നടനും സംവിധായകനുമായ ശേഖർ കപൂർ 54- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്റർനാഷണൽ ഫിലിം ജൂറി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. നിർമാതാവും ഫിലിം മാർക്കറ്റിങ് മുൻ മേധാവിയുമായ ജെറോം പൈലാർഡ്, ഛായാഗ്രാഹകൻ ജോസ് ലൂയി അൽകെയ്ൻ, നിരമാതാക്കളായ ഹെലൻ ലീക്ക്, കാതറീൻ ഡുസ്റ്റാർട്ട് തുടങ്ങിയവരാണ് മറ്റ് ജൂറി അംഗങ്ങൾ. മികച്ച ചിത്രത്തിന് സുവർണ മയൂരവും 40 ലക്ഷം രൂപയും ലഭിക്കും. 15 ചിത്രങ്ങളാണ് മത്സരിക്കുന്നതിനായി എത്തുക. കൂടാതെ മികച്ച സംവിധായകൻ, നടൻ, നടി, സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളും നൽകും. രജത മയൂരത്തിനായി മത്സരിക്കുന്നത് ഏഴ് ചിത്രങ്ങളാണ്. പത്ത് ലക്ഷം രൂപയും സർട്ടിഫിക്കറ്റും നൽകും. നവംബർ 20 ന് ആരംഭിക്കുന്ന ചലച്ചിത്രമേള 28 വരെയാണ് ഉണ്ടാകുക.
Also Read
ടൊറന്‍റോ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് തിരിതെളിയാനൊരുങ്ങുന്നു
നാല്‍പ്പത്തിയേട്ടാമത് ലോകോത്തര ചലച്ചിത്രമേളയായ ടൊറൊന്‍റോ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് സെപ്തംബര്‍ ഏഴിന് തിരി തെളിയിക്കും
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബല എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
ഹാരി പോട്ടറിലെ പ്രൊഫ. ആല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ മൈക്കല്‍ ഗാംബന്‍ അന്തരിച്ചു
ഹാരി പോട്ടറിലെ പ്രൊഫ. ആല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ്- ഐറിഷ് നടന്‍ മൈക്കല്‍ ഗാംബന്‍ അന്തരിച്ചു. 82- വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികില്‍സ തുടരവേ ആയിരുന്നു മരണം സംഭവിച്ചത്.
ഡയാന ഹമീദ് നായികയാകുന്ന ചിത്രം ‘അയാം ഇൻ’ പൂജ ചടങ്ങുകൾ നടന്നു
റൈറ്റ് മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ടിനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘അയാം ഇൻ’ മൂവിയുടെ പൂജ ചടങ്ങുകൾ ഇടപ്പള്ളി സെന്റ് ജൂഡ് പള്ളിയിൽ വെച്ച് നടന്നു.
പരമശിവന്റെ ഭക്തനാകാൻ ഒരുങ്ങി കണ്ണപ്പ; നിരീശ്വരവാദിയുടെ കഥപറയുന്ന ചിത്രവുമായി മുകേഷ് കുമാർ സിംഗ്
മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.