Friday, April 4, 2025

കുഞ്ചാക്കോ ബോബൻ- ഫഹദ് ഫാസിൽ ചിത്രം ‘ബോഗയ്ൻവില്ല’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇയ്യോബിന്റെ പുസ്തകം, വരത്തൻ  എന്നി ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും അമൽനീരദും ഒന്നിക്കുന്നചിത്രം ബോഗയ്ൻവില്ലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നോവലിസ്റ്റ് ലാജോ ജോസും അമൽ നീരദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഭീഷ്മപർവ്വം ആണ് അമൽ നീരദ് സംവിധാനം ചെയ്ത ഒടുവിലത്തെ സിനിമ. ഷറഫുദ്ദീൻ, ശ്രീന്ദ, ജ്യോതിർമയി, വീണ നന്ദകുമാർ തുടങ്ങിയവരും  വേഷമിടുന്നു. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയ പിക്ചേഴ്സുമാണ് നിർമ്മാണം. സംഗീതം സുഷിൻ ശ്യാം, ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ, എഡിറ്റിങ് വിവേക് ഹർഷൻ.

spot_img

Hot Topics

Related Articles

Also Read

മുഹമ്മദ് മുസ്തഫയുടെ  ‘മുറ’ ഒക്ടോബർ 18- ന്

0
സിനിമാ മേഖലയിൽ പ്രമുഖ നിർമ്മാണ- വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിച്ച് മുഹമ്മദ് മസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറ ഒക്ടോബർ 18- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന്...

46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരനിറവില്‍ മികച്ച നടിയായി ദര്‍ശനയും മികച്ച നടനായി കുഞ്ചാക്കോ ബോബനും തിരഞ്ഞെടുക്കപ്പെട്ടു

0
46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചു. ജയ ജയ ഹേ, പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തെ മുന്‍നിര്‍ത്തി മികച്ച നടിയായി ദര്‍ശനയെയും ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനായി കുഞ്ചാക്കോ ബോബനേയും തിരഞ്ഞെടുത്തു.

ഫിലിം എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ

0
ഫിലിം എഡിറ്റർ നിഷാദ് യൂസഫിനെ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ മരിച്ച നിലയിൽപനമ്പള്ളി ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 43- വയസ്സായിരുന്നു. തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൌദി വെള്ളക്ക,  സിനിമകളിലൂടെ ആയിരുന്നു ഇദ്ദേഹം...

‘തണ്ണീർ മത്തൻ ദിനങ്ങളി’ൽ നിന്ന്  നിന്ന് ‘പ്രേമലു’വിലേക്കുള്ള ദൂരം; തിയ്യേറ്ററിൽ ചിരിയുടെ പൂത്തിരികൾ കൊളുത്തി സംവിധായകനും സംഘവും

0
കൌമാരകാലം മുതൽ യൌവനകാലം വരെ അടിച്ചുപോളിച്ചു ജീവിക്കുന്ന പുതുതലമുറയെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകനും അഭിനേതാക്കളും. പുതുതലമുറയെ സിനിമയിൽ അഭിനയിപ്പിക്കുന്നതിലൂടെ മാത്രമല്ല, പുതിയ കാലത്തെ ഏറ്റവും സൂക്ഷ്മമായി അവതരിപ്പിച്ച സിനിമകൂടിയാണ് പ്രേമലു.

തമിഴ് നടന്‍ ആര്‍. എസ് ശിവാജി അന്തരിച്ചു

0
ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ തമിഴ് ചലച്ചിത്ര നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66- വയസ്സായിരുന്നു. കമലഹാസന്‍റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.