Thursday, April 3, 2025

‘ഗരുഡന്’ ശേഷം ഹൊറർ ത്രില്ലറുമായി മിഥുൻ മാനുവലിന്റെ തിരക്കഥയിൽ ‘ഫീനിക്സി’ന്റെ ട്രയിലർ;  കഥ, തിരക്കഥ വിഷ്ണു ഭരതൻ

അജു വർഗീസ്, അനൂപ് വർഗീസ്, അനൂപ് മേനോൻ, ചന്തു നാഥ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ ചിത്രം ‘ഫീനിക്സ്’ ട്രയിലർ പുറത്ത്. ചിത്രത്തിന്റെ കഥയും സംവിധാനവും വിഷ്ണു ഭരതനും തിരക്കഥ മിഥുൻ മാനുവലും നിർവഹിക്കുന്നു. സുരേഷ് ഗോപി, ബിജു മേനോൻ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ഗരുഡന്’ ശേഷം മിഥുൻ മാനുവൽ തിരക്കഥ എഴുതുന്ന ചിത്രമാണ് ഫീനിക്സ്.

ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റീനിഷ് കെ എം നിർമ്മിക്കുന്ന ചിത്രത്തിന്റെ മുൻപ് റിലീസായ പോസ്റ്ററും ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡോ: റാണി, അരവിന്ദ്, നിജില, അജിത്ത് തലപ്പിള്ളി, അജി ജോൺ, ആശ അരവിന്ദ്, കെ ബേബി, ജെസ് സ്വീജൻ, സിനി അബ്രാഹാം രതീഷ്, ആവണി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ആൽബി, എഡിറ്റിങ് നിധീഷ് കെ ടി, ഗാനങ്ങൾ വിനായക് ശശികുമാർ, സംഗീതം സാം സി എസ്,.

spot_img

Hot Topics

Related Articles

Also Read

പുതിയ ഭാവത്തിലും വേഷപ്പകർച്ചയിലും പൃഥ്വിരാജും ബേസിലും; ‘ഗുരുവായൂരമ്പലനടയിൽ’ ടീസർ റിലീസ്

0
'ജയ ജയ ജയ ഹേ ‘ എന്ന സൂപ്പർ ഹിറ്റ് ജനപ്രിയ ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ഓൺലൈൻ ബുക്കിങ് ആരംഭിച്ച് ‘പരിവാരം’

0
ജഗദീഷ്, ഇന്ദ്രൻസ്, മീനാരാജ്, പ്രശാന്ത് അലക്സാണ്ടർ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പരിവാരം’ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഫ്രാഗന്റ് നേച്ചർ ഫിലിം ക്രിയേഷന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി....

ആസിഫ് അലി നായകനാകുന്ന ‘രേഖാചിത്ര’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോഫിൻ ടി. ചാക്കോ ആണ് നിർമാണം. പൊലീസ്...

ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

0
കാക്ക’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. 24- വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക വിവരം.

പി. സുശീലയ്ക്ക് തമിഴ് നാട് സർക്കാറിന്റെ കലൈഞ്ജർ സ്മാരക പുരസ്കാരം

0
കലാസാഹിത്യ മേഖലകയിലെ സമഗ്രസംഭവനയ്ക്ക് തമിഴ്നാട് നൽകിവരുന്ന കലൈഞ്ജർ സ്മാരക പുരസ്കാരത്തിന് ഗായിക പി. സുശീല അർഹയായി. കവിയായ എം മേത്തയാണ് ഈ അവാർഡ് ലഭിച്ച മറ്റൊരു വ്യക്തി. തിങ്കളാഴ്ച മുഖ്യമന്ത്രി സ്റ്റാലിൻ പരസ്കാരം...