മെഗാഹിറ്റ് തീർത്ത അല്ലു അർജുനും രശ്മിക മന്ദാനയും ഫഹദ് ഫാസിലും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘പുഷ്പ2’ കേരളത്തിൽ റിലീസിന് മുൻപ് തന്നെ 500 സ്ക്രീനുകളും കടന്നിരിക്കുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക് ആക്ഷൻ ഡ്രാമ മൂവിയാണ് പുഷ്പ2. 2021- പുറത്തിറങ്ങിയ പുഷ്പ ദി റൈസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പുഷ്പ2. സുകുമാർ തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്. ഇത് വരെ തെലുങ്കിൽ ആർക്കും ലഭിക്കാത്ത മികച്ച ഓപ്പണിങ് ആണ് അല്ലു അർജുന് ലഭിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ രണ്ട് കോടിയിലേറെ പ്രീ സെയിൽസ് നേടിയതാണ് മറ്റൊരു മികച്ച നേട്ടം. ഡിസംബർ അഞ്ചിന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ പുഷ്പ2 പ്രദർശനത്തിന് എത്തും.
പുഷ്പയുടെ ഓരോ പുതിയ അപ്ഡേഷനും മിനുട്ടുകൾ ക്കുള്ളിലാണ് വൈറലാകുന്നത്. ചിത്രത്തിലെ ‘കിസ്സിക്’ സോങും ‘പീലിങ്സ്’ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. തിയ്യേറ്റർ തോറും പുഷ്പ2 വരവേൽക്കുവാനുള്ള ആവേശത്തിലാണ്. സുകുമാർ സംവിധാനം ചെയ്ത 2021- പുറത്തിറങ്ങിയ പുഷ്പ ദി റൈസിനു രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴു സംസ്ഥാനചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ഫഹദ് ഫാസിലിന്റെ കിടിലൻ വില്ലൻ കഥാപാത്രമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സുനിൽ, പ്രകാശ് രാജ്, ജഗപതി ബാബു എന്നിവരാണ് മറ്റ് പ്രധാനകഥാപത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ നിർമാതാക്കൾ നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സംഗീതം ദേവി ശ്രീ പ്രസാദ്, ഛായാഗ്രഹണം മിറൈസ്ലോ ക്യൂബ, ഗാനരചയിതാവ് ചന്ദ്ര ബോസ്,