Friday, April 4, 2025

ഗസൽ ആലാപന സൌന്ദര്യത്തിന്റെ അര നൂറ്റാണ്ട്; ‘ബൈ മിസാലിൽ’ ഹരിഹരൻ ജനുവരി 25- ന് കോഴിക്കോട്

സംഗീത ആലാപനത്തിലെ ഗസൽ സൌന്ദര്യത്തിൽ അര നൂറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ കോഴിക്കോട് വെച്ച് ഹരിഹരന്റെ ‘ബൈ മിസാൽ’ അരങ്ങേറും. കാലിക്കറ്റ് ട്രെഡ്  സെന്ററിലാണ് പരിപാടി. ഹരിഹര സംഗീതത്തിലെ  ജീവിതാനുഭവങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും ചേർത്ത് വെച്ച സമ്മാനമാണ് സംഗീത പ്രേമികൾക്ക് നൽകാനുള്ളതെന്ന് ബൈ മിസാലിന്റെ സംഘാടകർ പറഞ്ഞു. കൊച്ചി, ദുബായ്, ഖത്തർ, ബഹ്റൈൻ, ബെംഗളൂരു, എന്നിവിടങ്ങളിലും സംഗീതസന്ധ്യ അരങ്ങേറും. കൂടാതെ ലോകത്തിലെ നാനാഭാഗങ്ങളിലുള്ള  നിരവധി സംഗീതജ്ഞരും പരിപാടിയില് എത്തുന്നുണ്ട്.

spot_img

Hot Topics

Related Articles

Also Read

മാത്യൂതോമസും ബേസിലും ഒന്നിക്കുന്ന ‘കപ്പ്’; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ബേസിലും മാത്യു തോമസും പ്രധാന റോളിൽ എത്തുന്ന  ‘കപ്പി’ന്റെ സെക്കൻഡ്  ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വെള്ളത്തൂവൽ എന്ന ഗ്രാമത്തിലെ പതിനാറുകാരനായ നിധിൻ ബാഡ്മിന്റണിൽ ഇടുക്കി ജില്ലയുടെ വിന്നിങ് കപ്പ് സ്വന്തമാക്കുവാനുള്ള പരിശ്രമങ്ങളുടെ കഥയാണ് ചിത്രത്തിൽ.

സിനിമ- നാടക നടൻ എ. പി ഉമ്മർ അന്തരിച്ചു

0
സിനിമയിലും നാടകത്തിലും നിറസാന്നിദ്ധ്യമായിരുന്ന നടൻ എ. പി. ഉമ്മർ അന്തരിച്ചു. 89- വയസ്സായിരുന്നു. രചയിതാവ്, നാടക- സിനിമ നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ‘ഒരു വടക്കൻ വീരഗാഥ’യിൽ കൊല്ലനായി...

ഇന്ത്യയിലെ ആദ്യ A I സിനിമ വരുന്നു;  അപർണ മൾബറി കേന്ദ്രകഥാപാത്രയെത്തുന്ന ചിത്രത്തിന്റെ പുതിയ ട്രയിലർ റിലീസായി  

0
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമയുടെ പുതിയ ട്രയിലർ റിലീസായി.

ചാവേർ കാണാം ഇനി മുതൽ ഒ ടി ടി യിൽ

0
കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും  പ്രധാന വേഷത്തിലെത്തിയ ചിത്രം ചാവേർ തിയ്യേറ്റർ പ്രദർശനത്തിന് ശേഷം ഇനിമുതൽ ഒ ടി ടിയിൽ കാണാം. സോണി ലൈവിലൂടെയാണ് ചാവേറിന്റെ സംപ്രേക്ഷണം.

നവംബർ മൂന്നിന് തിയ്യേറ്ററുകളിലേക്ക് പറന്നിറങ്ങാനൊരുങ്ങി ‘ഗരുഡൻ’

0
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായി എത്തിയത്  അഭിരാമിയാണ്.  മിഥുൻ മാനുവലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചാം പാതിരയാണ് മിഥുൻ മാനുവല് തിരക്കഥ ഒരുക്കിയിരിക്കുന്ന മറ്റൊരു സിനിമ.