരേഷ് ഗോപിയും വഹിത്രത്തിന്റെ നിർമ്മാതാവ് ആർ ബു ചൌധരിയും ചേർന്ന്  നിർവഹിച്ചു.

കിരൺ നാരായണനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം ആരംഭിക്കുന്നു

0
താരകാര പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് കിരണൻ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.