ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസത്തില്‍ പ്രമുഖനായിരുന്ന മുത്തയ്യ മുരളീധരന്‍റെ ജീവിതകഥ സിനിമയാകുന്നു. ‘സ്ലം ഡോഗ് മില്യനയര്‍’ എന്ന ചിത്രത്തിലൂടെ ലോകത്തിന്‍റെ നിറുകയില്‍ എത്തിയ സംവിധായകന്‍ മധുര്‍ മിത്തല്‍ ആണ് ‘800’ എന്ന പേരില്‍ ചിത്രം പുറത്തിറക്കുന്നത്. എം എസ് ശ്രീപതിയുടേതാണ് കഥയും തിരക്കഥയും. ഹിന്ദി, തമിഴ്, തെലുങ്കു, ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ മധി മലര്‍ എന്ന കഥാപാത്രമായി മഹിമ നമ്പ്യാര്‍ എത്തുന്നു. നരേന്‍, നാസര്‍, ഋതിക, വേല രാമമൂര്‍ത്തി, ഹരി കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 133 ടെസ്റ്റുകളിലും 350 ഏകദിനങ്ങളിലും 12 ടി- 20 മല്‍സരങ്ങളിലും മുത്തയ്യ മുരളീധരന്‍ ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 1996-ല്‍ ശ്രീലങ്ക ലോകകപ്പ് വിജയം ചൂടിയപ്പോള്‍ ടീമിന്‍റെ ഭാഗമായിരുന്നു ഇദ്ദേഹം. ചെന്നൈ, ശ്രീലങ്ക, ഔസ്ട്രലിയ, ഇംഗ്ലണ്ട്, കൊച്ചി, എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി.
ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ ജീവിതകഥ വെള്ളിത്തിരയില്‍; മധുര്‍ മിത്തല്‍ സംവിധായകന്‍
Also Read
സിസ്റ്റര്‍ റാണിമരിയയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
ഉത്തര്‍പ്രദേശിലെ പീഡനമനുഭവിക്കുന്ന ഒരുവിഭാഗം ജനതയ്ക്ക് വേണ്ടി ഇരുപത്തിയൊന്നാം വയസ്സില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവിടെയെത്തിയ സിസ്റ്റര്‍ റാണിമരിയയുടെ ത്യാഗപൂര്‍ണമായ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുങ്ങുന്നത്.
സംഗീതത്തിന്‍റെ ഇതളടര്‍ന്ന വഴിയിലൂടെ
രഘുകുമാറിന്‍റെ സംഗീതത്തിന്‍റെ കൈക്കുമ്പിള്‍ മധുരിക്കുന്ന പാട്ടുകളുടെ അമൂല്യ കലവറയായിരുന്നു. അതില്‍ നിന്ന് മലയാള സിനിമയിലേക്ക് പകര്‍ന്നു നല്കിയ നിധി മലയാളികളുടെ കാതുകളിലൂടെ ഹൃദയത്തിലേക്ക് ഒഴുകി
സംവിധായകൻ ഹരികുമാർ അന്തരിച്ചു
മലയാള സിനിമയിൽ പ്രമുഖനായിരുന്ന സംവിധായകൻ ഹരികുമാർ അന്തരിച്ചു. 70- വയസ്സായിരുന്നു. അർബുദത്തെ തുടർന്ന് നീണ്ട കാലത്തോളം ചികിത്സയിൽ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം
‘വിവേകാനന്ദന്‍ വൈറലാണ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
നെടിയത്ത് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ‘വിവേകാനന്ദന്‍ വൈറലാണ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
പ്രിയ സുഹൃത്തിന്‍റെ വേര്‍പാടില്‍ തേങ്ങലടക്കാന്‍ കഴിയാതെ ലാല്‍
ജീവിതാവസ്ഥകളും ഞങ്ങള്‍ അണിഞ്ഞ കുപ്പായങ്ങളും മാറിമാറിവന്നെങ്കിലും സൗഹൃദത്തിന് എന്നും ഒരേ നിറം തന്നെയായിരുന്നു. പരിശുദ്ധമായിരുന്നു അത്. ഒരിക്കലും കലര്‍പ്പ് പുരളാത്തത്.