Friday, April 4, 2025

കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന് രാമചന്ദ്ര ബോസ് & കോ; ഹൌസ് ഫുള്‍ ആയി തിയ്യേറ്ററുകള്‍

കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന് രാമചന്ദ്ര ബോസ് & കോ. നിലവില്‍ സിനിമാ കാണാന്‍ ഹൌസ് ഫുള്ളാണ് തിയ്യേറ്ററുകളിപ്പോള്‍. നിവിന്‍പോളി നായകനായി എത്തിയ രാമചന്ദ്ര ബോസ് & കോ വിജയകരമായ പ്രദര്‍ശനം തുടരുകയാണ്. കുടുംബ പ്രേക്ഷകര്‍ക്ക് ഓണക്കാലത്ത് പോയി കാണാവുന്ന ചിത്രമാണ് രാമചന്ദ്ര ബോസ് & കോ എന്നു ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടു. ഹനീഫ് അദ്ദേനി സംവിധാനം ചെയ്ത  ചിത്രത്തില്‍ ത്രില്ലും കോമഡിയും സമാസമം നില്‍ക്കുന്നു. നന്‍മയുള്ള ഒരു കൊള്ളക്കാരന്‍റെ കഥപറയുന്ന ചിത്രമാണിത്.

യു എ ഇ ലും കേരളത്തിലുമായാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടന്നത്. ജാഫര്‍ ഇടുക്കി,  വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. മാജിക് ഫ്രയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്ന്  നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിഷ്ണു തണ്ടാശ്ശേരി ഛായാഗ്രഹണവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചു. ഗാനരചന സുഹൈല്‍ കോയയും എഡിറ്റിങ് നിഷാദ് യൂസഫും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിങ്ങും കൈകാര്യംചെയ്തത്. നൃത്തസംവിധാനം ഇത്തവണ ചലച്ചിത്ര പുരസ്കാരം കിട്ടിയ ഷോബി പോള്‍രാജാണ് നിര്‍വഹിച്ചു.  സംഘട്ടനം- പ്രഭു, കനല്‍ കണ്ണന്‍, ജി മുരളി.

spot_img

Hot Topics

Related Articles

Also Read

ഏറ്റവും പുതിയ പോസ്റ്ററുമായി ‘റൈഫിൾ ക്ലബ്’, ആക്ഷൻ റോളിൽ തോക്കുമായി സുരഭി ലക്ഷ്മി

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബി’ന്റെ പോസ്റ്റർ പുറത്തിറങ്ങി. തോക്കുമെന്തി നിൽക്കുന്ന സുരഭി ലക്ഷ്മി യാണ് പോസ്റ്ററിൽ. ചിത്രത്തിന്റെ പോസ്റ്റർ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. റൈഫിൾ ക്ലബ്ബിന്റെ...

ദിലീപ് നായകനായി എത്തുന്ന ചിത്രം ‘ഭ ഭ ബ’ യുടെ പോസ്റ്റർ പുറത്ത്

0
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭ ഭ ബ’ യുടെ (ഭയം ഭക്തി ബഹുമാനം) പോസ്റ്റർ റിലീസായി. ദിലീപ് ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ...

‘തുടരും’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

0
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; എബന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മോഹൻലാൽ പങ്കുവെച്ചിരിക്കുകയാണ്. മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘തുടരും’...

ആനന്ദ് ഏകർഷിയുടെ ആട്ടം; ട്രയിലർ റിലീസ്

0
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയ് നിർമ്മിച്ച് നവാഗത സംവിധായകൻ ആനന്ദ് ഏകർഷി രചനയും  സംവിധാനം ചെയ്യുന്ന ചിത്രം ‘ആട്ട’ത്തിന്റെ ട്രയിലർ റിലീസായി. ചേംബർ ഡ്രാമ വിഭാഗത്തിൽ പെട്ട ചിത്രമാണ് ആട്ടം.

കിടിലൻ സംഘട്ടനങ്ങളുമായി ‘ഇടിയൻ ചന്തു’ ടീസർ പുറത്ത്

0
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഇടിയൻ ചന്തുവിന്റെ ഉഗ്രൻ സംഘട്ടന രംഗമുള്ള ടീസർ റിലീസായി. പീറ്റർ ഹെയ്ൻ ആണ് ഈ സംഘട്ടന രംഗം ഒരുക്കിയിരിക്കുന്നത്.