Friday, November 15, 2024

ചരിത്രാവര്‍ത്തനത്തിന്റെ വര്‍ത്തമാനകാലങ്ങൾ

പുതുതലമുറക്കനുസരിച്ച കഥകളുമായാണ് സമകാലിക സിനിമകള്‍ പിറക്കുന്നത്. അത്തരം സിനിമകളുടെ  സംവിധായകര്‍ നവാഗതരാകുമ്പോള്‍ നല്ല സിനിമയായിരിക്കുമെന്ന കാഴ്ചക്കാരുടെ പ്രതീക്ഷയെ അവര്‍ തകര്‍ക്കുന്നുമില്ല. മലയാള സിനിമ പരിണാമങ്ങളുടെ ഓരോ ഘട്ടവും കടന്നു പോയിക്കൊണ്ടിരുന്ന കാലമാണിത്. സംവിധാനത്തിൽ, കഥയിൽ, തിരക്കഥയിൽ, അഭിനയത്തിൽ, സംഗീതത്തിൽ എന്ന് വേണ്ട മനുഷ്യ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണോ അതും ഇന്ന് സിനിമയ്ക്ക് ബാധകമായിരിക്കുന്നു. പ്രേക്ഷകർ എന്താണോ ആവശ്യപ്പെടുന്നത് ആ ഉൽപ്പന്നത്തിന്‍റെ നിർമാതാക്കളാണ് സിനിമാക്കാർ. അതിൽ ആവശ്യത്തിന് കലയും കച്ചവടവും കൂടിക്കലർത്താം.

കഥകളും ചരിത്രവും ഇതിഹാസങ്ങളും സിനിമയാക്കിയിരുന്ന സിനിമാക്കാലങ്ങളെ കടത്തി വെട്ടിക്കൊണ്ട് നവസിനിമകൾ ബഹുദൂരം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അരമണിക്കൂറിനുള്ളിൽ, അല്ലെങ്കിൽ ഒരുനിമിഷത്തിൽ മനുഷ്യനിലുണ്ടാകുന്ന ചിന്തകളുടെയും പ്രവൃത്തിയുടെയും പരിണിതഫലങ്ങളും അവസ്ഥകളും പോലുമിന്ന് സിനിമയാകുന്നു. ഓരോ അണുവിലും കഥയ്ക്കുള്ള സാദ്ധ്യതകൾ ഒളിഞ്ഞിരിക്കുന്നുണ്ട്. അത് കണ്ടെത്തുകയും നമ്മൾ നിസാരമെന്ന് തള്ളിക്കളയുന്ന പലതിനെയും നാം ചിന്തിക്കുന്നതിലപ്പുറം ചലച്ചിത്രങ്ങളിലൂടെ കാണുമ്പോൾ അത്ഭുതപ്പെടുകയും ചെയ്യുന്നു. സനൽ കുമാർ ശശിധരൻ എന്ന മലയാളത്തിലെ നവാഗത സംവിധായകന്‍റെ  ‘ഒഴിവ് ദിവസത്തെ കളി’ എന്ന ചിത്രം ഇത്തരം സവിശേഷതകളെ ഉൾക്കൊള്ളുന്നുണ്ട്. മലയാള സിനിമയിൽ പുതിയ പ്രതീക്ഷയാണ് സനൽകുമാർ ശശിധരന്‍റെ ചലച്ചിത്രങ്ങൾ. കലാകാരന്‍റെയും  വാണിജ്യവൽക്കരണത്തിന്‍റെയും  ദ്വന്ദ്വഭാവങ്ങളെ അടയാളപ്പെടുത്തുന്ന സിനിമയാണ് സനൽ കുമാർ ശശിധരന്‍റെത്. കലാപരമായും വാണിജ്യപരമായും ഒരേ ത്രാസിൽ നിൽക്കുന്ന ചിത്രങ്ങളാണവ.

