ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തിന്റെ മകനായി അഭിനയിക്കുന്ന തോമസ് മാത്യുവിന്റെ നിഖിൽ എന്ന കഥാപാത്രത്തിന്റെ ആനന്ദം എന്ന ചിത്രത്തിന് ശേഷം തോമസ് മാത്യു അഭിനയിക്കുന്ന ചിത്രമാണിത്. ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ റിലീസായിരിക്കുന്നത്.

2025 ജനുവരി 16- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഗുഡ് വിൽ എന്റെറടയിമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് തടത്തിൽ ആണ് നിർമ്മാണം. സുരാജ് വെഞ്ഞാറമ്മൂട്, ജോജു ജോർജ്ജ്, സരസ ബാലുശ്ശേരി, തോമസ് മാത്യു, അലൻസിയർ, ലോപ്പസ്, ഗാർഗി അനന്തൻ, സജിത മഠത്തിൽ, ഷെല്ലി എൻ. കുമാർ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം അപ്പു പ്രഭാകർ, സംഗീതം രാഹുൽ രാജ്, ഗാനാരചന റഫീഖ് അഹമ്മദ്