കർണാടകയിലെ (തുളു ) ഒരു ജനവിഭാഗം ആരാധിച്ചു പോന്ന ദേവതകളിൽ ഒന്നായ ‘കൊറഗജ്ജ’ ദൈവത്തിന്റെ കഥപറയുന്ന ചിത്രവുമായി സുധീർ അത്താർ. സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്രസംവിധായകനുമാണ് ഇദ്ദേഹം. നിരവധി സംവിധായകർ ‘കൊറഗജ്ജ’ എന്ന പേരിൽ ഇതേ കഥപറയുന്ന ചിത്രംസംവിധാനം ചെയ്യാൻ ശ്രമിച്ചു എങ്കിലും അതൊക്കെ പാഴായി പോയിരുന്ന ഇടത്ത് നിന്നാണ് സുധീർ അത്താർ ഈ ചിത്രം സംവിധാനം ചെയ്ത് റിലീസിന് ഒരുങ്ങുന്നത്. സക്സെസ്സ് ഫിലിംസും ത്രിവിക്രമ റിലീസും ചേർന്ന് മലയാളം, തെലുങ്ക്,ഹിന്ദി, തുളു, തമിഴ്, തുടങ്ങിയ അഞ്ച് ഭാഷകളിലായി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. 800- വർഷങ്ങൾക്ക് കാലത്തെ മുൻ നിർത്തിയുള്ള കഥയാണ് പ്രമേയം. കബീർ ബേദി ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. സന്ദീപ് സോപാർക്കർ, ഗണേഷ് ആചാര്യ, ശ്രുതി, ഭവ്യ, നവീൻ ഡി പട്ടേൽ എന്നിവർ മറ്റ് പ്രധാന റോളുകളിൽ അഭിനയിക്കുന്നു. ഗോപി സുന്ദർ ആണ് പശ്ചാത്തല സംഗീതവും സംഗീതവും. ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റിങ് ജിത് ജോഷ്, വിദ്യാധർ ഷെട്ടി.
Also Read
വില്പനക്കെടുക്കാത്ത ജീവിതങ്ങൾ
അവനവനെക്കൊണ്ട് സ്വയം ലാഭയേതുമില്ലാതെ ഇരുണ്ട മുറിക്കകത്ത് മറ്റുള്ളവർക്കായി ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്ന അനേകം സ്ത്രീജീവിതങ്ങളുടെ പകർപ്പാണ് മനോരഥങ്ങളിലെ ‘വില്പന’. എം ടി വാസുദേവൻനായരുടെ എട്ട് ചെറുകഥകളെ കോർത്തിണക്കിക്കൊണ്ട് പുറത്തിറങ്ങിയ മനോരഥങ്ങൾ എന്ന...
‘The Secret of Women’ ജനുവരി 31- നു തിയ്യേറ്ററുകളിലേക്ക്
പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദി സീക്രട്ട് ഓഫ് വുമൺ ജനുവരി 31 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. പ്രജേഷ് സെൻ മൂവി ക്ലബ്ബിന്റെ ബാനറിൽ...
‘ജമീലാന്റെ പൂവൻകോഴി’ നവംബർ എട്ടിന് തിയ്യേറ്ററുകളിലേക്ക്
ജമീല എന്ന കേന്ദ്രകഥാപാത്രമായി ബിന്ദുപണിക്കർ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജമീലാന്റെ പൂവൻകോഴി’ നവംബർ എട്ടിന് തിയ്യേറുകളിലേക്ക് എത്തുന്നു. മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. നവാഗതനായ ഷാജഹാൻ ആണ്...
രസകരമായ ടീസറുമായി ‘ഗ് ർർർർ’
തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്നു പേരായ ഒരു സിംഹത്തിന്റെ കൂട്ടിലകപ്പെട്ടു പോയ കുഞ്ചാക്കോ ബോബനേയാണ് ടീസരിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.
ബിബിൻ ജോർജ്ജ് നായകനാകുന്ന ‘കൂടൽ’; പോസ്റ്റർ റിലീസ്
നവാഗതനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂടൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മഞ്ജു വാരിയർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ജയസൂര്യ,...