ജന്തുശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയ സനല്‍ കുമാർ ശശിധരന്‍ വക്കീലായി ജോലി ചെയ്തതിനു ശേഷം മലയാള സിനിമയിലേക്ക് പൂർണമായും ശ്രദ്ധ തിരിച്ചു. പിരിവെടുത്ത്  ജനപങ്കാളിത്തത്തോടെ സ്വതന്ത്ര്യ സിനിമകൾ അദ്ദേഹം നിർമിച്ചു. അങ്ങനെ മൂന്നു ഹ്രസ്വ ചിത്രങ്ങളും ഒരു സിനിമയും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളോടൊപ്പം ചേർന്നു 2001 ൽ ‘കാഴ്‌ച ചലച്ചിത്ര വേദി’എന്ന പേരിലൊരു ഫിലിം സൊസൈറ്റി രൂപീകരിക്കുകയുണ്ടായി. ’ഒഴിവ് ദിവസത്തെ കളി’ എന്ന ചിത്രത്തിലൂടെ മികച്ച പ്രതികരണമാണ് സംവിധയകനെയും അണിയറ പ്രവർത്തകരെയും തേടിയെത്തിയത്.

ഉണ്ണി ആര്‍ എന്ന എഴുത്തുകാരന്‍റെ കഥയാണ് ‘ഒഴിവ് ദിവസത്തെ കളി ‘എന്ന സിനിമയുടെ പ്രമേയം. ജനറൽ ഇലക്ഷന്‍റെ ലീവിന് നാട്ടിലെത്തുന്ന അഞ്ചു സുഹൃത്തുക്കളുടെ ഒരു ദിവസത്തെ ജീവിതവും അനുഭവങ്ങളും പറയുന്ന സിനിമയാണ് ‘ഒരു ദിവസത്തെ കളി’. ഫോറസ്റ്റിലേക്ക് അവധി ആഘോഷിക്കാൻ പോകുന്ന അ ഞ്ചുപേരുടെയും യഥാർത്ഥ മുഖം കൂടി വ്യക്തമാകുന്നുണ്ട് ചിത്രത്തിൽ. രാഷ്ട്രീയവും സ്ത്രീയും തന്നെയാണ് അവരുടെ ചർച്ചയിലും പ്രധാന വിഷയം.

സമൂഹത്തിന്‍റെ നിലപാടുകളെ  ഏറ്റവും റിയലിസ്റ്റിക്കായി പറയുന്ന സിനിമയാണ് സനൽ കുമാർ ശശിധര ന്‍റെ ഒഴിവ് ദിവസത്തെ കളി. ഇവിടെ കളി കാര്യമാകുന്നത് ദാസന്‍റെ  മരണത്തോടെയാണ്. ജാതീയമായ ഉച്ച നീചത്വങ്ങളുടെ ശബ്ദ ഘോഷങ്ങൾ മുഴങ്ങുന്ന സിനിമ. അത് ഇന്നത്തെ കാലഘട്ടത്തെ മുഴക്കം കൂടിയാണ്. ഫോണിൽ സംസാരിക്കുമ്പോഴെല്ലാം പേരു പറയാതെ താന്‍ നമ്പൂതിരിയാണ് എന്ന് ജാതീയമായി സ്വയം പരിചയപ്പെടുത്തുന്ന, അടയാളപ്പെടുത്തുന്ന, പരസ്യപ്പെടുത്തുന്ന രാഷ്ട്രീയക്കാരനായ നമ്പൂതിരി, അയാളുടെ പൂണൂൽ പിടിച്ചു കൊണ്ട് കളിയിൽ അധികാരിയായ ജഡ്ജിയായി ‘ബ്രഹ്മണനായ നിങ്ങൾ തന്നെ’ എന്ന് പറഞ്ഞു അവരോധിക്കുന്ന സുഹൃത്തുക്കൾ, അതുവരെ പ്രശ്നങ്ങളിൽ ഇടപെടാതെ രമ്യമായി പരിഹരിക്കുന്ന ദാസൻ എന്ന സുഹൃത്തിനെ കളിയിലെ കള്ളനെന്ന ആരോപണത്തിൽ മദ്യലഹരിയിലവർ തൂക്കി കൊല്ലുന്നത്. ഇതെല്ലാം ആൾക്കൂട്ട വിചാരണയെയും  ഇന്നും പലയിടങ്ങളിലും ജാതീയമായി സ്വയം സുഖിക്കുകയും മറ്റുള്ളവർ സുഖിപ്പിക്കുകയും ചെയ്യുന്ന പുതിയ കാലത്തെയും ഈ സിനിമ കൃത്യമായ യാഥാർത്ഥ്യ ബോധത്തോടെ അവതരിപ്പിക്കുന്നു.

