അർജുൻ അശോകൻ, അനശ്വര രാജൻ, ബാലു വർഗീസ് എന്നിവർ പ്രധാനകഥാപത്രങ്ങളായി എത്തുന്ന ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന ചിത്രത്തിന്റെ സെനസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2025 ജനുവരി പത്തിന് തിയ്യേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം വിതരണം ചെയ്യുന്നത്. മലയാളത്തിലും തമിഴിലും പ്രദർശിപ്പിക്കും. സാജി. എം ആൻറണിയുടേതാണ് കഥയും തിരക്കഥയും. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൌസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജി പണിക്കർ, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, സുർജിത്, ബൈജു, അൽതാഫ്, വിനീത് വിശ്വം, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം സാം സി . എസ്സ്, ഛായാഗ്രഹണം റണദീവ്.
Also Read
‘ദാസേട്ടന്റെ സൈക്കിൾ’; ട്രയിലർ പുറത്ത്, ചിത്രത്തിന്റെ നിർമ്മാതാവും നടനുമായി ഹരീഷ് പേരടി
ഹരീഷ് പേരടി പ്രൊഡക്ഷൻസ് ബാനറിൽ ഹരീഷ് പേരടി പ്രധാനകഥാപാത്രമായി നിർമ്മിക്കുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. അഖിൽ കാവുങ്ങൽ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 14- നു...
കന്നഡ നടി ലീലാവതി അന്തരിച്ചു
നിരവധി ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ കന്നഡ നടി ലീലാവതി അന്തരിച്ചു. 85- വയസ്സായിരുന്നു. നേലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.
ചരിത്രാവര്‍ത്തനത്തിന്റെ വര്‍ത്തമാനകാലങ്ങൾ
അരമണിക്കൂറിനുള്ളിൽ, അല്ലെങ്കിൽ ഒരുനിമിഷത്തിൽ മനുഷ്യനിലുണ്ടാകുന്ന ചിന്തകളുടെയും പ്രവൃത്തിയുടെയും പരിണിതഫലങ്ങളും അവസ്ഥകളും പോലുമിന്ന് സിനിമയാകുന്നു. ഓരോ അണുവിലും കഥയ്ക്കുള്ള സാദ്ധ്യതകൾ ഒളിഞ്ഞിരിക്കുന്നുണ്ട്.
തിയ്യേറ്ററിൽ പ്രേക്ഷക പ്രീതി നേടി ‘മലയാളി ഫ്രം ഇന്ത്യ’
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യ’ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ് ഇപ്പോൾ.
മലയാള സിനിമയുടെ പൂച്ചക്കണ്ണുള്ള സുന്ദരി
നിങ്ങളില്‍ ഒരു സ്ത്രീ' എന്ന ചിത്രത്തിലൂടെ 1984- ല്‍ ആണ് ശാരി അഭിനയിക്കുന്നതെങ്കിലും മലയാളത്തില്‍ മികച്ച നായികാപദവിയിലേക്ക് ശ്രദ്ധിക്കപ്പെടും വിധം വളര്‍ന്നത് പത്മരാജന്‍ ചിത്രമായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളികള്‍ കരയാറില്ല, എന്നീ ചിത്രങ്ങളിലൂടെയായിരുന്നു.