Thursday, April 3, 2025

‘കുട്ടന്റെ ഷിനിഗാമി’യിൽ ഇന്ദ്രൻസും ജാഫർ ഇടുക്കിയും; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന ഹ്യൂമർ ഫാന്റസി, ഇൻവെസ്റ്റിഗേഷൻ ഴേണാറിൽ ഒരുങ്ങുന്ന ചിത്രം കുട്ടന്റെ ഷിനിഗാമി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദിലീപ്, ജോജു ജോർജ്ജ്, നദിർഷ, ധ്യാൻ ശ്രീനിവാസൻ, നീരജ് മാധവൻ, അർജുൻ അശോകൻ, ഷറഫുദ്ദീൻ, അപർണ ബാലമുരളീ, സ്വാസിക, ഹണി റോസ്, ലുക്മാൻ, ആത്മീയ രാജൻ, അനു സിതാര, എന്നിവരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ആയത്. ഇന്ദ്രൻസും ജാഫർ ഇടുക്കിയുമാണ് പ്രധാന വേഷങ്ങളിൽ. ജപ്പാനീസ് പദമായ ഷിനിഗാമിക്ക് ‘കാലൻ’ എന്നാണർത്ഥം.

ഈ ചിത്രത്തിൽ കുട്ടൻ എന്ന ആത്മാവായാണ് ജാഫർ ഇടുക്കി എത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലായ്ക്കൽ ആണ് നിർമ്മാണം. സംവിധായകനാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ശ്രീജിത്ത് രവി, അനീഷ് ജി മേനോൻ, ഉണ്ണിരാജ, അഖില സന, മുൻഷി രഞ്ജിത്, അഷ്റഫ് പിലായ്ക്കൽ, പ്രിയങ്ക, സുഖദ, ശിവജി ഗുരുവായൂർ, ശ്രീജിത്ത് രവി, സുമേഷ് മൂർ, മുൻഷി രഞ്ജിത്, സിനോജ് വർഗീസ്, ആര്യ വിജു, ചന്ദന, അഖില, അനീഷ് ജി മേനോൻ, തുടങ്ങിയവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം അർജുൻ വി അക്ഷയ. ഗായകർ ജഫര് ഇടുക്കി, അഭിജിത്ത്. ഛായാഗ്രഹണം ഷിനാബ് ഓങ്ങല്ലൂർ. എഡിറ്റിങ് സിയാൻ ശ്രീകാന്ത്.

spot_img

Hot Topics

Related Articles

Also Read

അനൂപ് മേനോനും ബിഗ് ബോസ് താരം ദില്‍ഷയും എത്തുന്ന ചിത്രം ‘ഓ സിന്‍ഡ്രല്ല’ ടീസര്‍ റിലീസായി

0
അനൂപ് മേനോനും ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ദില്‍ഷയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഓ സിന്‍ഡ്രല്ല’യുടെ ടീസര്‍ പുറത്തിറങ്ങി.

ജനുവരി 31- നു റിലീസ്; പുതിയ ട്രയിലറുമായി  ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’

0
ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രo ജനുവരി 31- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഉണ്ണി ലാലുവും...

ഇളയരാജയുടെ മകൾ ഭവതരിണി അന്തരിച്ചു

0
കുട്ടിക്കാലം മുതൽക്കെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു വളർന്ന ഭവതരിണി 1984- ൽ പുറത്തിറങ്ങിയ ‘മൈഡിയർ കുട്ടിച്ചാത്ത’നിലെ ‘തിത്തിത്തേ താളം’ എന്ന പാട്ട് പാടിക്കൊണ്ട് സംഗീതത്തിലേക്ക് അരങ്ങേറ്റം കുറിച്ചു.

മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് തിയ്യേറ്ററുകളിലേക്ക്

0
നീണ്ട അഞ്ചുവർഷത്തെ കാത്തിരിപ്പിന് ശേഷം മോഹൻലാൽ നായകനായി അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് സെപ്തംബർ 12 ന് പ്രദർശനത്തിന് എത്തുന്നു.

ജിയോ മാമി മുബൈ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളത്തില്‍ നിന്നും ‘തടവ്’

0
കഴിഞ്ഞ വര്‍ഷം ബേസിലിന്‍റെ ടോവിനോ തോമസ് നായകനായി എത്തിയ മിന്നല്‍ മുരളി ഇടംപിടിച്ചപ്പോള്‍ ഇത്തവണ അവസരം കിട്ടിയിരിക്കുന്നത് തടവിനാണ്.