അഞ്ചഗ സംഘത്തിലെ ഓരോ വ്യക്തിയുടെയും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന  പല മുഖങ്ങളും വെളിപ്പെടുന്ന ത് വനത്തിനുള്ളിൽ വെച്ചാണ്.മദ്യത്തിന്‍റെ ലഹരിയിൽ അവർ മറച്ചു വെച്ച തങ്ങളുടെ നിലപാടുകളും ചെയ്യുന്ന പ്രവൃത്തികളും സംവിധായകന്‍ കൃത്യമായി അടയാളപ്പെടുത്തുന്നു.മനുഷ്യനിലെ വ്യത്യസ്ത സ്വഭാവ വൈകൃതങ്ങളെ പുറത്തു കൊണ്ട് വരികയാണ് ഈ ചിത്രം.അരാഷ്ട്രീയമായ പെരുമാറ്റങ്ങളാണ് അവരിൽ നിന്നും പുറത്തേക്ക് വരുന്നതെങ്കിലും സിനിമയിൽ നിറഞ്ഞു നിൽക്കുന്നത് ഓരോരോ രാഷ്ട്രീയ പശ്ചാത്ത ലത്തിലാണ്.മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങൾ അവരിലുമുണ്ട്.

സാഹചര്യത്തിനൊത്ത് സ്ത്രീകളുടെ മേൽ അധികാരവും  അവകാശവും കീഴ്പ്പെടുത്തലും നടത്താൻ ശ്രമിക്കുന്നതു സ്ത്രീ തനിക്ക് ഉപയോഗിക്കപ്പെടേണ്ടവളാണ് എന്ന ചിന്തയിൽ നിന്നാണ്. എന്നാൽ എല്ലാ സ്ത്രീകളും പുരുഷന്‍റെ  ഇഗിതത്തിനു വഴങ്ങുന്നവളല്ല എന്ന് ഗീത എന്ന കഥാപാത്രത്തിലൂടെ വ്യക്തമാക്കുന്നു. തികച്ചും സാധാരണക്കാരന്‍റെ  ജീവിതം പറയുന്ന സിനിമയാണ് ‘ഒഴിവ് ദിവസത്തെ കളി’. അസ്വാഭാവികത ഒട്ടും തന്നെയില്ലാത്ത കഥാപാത്രനിർമ്മിതി. ക്ലൈമാക്സിൽ അപ്രതീക്ഷിതമായ ദാസന്‍റെ കൊലപാതകത്തി ലൂടെ  സിനിമ അവസാനിക്കുന്നു.

സമൂഹത്തിന്‍റെ പലസംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്ന കണ്ണാടിയാണ് ഒഴിവ് ‘ദിവസത്തെ കളി’എന്ന ചലച്ചിത്രം. സാമൂഹികമായ പല സംഭവങ്ങൾകൊണ്ടും അർത്ഥങ്ങൾ നിറഞ്ഞു നിൽക്കുന്ന സിനിമ കൂടിയാണിത്. 2015- ൽ മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഒഴിവ് ദിവസത്തെ കളി നേടി. നിസ്താർ അഹമ്മദ്, അരുൺ നായർ, പ്രദീപ്‌ കുമാർ, ബൈജു നെറ്റോ, ഗിരീഷ് നായർ, രജു ആർ പിള്ള, അഭിജ ശശികല, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചു. ബേസിൽ ജോസഫ് ഈണമിട്ട് സനൽ ശശിധരൻ രചിച്ച “കരിമേഘം കൂട്ടം കൂടിപ്പായും”(ആലാപനം: നിതിൻ ലാൽ ),”ഷാപ്പ് കറിയും അന്തിക്കള്ളും” (ആലാപനം: കരിന്തലക്കൂട്ടം നാട്ടറിവ് പഠന കേന്ദ്ര ഗാനസംഘം) എന്നിവയാണ് ചിത്രത്തിലെ ഗാനങ്ങൾ.

