നവംബര്‍ 3- മുതല്‍ 17- വരെ വേള്‍ഡ് പ്രീമിയര്‍ എസ്റ്റോണിയായില്‍ നടക്കുന്ന താലിന്‍ ബ്ലാക്ക് നൈറ്റ്സ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു അരങ്ങുണരുന്നു. മേളയുടെ 27 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സിനിമയില്‍ വെച്ച് അദൃശ്യ ജാലകങ്ങള്‍ എന്ന മലയാള സിനിമയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാന അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ തിരഞ്ഞെടുത്തതാണ് മറ്റൊരു പ്രത്യേകത. FIAPF അംഗീകാരമുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ 15 എ കാറ്റഗറി ചലച്ചിത്ര മേളകളില്‍ ഒന്നാണ് താലിന്‍ ബ്ലാക്ക് നൈറ്റ്സ് ചലച്ചിത്രമേള. ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അദൃശ്യ ജാലകങ്ങള്‍ മലയാള സിനിമയ്ക്കു പൊന്‍തൂവലാണ്. സംവിധായകന്‍ ഡോ: ബിജു, നിര്‍മാതാവ് രാധിക ലാവു, നടന്‍ ടോവിനോ തോമസ് തുടങ്ങിയവര്‍ താലിന്‍ ബ്ലാക്ക് നൈറ്റ്സ് ചലച്ചിത്രമേളയുടെ ബ്ലാക് കാര്‍പ്പെറ്റില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കും.
Also Read
സൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരഭ ചിത്രം ‘ഫൂട്ടേജ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
മഞ്ജു വാരിയരെ കേന്ദ്രകഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫൂട്ടേജി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പോസ്റ്ററിൽ വിശാഖും ഗായത്രിയുമാണ് ഉള്ളത്.
ഇന്ദ്രൻസും ഷാഹീൻ സിദ്ദിഖും പ്രധാന വേഷത്തിൽ; ചിത്രം നവംബർ 22- ന് തിയ്യേറ്ററുകളിൽ
ഇന്ദ്രൻസും ഷാഹീൻ സിദ്ദിഖും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ടു മെൻ ആർമി’ നവംബർ 22 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നിസാർ ചിത്രം സംവിധാനം ചെയ്യുന്നത്. എസ് കെ കമ്മ്യൂണിക്കേഷന്റെ ബാനറിൽ കാസിം...
ഹിന്ദിയില്‍ ഒരുങ്ങുന്ന മലയാളത്തിന്‍റെ സ്വന്തം സൂപ്പര്‍ ഹിറ്റ് ‘ബാoഗ്ലൂര്‍ ഡേയ്സ്’, ട്രയിലര്‍ പുറത്ത്
2014- ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ‘ബാoഗ്ലൂര്‍ ഡേയ്സ്’ ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും നസ്രിയായും ഫഹദ് ഫാസിലും നിത്യമേനോനും പാര്‍വതി തിരുവോത്തും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ‘ബാoഗ്ലൂര്‍ ഡേയ്സ്’.
‘ആവേശം’ ഇനി ആവേശത്തോടെ കാണാം ഒടിടി- യിൽ
ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം മെയ് 9- ന് ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിന് എത്തുന്നു. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ഈ പുതിയ ചിത്രം ഈദ്- വിഷു സ്പെഷ്യലായി ഏപ്രിൽ 11 ന് വ്യാഴായ്ചയാണ് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്
തിയ്യേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി ‘മഞ്ഞുമ്മൽ ബോയ്സ്’; പ്രദർശനം തുടരുന്നു
തമിഴ്നാട്ടിൽ നിന്നും പത്തുകോടി രൂപ കളക്ഷൻ ലഭിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. തിയ്യേറ്ററുകളിലും ഓൺലൈൻ ബുക്കിങ്ങിലൂടെയും ഹൌസ്ഫുൾ ആവുകയാണ് തിയ്യേറ്ററുകളിൽ. കേരളത്തിലും ഇതരദേശങ്ങളിലുമടക്കം ഇതുവരെ മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ 75 കോടി കവിഞ്ഞിരിക്കുകയാണ്.