ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേടിഎം എന്നീ ടിക്കറ്റ് ബുക്കിങ് ആപ്പുകളിലൂടെയാണ് ഓൺലൈൻ ടിക്കറ്റ് വില്പന ആരംഭിച്ചിരിക്കുന്നത്. ജനുവരി 23- നാണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുക. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് സെൻസറിങ്ങിന് ശേഷം ലഭിച്ചിരിക്കുന്നത്. ഇപ്പോള് ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റുകളും റിലീസായിക്കൊണ്ടിരിക്കുന്നു മുണ്ട്. കോമഡിയും ത്രില്ലറും ഇടകലർന്ന ചിത്രമാണിത്. ഡോക്ടര് നീരജ് രാജൻ, ഡോക്ടർ സൂരജ് രാജൻ എന്നിവരാണ് ചിത്രത്തിന്റെ രചന. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഗോകുൽ സുരേഷ്, വിനീത്, ലെന,സിദ്ദിഖ്, വിജയ് ബാബു, വിജയ് വെങ്കിടേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ഛായാഗ്രഹണം വിഷ്ണു ആർ ദേവ്, സംഗീതം ദർബുക ശിവ, എഡിറ്റിങ് ആൻറണി.
ഗൌതം വാസുദേവ് മേനോൻ- മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
Also Read
ജോജു നായകന്‍, എ കെ സാജന്‍ സംവിധാനം; ട്രെയിലറുമായി പുലിമട
എ കെ സാജന്‍ സംവിധാനം ചെയ്ത് ഒക്ടോബര്‍ 26- നു തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രം പുലിമടയുടെ ട്രൈലര്‍ പുറത്ത്. ജോജു ജോര്‍ജ്ജ് നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷും ലിജോമോളുമാണ് നായികമാര്‍.
ആവേശം നിറച്ച് ‘ജയിലര്‍’ അതിഥി വേഷത്തില്‍ തിളങ്ങി മോഹന്‍ലാല്‍
ജയിലറി’ന്‍റെ ആവേശക്കടലിലാണ് തിയ്യേറ്ററുകള്‍. കേരളത്തില്‍ രാവിലെ ആറ് മണിമുതല്‍ ചിത്രത്തിന്‍റെ ആദ്യ ഷോ ആരoഭിച്ചിരുന്നു. മുന്നൂറിലധികം തിയ്യേറ്ററുകളിലാണ് ചിത്രം ഓടിയത്.
സിനിമ- നാടക നടന്‍ വര്‍ഗീസ് കാട്ടിപ്പറമ്പന്‍ അന്തരിച്ചു
1971- ല്‍ പുറത്തിറങ്ങിയ ‘അനാഥശില്പങ്ങള്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ നായകനായി എത്തി. സരസ്വതിയായിരുന്നു ഈ ചിത്രത്തിലെ നായിക.
പുത്തൻ ട്രയിലറിൽ കോമഡിയുമായി ഡാൻസ് പാർട്ടി
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാലിന്റെതാണ് രചനയും സംവിധാനവും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.
കണ്ണൂര്‍ സ്ക്വാഡ് വ്യാഴാഴ്ച മുതല്‍ തിയ്യേറ്ററുകളിലേക്ക്; പ്രതീക്ഷയോടെ ആരാധകര്‍
മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂര്‍ സ്ക്വാഡ് വ്യാഴാഴ്ച മുതല്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ്.