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK) മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ്, മികച്ച സൗണ്ട് റെക്കോർഡിങ്ങിനുള്ള സംസ്ഥാന അവാർഡ്, എന്നീ പുരസ്‌കാരങ്ങൾ ചിത്രം നേടി. ഛായാഗ്രാഹണം ഇന്ദ്രജിത് എസ്, സംഗീതം ബേസിൽ ജോസ്ഫും, എഡിറ്റിങ്  അപ്പു എൻ ഭട്ടതിരിയും നിർവഹിച്ചു. സനൽ ശശിധരന്‍റെ  ആ ദ്യ ചിത്രമായ ഒരാൾപ്പൊക്കത്തിന് 2014 ൽ മികച്ച സംവിധായകനുള്ള കേരള ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. അതിശയ ലോകം(2001), പരോൾ (2008), ഫ്രോഗ് (2012), ഒരാൾപ്പൊക്കം (2015), സെക്സി ദുർഗ്ഗ (2017), കയറ്റം (2019), ചോല(2018), ഉന്മാദിയുടെ മരണം (2017) എന്നിവയാണ് സനൽ ശശിധരന്‍റെ  മറ്റ് ചിത്രങ്ങൾ. ’ഒഴിവ് ദിവസത്തെ കളി’ പോയ കാലത്തെ കഥയെ അല്ല, സമീപകാല സാമൂഹിക സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍മ്മിക്കപ്പെട്ടത്. അത് കാലത്തിനുമൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. 

spot_img

Hot Topics

Related Articles

Also Read

കുടുംബ സമേതം ആസ്വദിക്കാം – വെള്ളരിപ്പട്ടണം തിയ്യേറ്ററിലേക്ക്

0
അവധിക്കാലത്ത് കുടുംബ സമേതം ആസ്വദിക്കുവാന്‍ മഞ്ജുവാര്യരും സൌബിന്‍ ഷാഹിദും പ്രധാന വേഷത്തിലെത്തുന്ന വെള്ളരിപ്പട്ടണം മാര്ച്ച്  24 നു തിയ്യേറ്ററിലേക്ക്.

‘ആന്‍റണി’യില്‍ ജോജു ജോര്‍ജ്ജു൦ കല്യാണിയും; നവംബര്‍ 23- നു തിയ്യേറ്ററിലേക്ക്

0
ഐന്‍സ്റ്റീന്‍ മീഡിയയുടെയും നെക്സ്റ്റല്‍ സ്റ്റുഡിയോയുടെയും അള്‍ട്രാമീഡിയ എന്‍റര്‍ടൈമെന്റിന്‍റെയും ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും സുശീല്‍ കുമാര്‍ അഗ്രവാളും നിതിന്‍ കുമാറും രജത് അഗ്രവാളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘അടിത്തട്ട്’ നാളെ മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ; ഷൈനും സണ്ണി വെയ് നും പ്രധാന അഭിനേതാക്കൾ

0
ഷൈൻ ടോം ചാക്കോയും സണ്ണി വെയ് നും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘അടിത്തട്ട്’ നാളെ മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ജിജോ ആൻറണി ആണ് സംവിധാനം. ആമസോൺ പ്രൈമിലും മനോരമ മാക്സിലും നാളെമുതൽ പ്രക്ഷേപണം...

ടിറ്റോ വിൽസൻ നായകനാകുന്നു; ‘സംഭവം ആരംഭം; ചിത്രത്തിന്റെ ടീസർ റിലീസായി

0
ടീം വട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാദ് ഹസ്സനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഹെവി ഡോസ് എന്ന കഥാപാത്രമായാണ് ടിറ്റോ വിൽസൺ എത്തുന്നത്. സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി മറ്റുള്ളവരുടെ ഏത് വിധേനെയും ഉപയോഗിക്കുന്ന രീതിയാണ് ഈ കഥാപാത്രത്തിന്റെ പ്രത്യേകത.

ഫിലിം എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ

0
ഫിലിം എഡിറ്റർ നിഷാദ് യൂസഫിനെ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ മരിച്ച നിലയിൽപനമ്പള്ളി ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 43- വയസ്സായിരുന്നു. തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൌദി വെള്ളക്ക,  സിനിമകളിലൂടെ ആയിരുന്നു ഇദ്ദേഹം...