ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 88- വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു ഇദ്ദേഹം. അറുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുറത്തുള്ള ലോഡ്ജിൽ ആശ്രയമില്ലാതെ താമസിക്കുകയായിരുന്ന ഇദ്ദേഹത്തെ സീരിയൽ സംവിധായകൻ പ്രസാദ് ആണ് ഇദ്ദേഹത്തെ ഗാന്ധിഭവനിൽ എത്തിക്കുന്നത്.
പിന്നീട് കുറെ വർഷക്കാലം അഭിനയം തുടർന്നെങ്കിലും മറവി രോഗം ബാധിക്കുകയായിരുന്നു. രാഗം എന്ന ചിത്രത്തിലൂടെ 975- ലാണ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കളിക്കളം, വിയറ്റ്നാം കോളനി, പാപ്പയുടെ സ്വന്തം അപ്പൂസ്, സന്ദേശം, ലേലം, അയാൾ കഥയെഴുതുകയാണ്, നാടോടിക്കാറ്റ്, നരസിംഹം, അനന്തഭദ്രം, പുലിവാൽ കല്യാണം, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.