Thursday, April 3, 2025

കിടിലന്‍ ലുക്കില്‍ മോഹന്‍ലാല്‍; പുത്തന്‍ പോസ്റ്ററുമായി ആവേശം കൊള്ളിച്ച് ‘മലൈക്കോട്ടെ വാലിബന്‍ ‘

മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തില്‍ എത്തുന്ന ചിത്രം മലൈക്കോട്ടെ വാലിബന്‍റെ പുത്തന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായതു കൊണ്ട് തന്നെ പോസ്റ്റര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റും ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മോഹന്‍ലാലിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങി യിരിക്കുന്നത്. ചിത്രത്തിന്‍റെ കഥയെ കുറിച്ചോ മറ്റ് അഭിനേതാക്കളുടെ കഥാപാത്രങ്ങളെക്കുറിച്ചോ വിവരങ്ങള്‍ പുറത്തുവിടാത്തതാണ് ചിത്രത്തിന്‍റെ പ്രധാന പ്രത്യേകത.

തീര്‍ത്തൂം സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ടാണ് ഇതുവരെയും മലൈക്കോട്ടെ വാലിബാനെ കുറിച്ചുള്ള അപ്പ്ഡേറ്റുകള്‍ പുറത്തുവന്നുകൊണ്ടിരുന്നത്. 2024- ജനുവരി 25- നു ചിത്രം പുറത്തിറങ്ങുമെന്ന് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട്  പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ലിജോജോസ് പെല്ലിശ്ശേരി കരിയറില്‍ ഒരുക്കുന്ന ബിഗ് ബജറ്റ് മൂവിയാണ് ‘മലൈക്കോട്ടെ വാലിബന്‍ ‘. ഒരു ഗുസ്തിക്കാരന്‍റെ വേഷത്തില്‍ നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണുവാന്‍ കഴിയുക.

ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവും മാക്സ് ലാബ്സും സെഞ്ച്വറി ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പി എസ് റഫീഖ് തിരക്കഥയും ഛായാഗ്രഹണം മധു നീലകണ്ഠനും പ്രശാന്ത് പിള്ള സംഗീതവും ഒരുക്കുന്നു.

spot_img

Hot Topics

Related Articles

Also Read

‘സ്വർഗ്ഗ’ത്തിൽ ഇനി മഞ്ജു പിള്ളയും

0
പാലായിൽ ആണ് നിലവിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്.  ജോണി ആൻറണി, അജു വർഗീസ്,അനന്യ, സിജോയ് വർഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

ഷൂട്ടിംഗ് ആരംഭിച്ച് ബേസിലും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ‘നുണക്കുഴി’ ഉടൻ പ്രേക്ഷകരിലേക്ക്

0
നുണക്കുഴിയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. കെ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കൂമൻ എന്ന ചിത്രത്തിന് ശേഷം കൃഷ്ണകുമാറും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നുണക്കുഴി.

ഭാവന, ഇന്ദ്രന്‍സ്, ഉര്‍വശി, ഹണിറോസ്; ചിത്രം ‘റാണി’യുടെ ട്രൈലര്‍ പുറത്തിറക്കി നടന്‍ മോഹന്‍ലാല്‍

0
ഭാവന, ഹണിറോസ്, ഇന്ദ്രന്‍സ്, ഉര്‍വശി, അനുമോള്‍ നിയതി, ഗുരു സോമസുന്ദരം, അശ്വിന്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രം റാണിയുടെ ട്രൈലര്‍ നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കി.

ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ കിങ് ഓഫ് കൊത്ത, റിലീസിന് നാല് ദിനങ്ങള്‍ ബാക്കി

0
ആഗസ്ത് 24- നു പുറത്തിറങ്ങാന്‍ ‘കിങ് ഓഫ് കൊത്ത’യ്ക്കിനി നാല് ദിനങ്ങള്‍ ബാക്കി. പ്രീ ബുക്കിങില്‍ ഒരുകോടിയിലേറെ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു

തങ്കമണി കൊലക്കേസ് സിനിമയാകുന്നു- ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി  

0
എണ്‍പതുകളുടെ പകുതിയില്‍ കേരള രാഷ്ട്രീയത്തെ പ്രതിക്കൂട്ടിലാക്കിയ ഇടുക്കിയിലെ സംഭവത്തെ ആസ്പദമാക്കിയ ഈ സിനിമയില്‍ നായകനായി എത്തുന്നത് ദിലീപ് ആണ്.