Thursday, April 3, 2025

കിരൺ നാരായണനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം ആരംഭിക്കുന്നു

താരകാര പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് കിരണൻ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. സൂപ്പർമാനെ നായകനാക്കി ഒരു കൂട്ടം കുട്ടികളുടെ ചെറിയ സിനിമാമോഹവും അത് സാധിച്ചു കൊടുക്കുവാൻ പരിശ്രമിക്കുന്ന ഷോർട്ട് ഫിലിമിൽ നിന്ന് വലിയ  സംവിധായകനാകാൻ കൊതിക്കുന്ന ഒരു ചെറുപ്പക്കാരന്റെയും കഥയാണ് പ്രമേയം. ബിരിയാണി കിസ്സ ആണ് കിരൺ നാരായണൻ സംവിധാനം ചെയ്ത ഒടുവിലത്തെ ചിത്രം.

ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് സംവിധായകന്റെ വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ ശ്രീപദ്, ധ്യാൻ നിരഞ്ജൻ, അറിഷ്, വിസാദ് കൃഷ്ണൻ,ബിനു തൃക്കാക്കര, ലാലു അലക്സ്, വിജിലേഷ്, അഞ്ജലി നായർ, തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. വരികൾ കൈതപ്രം, സംഗീതം രഞ്ജിൻ രാജ്, ഛായാഗ്രഹണം ഫൈസൽ അലി, എഡിറ്റിങ് അയൂബ് ഖാൻ, ഏപ്രിൽ 21 മുതൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും.

spot_img

Hot Topics

Related Articles

Also Read

47- മത് വയലാര്‍ സാഹിത്യപുരസ്കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി

0
47- മത് വയലാര്‍ സാഹിത്യ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചു. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന കൃതിയാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഒരു ലക്ഷം രൂപയും  പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കലശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം

ആഷിഖ് അബൂ ചിത്രം ‘റൈഫിൾ ക്ലബ്’ ചിത്രീകരണം പൂർത്തിയായി

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ്ബിന്റെ ചിത്രീകരണം പൂർത്തിയായി. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസെന്റ് അലോഷ്യസ്, എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്....

പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ‘മായമ്മ’; ട്രെയിലർ പുറത്ത്

0
പുണർതം ആർട്സ് ഡിജിറ്റലിന്റെ ബാനറിൽ രമേശ് കുമാർ കോറമംഗലം  രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘മായമ്മ’യുടെ ട്രയിലർ പുറത്തിറങ്ങി. പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ആണ് ചിത്രം.

ആക്ഷന്‍ സൈക്കോ ത്രില്ലറുമായി ‘മുറിവ്’

0
‘ഒരു ജാതി ഒരു മനുഷ്യന്‍’ എന്ന ചിത്രത്തിന് ശേഷം കെ. ഷമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുറിവ്.’ സംവിധായകന്‍ അജയ് വാസുദേവും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

കലാഭവൻ മെമ്മോറിയൽ പുരസ്കാരം ജഗദീഷിന്

0
മികച്ച സഹനടനുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം ജഗദീഷിന് ലഭിച്ചു. കർഷക കോൺഗ്രസ്സിന്റെ തൃശ്ശൂർ ജില്ല സെക്രട്ടറിയും അറക്കൽ ഗോൾഡ് & ഡയമണ്ട്സിന്റെ  അബ്ദുൽ വഹാബ് ആണ് പുരസ്കാരം ജഗദീഷിന് നല്കിയത്. ‘തീപ്പൊരി...