ചിത്രവേദ റീൽസിന്റെയും ജെ കെ ആർ ഫിലിംസിന്റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വറും ചേർന്ന് നിർമ്മിച്ച് അനിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കേക്ക് സ്റ്റോറി’യുടെ ട്രയിലർ പുറത്ത്. ചിത്രത്തിൽ സംവിധായകന്റെ മകൾ വേദ സുനിലാണ് പ്രധാന നായികകഥാപാത്രമായി എത്തുന്നത്. മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കൾ, വൃദ്ധന്മാരെ സൂക്ഷിക്കുക പ്രിയപ്പെട്ട കുക്കു എന്നിവയാണ് അനിൽ സംവിധാനം ചെയ്ത മറ്റ് സിനിമകൾ. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വേദ സുനിലാണ്.
ചിത്രം ഏപ്രിൽ ഈസ്റ്റർ ദിനത്തിൽ റിലീസ് ചെയ്യും. അശോകൻ, നീന കുറുപ്പ്, ജോണി ആൻറണി, സാജു കൊടിയൻ, മേജർ രവി, കോട്ടയം രമേശ്, മല്ലിക സുകുമാരൻ, ഡൊമിനിക്, ദിനേശ് പണിക്കർ, അൻസാർ കലാഭവൻ, അരുൺ കുമാർ, ബാബു ആൻറണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മ്യൂസിക് ജെറി അമൽദേവ്, എസ് പി വെങ്കിടേഷ്, എഡിറ്റർ എം എസ് അയ്യപ്പൻ നായർ.