Friday, April 4, 2025

‘കുടുംബ സ്ത്രീക്കും കുഞ്ഞാടിനുമൊപ്പം’ ഒരുമിച്ച് ധ്യാന്‍ ശ്രീനിവാസനും ഗിന്നസ് പക്രുവും; ഷൂട്ടിങ്ങ് ആരംഭിച്ചു

ധ്യാന്‍ ശ്രീനിവാസനും ഗിന്നസ് പക്രുവും ഒന്നിക്കുന്ന ചിത്രം ‘കുടുംബസ്ത്രീയും  കുഞ്ഞാടും’ എന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോട്ടയത്തു ആരംഭിച്ചു. ഇന്‍ഡി ഫിലിംസിന്‍റെ ബാനറില്‍ ബെന്നി പീറ്റേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും സംവിധാനവും മഹേഷ് പി ശ്രീനിവാസനാണ്. ധ്യാന്‍ ശ്രീനിവാസന്‍, ഗിന്നസ് പക്രു,  ജാഫര്‍ ഇടുക്കി, അന്നാ രേഷ്മ രാജ്, സ്നേഹ ബാബു, കലാഭവന്‍ ഷാജോണ്‍, സാജു നവോദയ, കോബ്രാ രാജേഷ്, ജയകൃഷ്ണന്‍, വിഷ്ണു കാര്‍ത്തിക്, അംബിക മോഹന്‍, ആതിര രാജീവ്, സ്നേഹ ശ്രീകുമാര്‍, അനാമിക, മജീദ്, ഷാജി മാവേലിക്കര, ഒറ്റപ്പാലം ഷീജ, മണിയന്‍ പിള്ള രാജു, തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഒരു പ്രവാസിക്ക് ഭാര്യയുടെ മേലെയുള്ള സംശയരോഗവും, ചര്‍ജെടുക്കുന്ന സ്റ്റേഷന്‍ പരിധിക്കുള്ളിലെ മോഷണപരമ്പര  കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെയും രണ്ടു കഥകളാണ് ചിത്രത്തില്‍. ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയത് ശ്രീകുമാര്‍ അറയ്ക്കല്‍ ആണ്. ‘എന്നാലും എന്‍റളിയാ’ എന്ന ചിത്രത്തിനാണ് ശ്രീകുമാര്‍ ഇതിന് മുന്‍പ് തിരക്കഥ എഴുതിയ സിനിമ. ഗാനങ്ങള്‍ സിജില്‍ കൊടുങ്ങല്ലൂര്‍, സംഗീതം മണികണ്ഠന്‍

spot_img

Hot Topics

Related Articles

Also Read

‘മയ്യത്ത് റാപ്പുമായി’ ‘വടക്കൻ’ സിനിമ

0
ദുരൂഹത നിറഞ്ഞ ‘വടക്കൻ’ എന്ന സൂപ്പർ നാച്ചുറൽ  ഹൊറർ ചിത്രത്തിന്റെ ‘മയ്യത്ത് റാപ്പ്’ പുറത്തിറങ്ങി. ഈ പാട്ട് എഴുതി പാടിയിരിക്കുന്നത് എം. സി കൂപ്പറും  ഗ്രീഷ്മയുമാണ്. ഗ്രീഷ്മ ആദ്യമായി അഭിനയിക്കുകയും പാടുകയും ചെയ്ത...

പുത്തൻ ട്രയിലറുമായി ‘അഭിലാഷം’

0
സൈജു കുറുപ്പ്, തൻവി, അർജുൻ അശോകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ റൊമാന്റിക് ഡ്രാമ  ചിത്രം ‘അഭിലാഷ’ത്തിന്റെ ട്രയിലർ റിലീസായി. ചിത്രം ഈദിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഷംസു സെയ്ബ ആണ്...

കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ ചിത്രം; സംവിധനം ജിത്തു അഷ്റഫ്

0
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത് നായരും ചേർന്ന് നിർമ്മിച്ച് ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഇമോഷണൽ ക്രൈം ത്രില്ലർ ചിത്രത്തിൽ പ്രിയാമണിയും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

ബിഗ്ബജറ്റ് ചിത്രവുമായി ടോവിനോ തോമസിന്‍റെ ‘നടികര്‍ തിലകം’; ഷൂട്ടിങ്ങ് ഹൈദരബാദില്‍ പുരോഗമിക്കും

0
നാല്പതു കോടിയോളം മുടക്ക് മുതല്‍ വരുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പ്രധാനമായും ഗോല്‍കൊണ്ട ഫോര്‍ട്ട്, ബന്‍ഞ്ചാര ഹില്‍സ്, രാമോജി ഫിലിംസ് സിറ്റി, തുടങ്ങിയ ലൊക്കേഷനുകളില്‍ ഷൂട്ടിങ്ങ് നടക്കും. കൊച്ചിയില്‍ വെച്ചാണ് ചിത്രത്തിന്‍റെ ആദ്യഭാഗം ഷൂട്ടിംഗ് നടന്നത്.

‘വ്യക്തിപരമായി തനിക്ക് അദ്ദേഹം ജ്യേഷ്ഠ സഹോദരനെപ്പോലെയാണ്’- ആന്‍റോ ജോസഫ്

0
സിനിമയിലെ പല തലമുറകളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കവസരങ്ങളുടെ പാത തുറന്നു കൊടുത്തു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലൂടെ അങ്ങനെ താരങ്ങള്‍ ഉദിച്ചു, സംവിധായകര്‍ ജനിച്ചു.’