Thursday, April 3, 2025

‘ക്വീൻ എലിസബത്തി’ ന് ക്ലീൻ യു സർട്ടിഫിക്കറ്റ്; ചിത്രം ഇനി തിയ്യേറ്ററുകളിലേക്ക്

മീര ജാസ്മിനും നരേനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന  ചിത്രം ‘ക്വീൻ എലിസബത്തി’ന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചു. ഡിസംബർ 29 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. എം പത്മകുമാർ സംവിധാനം ചെയ്യുന്ന കുടുംബ ചിത്രമാണിത്. അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിനിക്കൂട്ടം എന്നീ ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിനും നരേനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രം കൂടിയാണ് ‘ക്വീൻ എലിസബത്ത്’. വെള്ളം, അപ്പൻ, പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്നീ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് രഞ്ജിത് മണബ്രാക്കാട്ട്, ബ്ലൂ മൌണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണബ്രക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.

ചിത്രത്തിൽ ശ്വേതമേനോൻ, വി കെ പ്രകാശ്,രഞ്ജി പണിക്കർ, രമേശ് പിഷാരടി, മല്ലിക സുകുമാരൻ, ജൂഡ് ആൻറണി, ശ്രുതി രജനീകാന്ത്, ആര്യ, പേളി മാണി, നീന കുറുപ്പ്, സാനിയ ബാബു, മഞ്ജു പത്രൊസ്, ചിത്ര നായര്, വിനീത് വിശ്വം, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കുട്ടിക്കാനം, കൊച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കി. ഛായാഗ്രഹണം ജിത്തു ദാമോദർ, വരികൾ, ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ, ജോ പോൾ, എഡിറ്റിങ് അഖിലേഷ് മോഹൻ.

spot_img

Hot Topics

Related Articles

Also Read

സിദ്ദിഖിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി

0
‘വളരെ പ്രിയപ്പെവരുടെ തുടരെയുള്ള വേര്‍പാടുകള്‍...അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥഅനുഭവിച്ചുകൊണ്ട് തന്നെ... സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’, മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതി.

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

0
മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിൻകര കോമള മേനോൻ അന്തരിച്ചു. 96- വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് ചികത്സയിലായിരുന്നു. പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ്രേം നസീറിന്റെ ആദ്യനായിക ആയി അഭിനയിച്ചത് കോമളം...

‘സായവനം’ ഇനി കൽക്കട്ട ഫിലിം ഫെസ്റ്റിവലിലേക്ക്

0
സ്ത്രീ കേന്ദ്രീകൃതമായ ഈ ചിത്രം പൂർണമായും ചിറാപുഞ്ചിയിലെ മഴയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

‘എം. ടി സാറിന്റെ പന്ത്രണ്ടോളം സിനിമകളിൽ അഭിനയിക്കുവാൻ കഴിഞ്ഞിട്ടുണ്ട്’- മോഹൻലാൽ

0
‘മനോരഥങ്ങൾ’ എന്ന ആന്ത്രോളജി സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് നടൻ മോഹൻലാൽ. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണിത്. മനോരഥങ്ങളുടെ സക്സസ് ഗ്രാന്റ് സെലിബ്രേഷനോടന്ബന്ധിച്ച്...

സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു

0
സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നീ ശ്രദ്ധേയ സീരിയലുകള്‍ സംവിധാനം ചെയ്ത ആദിത്യന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.