മലയാള സിനിമ- സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. പാർക്കിൻസൺ അസുഖവും മറവി രോഗവും മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 350 ലേറെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തൊണ്ണൂറുകളിൽ വെള്ളിത്തിരയിൽ നിരവധി വേഷങ്ങളിൽ കനകലത അഭിനയിച്ചിട്ടുണ്ട്. ഒൻപത്താംക്ലാസിൽ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. രാജാവിന്റെ മകൻ, കരിയിലക്കാറ്റ് പോലെ, ചില്ല്, കൌരവർ, അനിയത്തി പ്രാവ്, ഹരികൃഷ്ണൻസ്, കിരീടം, എന്റെ സൂര്യപുത്രിക്ക്, ആകാശഗംഗ 2, തച്ചോളി വർഗീസ് ചേകവർ, പഞ്ചവർണ്ണത്തത്ത, സ്ഫടികം, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, ആദ്യത്തെ കണ്മണി, അമ്മയാണെ സത്യം, തുടങ്ങിയവ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. തമിഴിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഓച്ചിറയിലെ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെമകളായി ജനനം. 1980 ൽ ഉണർത്തുപാട്ട് എന്നൻ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
Also Read
മലയാള ചലച്ചിത്ര സൌഹൃദവേദി പ്രേംനസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു
മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനവും അധ്യക്ഷത തിരക്കഥാകൃത്ത് പി ആർ നാഥനും നിർവഹിച്ചു. മികച്ച സിനിമയ്ക്കുള്ള പരസ്കാരം ‘ജാനകി ജാനേ’യുടെ നിർമ്മാതാക്കളായ ഷെർഗ സന്ദീപ്, ഷെഹ്ന തുടങ്ങിയവർ ഏറ്റുവാങ്ങി.
തെയ്യക്കഥ പറയുന്ന ടീസറുമായി മുകള്‍പ്പരപ്പ്; മാമുക്കോയ അവസാനമായി അഭിനയിച്ച സിനിമ
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സുനില്‍ സൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന മുകള്‍പ്പരപ്പിന്‍റെ ടീസര്‍ പുറത്തിറങ്ങി. അന്തരിച്ച മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് മുകള്‍പ്പരപ്പ്.
മിമിക്രിയിലും അഭിനയത്തിലും സജീവമായിരുന്ന കോട്ടയം സോമരാജ് അന്തരിച്ചു
വർഷങ്ങളോളം മിമിക്രി രംഗത്ത് വേറിട്ട ശൈലി നിലനിർത്തിക്കൊണ്ട് ശ്രദ്ധേയനായിരുന്നു അദ്ദേഹം. നിരവധി സ്റ്റേജ് പരിപാടികളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും നിറസാന്നിദ്ധ്യമായിരുന്നു കോട്ടയം സോമരാജ്.
‘പ്രിയപ്പെട്ട ആളുടെ വേര്‍പാടിനെക്കാള്‍ വലുതല്ല, അവാര്‍ഡ് – മമ്മൂട്ടി
‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല, അത് മാധ്യമങ്ങളെ അറിയിക്കണം-‘
വേലയുടെ ടീസറില്‍ ഗംഭീര പ്രകടനവുമായി സണ്ണി വെയ് നും ഷെയിന്‍ നിഗവും
പ്രതിയോഗികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രമാണ് വേല. ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ തന്നെ ട്രയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു.