Thursday, April 3, 2025

കിടിലൻ ആക്ഷൻ രംഗങ്ങളുമായി ‘വരാഹം’; മേക്കിങ് വീഡിയോ പുറത്ത്

ആക്ഷൻ കൊറിയോഗ്രാഫർ തവസ്സിയുടെ നേതൃത്വത്തിൽ ചിത്രീകരിച്ചിരിക്കുന്ന ആക്ഷൻ രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്ത്. ഇന്ദ്രൻസും മറ്റ് അഭിനേതാക്കളും മേക്കിങ് വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്. സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് നായകൻ. മാവേറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈമെന്റ്സ് ബാനറിൽ വിനീത് ജയ്നും സഞ്ജയ് പടിയൂരും നിർമ്മിക്കുന്നതാണ്  ഈ ചിത്രം.

സുരേഷ് ഗോപിയെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂടും ഗൌതം മേനോനും നവ്യ നായരും സന്തോഷ് കീഴാറ്റൂർ, ശ്രീജിത്ത് രവി, സരയൂ, സാദിഖ്, തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒരു ത്രില്ലർ ചിത്രമായിരിക്കും വരാഹം. ജിത്തു കെ ജയന്റെ കഥയ്ക്ക് മനു സി കുമാർ തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിങ് മൻസൂർ മുത്തുട്ടി, സംഗീതം രാഹുൽ രാജ്, പാലക്കാട്, കൊച്ചി, അങ്കമാലി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കും.

spot_img

Hot Topics

Related Articles

Also Read

ദുരന്തമുഖത്ത് നിന്നും കുവി വെള്ളിത്തിരയിലേക്ക്; ‘നജസ്സി’ല്‍ ശ്രദ്ധേയ കഥാപാത്രം

0
പെട്ടിമുടി ദുരന്തം പിന്നിട്ട മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കുവിയെ തേടി മറ്റൊരു ഭാഗ്യം എത്തിയിരിക്കുകയാണ്. ശ്രീജിത്ത് പൊയില്‍ക്കാവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന നജസ്സ് എന്ന ചിത്രത്തിലാണ് കുവി ശ്രദ്ധേയ വേഷത്തില്‍ എത്തുന്നത്.

മലയാള ചലച്ചിത്ര സൌഹൃദവേദി പ്രേംനസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു

0
മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനവും അധ്യക്ഷത തിരക്കഥാകൃത്ത് പി ആർ നാഥനും നിർവഹിച്ചു. മികച്ച സിനിമയ്ക്കുള്ള പരസ്കാരം ‘ജാനകി ജാനേ’യുടെ നിർമ്മാതാക്കളായ ഷെർഗ സന്ദീപ്, ഷെഹ്ന തുടങ്ങിയവർ ഏറ്റുവാങ്ങി.

‘അതിഭീകര കാമുകൻ’ ചിത്രീകരണം ഉടൻ

0
ലുക് മാൻ അവറാൻ കോളേജ് കഥാപാത്രമായി എത്തുന്ന റൊമാന്റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന ‘അതിഭീകര കാമുകൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് മുന്നോടിയായി പൂജാചടങ്ങുകൾ നടന്നു. സ്വിച്ചോൺ കർമ്മം നടൻ ഇർഷാദും ഫസ്റ്റ് ക്ലാപ്...

വിവാദങ്ങൾക്കൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ജയ് ഗണേഷ്’

0
വീൽചെയറിൽ ഇരിക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഫോർ ഇയേഴ്സ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിൽ മഹിമ നമ്പ്യാർ നായികയായി എത്തുന്നു.

മിസ്റ്ററി ഹൊറർ ത്രില്ലർ ‘ആത്മ’യിൽ നായകനായി നരേൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരനായാണ് നരേൻ എത്തുന്നത്. അദ്ദേഹം താമസിക്കുന്ന വീട്ടിൽ നിന്നും കേൾക്കേണ്ടി വരുന്ന അപരിചിതമായ ഒരു സ്ത്രീ ശബ്ദത്തിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രത്തിലെ പ്രമേയം.