പ്രമുഖ ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു. 60- വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്താൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഏറെനാളായി ചികിത്സയിലായിരുന്നു. പ്രമുഖ ചലച്ചിത്ര അഭിനേതാവ് ബാലൻ കെ നായരുടെയും ശാരദാ നായരുടെയും മകനാണ്. ചെങ്കോൽ, ഈ പുഴയും കടന്ന്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, ഒരു മറവത്തൂർ കനവ്, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ചെന്നൈയിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിന് ശേഷം സിനിമയിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. 1983- ല പുറത്തിറങ്ങിയ പി എൻ മേനോൻ സംവിധാനം ചെയ്ത അസ്ത്രം ആണ് അദ്ദേഹം ആദ്യം അഭിനയിച്ച ചിത്രം. നാല്പത് കൊല്ലത്തോളം നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ അൻപതോളം സിനിമകളിൽ വേഷമിട്ടു. നിരവധി വില്ലൻ കഥാപാത്രങ്ങളും ക്യാരക്ടർ വേഷങ്ങളും ഇദ്ദേഹം ചെയ്തിട്ടുണ്ട്. ഒടുവിൽ അഭിനയിച്ചത് കടലോളം എന്ന മ്യൂസിക്കൽ ഹ്രസ്വചിത്രത്തിലാണ്. ഭാര്യ: സുസ്മിത, മകൾ പാർവതി. സംസ്കാരം ഷോർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും.
Also Read
ചരിത്രത്തിലാദ്യം; താലിന്‍ ബ്ലാക്ക് നൈറ്റ്സ് ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് മലയാളത്തിന്‍റെ ‘അദൃശ്യ ജാലകങ്ങള്‍’
മേളയുടെ 27 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സിനിമയില്‍ വെച്ച് അദൃശ്യ ജാലകങ്ങള്‍ എന്ന മലയാള സിനിമയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ബിജു മേനോന്‍, സുരേഷ് ഗോപി, മിഥുന്‍ മാനുവല്‍ തോമസ്, ലിസ്റ്റില്‍ തോമസ് ചിത്രം ഗരുഡന്‍; പൂര്‍ത്തിയായി
കളിയാട്ടം, പത്രം, ക്രിസ്ത്യന്‍ ബ്രദര്‍സ്, എഫ് ഐ ആര്‍, ട്വന്‍റി ട്വന്‍റി, രാമരാവണന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കൊടുവില്‍ ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിച്ചു അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
നടി മീന ഗണേഷ് അന്തരിച്ചു
നിരവധി അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സിനിമ- സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81- വയസ്സായിരുന്നു. ഷോർണൂരിലെ ആശുപത്രിയിൽ വെച്ച് പുലർച്ചെ 1. 20 ഓടെ ആയിരുന്നു അന്ത്യം. നാടകകൃത്തും സംവിധായകനും നടനുമായിരുന്നു...
22- മത് ധാക്ക ഫിലിംഫെസ്റ്റിവലിലേക്ക് മലയാളത്തിൽ നിന്ന് ‘പൂവ്’
അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജ്ജും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത വളരെ കുറച്ചുള്ള അഭിനേതാക്കളാണ്
‘വർഷങ്ങൾക്ക് ശേഷം’ റംസാൻ- വിഷു മാസങ്ങളിൽ തിയ്യേറ്ററുകളിലേക്ക്
വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ റംസാൻ- വിഷു ആഘോഷങ്ങളോടനുബന്ധിച്ച് ഏപ്രിൽ മാസം തിയ്യേറ്ററുകളിൽ റിലീസിനെത്തും.