Thursday, April 3, 2025

കിടിലൻ സംഘട്ടനങ്ങളുമായി ‘ഇടിയൻ ചന്തു’ ടീസർ പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഇടിയൻ ചന്തുവിന്റെ ഉഗ്രൻ സംഘട്ടന രംഗമുള്ള ടീസർ റിലീസായി. പീറ്റർ ഹെയ്ൻ ആണ് ഈ സംഘട്ടന രംഗം ഒരുക്കിയിരിക്കുന്നത്. ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥനായ അച്ഛൻ ഇടിയൻ ചന്ദ്രന്റെ തനിപ്പകർപ്പായി വളർന്നു വരുന്ന മകന്റെ കഥയാണ് ചിത്രത്തിലെ പ്രമേയം. ചിത്രത്തിൽ സലിംകുമാറും മകൻ ചന്തു സലീംകുമാറും ഒന്നിച്ചു അഭിനയിക്കുവാൻ എത്തുന്നുണ്ട്. ജൂലൈ 19 ന് ചിത്രം റിലീസ് ആവും. ‘ദി സ്റ്റുഡൻറ്സ് വാർ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

ഹാപ്പി പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബൈർ, റയിസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷഫീഖ്, ശ്രീജിത്ത് വിജയൻ എന്നിവരാണ് നിർമാണം. ലാലു അലക്സ്, രമേശ് പിഷാരടി, ലെന, ബിജു സോപാനം, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, സോഹൻ സീനുലാൽ, സൂരജ് കാർത്തിക്, ഫുക്രു, സ്മിനു സിജോ, ഐ എം വിജയൻ, ജയശ്രീ, വിദ്യ, ഗോപി കൃഷ്ണൻ, ഗായത്രി അരുൺ, ജോണി ആൻറണി എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാനകഥാപത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം വിഘനേഷ് വയസ്, എഡിറ്റിങ് വി സാജൻ, പശ്ചാത്തല സംഗീതം ദീപക് ദേവ്, സംഗീതം അരവിന്ദ് ആർ വാര്യർ, ഗാനരചന സന്തോഷ് വർമ്മ, ശബരീഷ് വർമ്മ.  

spot_img

Hot Topics

Related Articles

Also Read

ഷാജി കൈലാസ് ചിത്രത്തില്‍ ഭാവന; ഭീതി നിറഞ്ഞ ത്രില്ലറുമായി ‘ഹണ്ട്’ ട്രയിലര്‍ റിലീസ് ചെയ്തു

0
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ഹണ്ട്’ ട്രൈലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഭാവനയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

‘കുടുംബ സ്ത്രീക്കും കുഞ്ഞാടിനുമൊപ്പം’ ഒരുമിച്ച് ധ്യാന്‍ ശ്രീനിവാസനും ഗിന്നസ് പക്രുവും; ഷൂട്ടിങ്ങ് ആരംഭിച്ചു

0
ധ്യാന്‍ ശ്രീനിവാസനും ഗിന്നസ് പക്രുവും ഒന്നിക്കുന്ന ചിത്രം ‘കുടുംബസ്ത്രീയും  കുഞ്ഞാടും’ എന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോട്ടയത്തു ആരംഭിച്ചു. ഇന്‍ഡി ഫിലിംസിന്‍റെ ബാനറില്‍ ബെന്നി പീറ്റേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും സംവിധാനവും മഹേഷ് പി ശ്രീനിവാസനാണ്

കോഴിക്കോടൻ സിനിമാപ്രേമികൾക്കായി വീണ്ടും അരങ്ങുണർത്താൻ അപ്സര തിയേറ്റർ

0
കഴിഞ്ഞ വർഷം താഴിട്ട് പൂട്ടിയ കോഴിക്കോട് ജില്ലയിലെ അപ്സര തിയ്യേറ്റർ വീണ്ടും സിനിമകളുമായി ജനഹൃദയങ്ങളിലേക്ക്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കരാറോടു കൂടി ഇത് ഏറ്റെടുത്തിരിക്കുന്നത്.

സൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരഭ ചിത്രം ‘ഫൂട്ടേജ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
മഞ്ജു വാരിയരെ കേന്ദ്രകഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫൂട്ടേജി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പോസ്റ്ററിൽ വിശാഖും ഗായത്രിയുമാണ് ഉള്ളത്.

മലയാള സിനിമയുടെ അന്ത്യാഞ്ജലി- പി വി ഗംഗാധരന്‍ വിടപറഞ്ഞു

0
ജനപ്രിയ സിനിമകളുടെ അമരക്കാരനായിമാറിയ പി വി ഗംഗാധരന്‍ തൊട്ടതെല്ലാം പൊന്നാക്കി. അദ്ദേഹത്തെ അടുത്തറിഞ്ഞവരെല്ലാം ബഹുമാനത്തോടെ പി വി ജി എന്നു വിളിച്ചു.