Thursday, April 3, 2025

ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ ഇന്ദ്രജിത്ത്, ടീസർ പുറത്ത്

ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൽ ഇന്ദ്രജിത്ത് നായകവേഷത്തിൽ എത്തുന്നു. നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ അനൌൺസ്മെന്റ് ടീസർ റിലീസ് ചെയ്തു. നൊ വേ ഔട്ട് എന്ന ചിത്രത്തിന് ശേഷം റെമൊ എന്റെറടയിമെന്റ്സിന്റെ ബാനറിൽ റെമോഷ് എം എസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ഇന്ദ്രജിത്ത് പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണിത്.

അജി വർഗീസ്, വിജയരാഘവൻ, നിഷാന്ത് സാഗർ, ദിവ്യ പിള്ള, റെബ മോണിക്ക, തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തുന്നു. ഈ ചിത്രം എഡിറ്റ് ചെയുന്നത് നാഗൂരൻ രാമചന്ദ്രൻ ആണ്. സംഗീതം മണികണ്ഠ അയ്യപ്പ നിർവഹിക്കുന്നു. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഉടനെ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

spot_img

Hot Topics

Related Articles

Also Read

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസ്’ തിയ്യേറ്ററിലേക്ക്

0
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്- നിധികാക്കും ഭൂതം’ തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തുന്നു. ഡിസംബർ 25- ന്46 വർഷത്തെ അഭിനയജീവിതത്തിലാദ്യമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലേക്ക് എത്തും....

‘വിവേകാനന്ദൻ വൈറലാണ്’- ഒരു ചില്ലുപാത്രം’ എന്ന ഗാനമേറ്റെടുത്ത് സംഗീത പ്രേമികൾ

0
ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് ഈണം പകർന്നിരിക്കുന്നത്. ജനുവരി 19 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നേടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേർന്ന് നിർമ്മിക്കുന്നു.

‘പ്രാവി’നെ അഭിനന്ദിച്ച് മുന്‍ എം എല്‍ എ ഷാനിമോള്‍ ഉസ്മാന്‍

0
പത്മരാജന്‍റെ കഥയെ മുന്‍നിര്‍ത്തി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച ‘പ്രാവി’നെ പ്രശംസിച്ചുകൊണ്ട് ഷാനിമോള്‍ ഉസ്മാന്‍.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘നുണക്കുഴി’

0
ജിത്തു ജോസഫും ബേസിലും ഒന്നിക്കുന്ന ചിത്രം നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്. ഓഗസ്ത് 15 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

ദൃശ്യവിരുന്നൊരുക്കുവാൻ ‘പലേരിമാണിക്യം 4 k’ വീണ്ടും പ്രദർശനത്തിന്

0
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത ഹിറ്റ് സിനിമ ‘പലേരി മാണിക്യം’ പ്രദർശനത്തിനെത്തുന്നു. മമ്മൂട്ടിൽ ത്രിബിൾ റോളിലെത്തി മലയാള സിനിമയുടെ അഭിമാനത്തെ വനോളമുയർത്തിയ സിനിമയാണ് പലേരി മാണിക്യം.