സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പ്’ റിലീസിന് മുൻപ് കേരള നിയമസഭാംഗങ്ങൾക്കായി പ്രത്യേക സ്ക്രീനിങ് നടത്തി. കേരള നിയമസഭയുടെ 13- മത് സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ കലാഭവൻ തിയ്യേറ്ററിൽ വെച്ചായിരുന്നു സിനിമയുടെ പ്രദർശനം നടന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും സിനിമ കാണാൻ എത്തി.
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചെയ്ത ഷൈജു ഖാലിദ് ആണ് ഈ ചിത്രത്തിനും ക്യാമറാമാനായി എത്തുന്നത്. ചാന്ദ്നി ശ്രീധരൻ, നിയാസ് ബക്കർ, ശബരീഷ് വർമ്മ, വിജോ അമരാവതി, പ്രതാപൻ കെ എസ്, രേവതി. ശിവജിത്ത് പത്മനാഭൻ, സന്ദീപ്, രാംകുമാർ, തുടങ്ങിയവർ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. സംഗീതം വിഷ്ണു വിജയ്, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി.