ചലച്ചിത്ര നിര്‍മ്മാതാവ് കെ എസ് ബൈജു പണിക്കര്‍ അന്തരിച്ചു. 59- വയസ്സായിരുന്നു. വെള്ളറ വി പി എം എച്ച് എസ് എസ് മാനേജറും കേരള പ്രൈവറ്റ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്‍റും തിരുവനന്തപുരം ജില്ലാ പ്രസിഡെന്‍റുമാണ്. 1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ് മാസപ്പുലരിയില്‍’ എന്ന ചിത്രത്തിലെ നിര്‍മാതാക്കളില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി സ്വതന്ത്ര്യ ടെലിവിഷന്‍ പ്രോഗ്രാമുകളുടെ നിര്‍മാതാവായിരുന്നു. വെള്ളറ ശ്രീഭവനില്‍ മുന്‍ പഞ്ചായത്ത് പ്രസിഡെന്‍റ് കെ വി സുശീലന്‍റെ മൂത്തമകന്‍ ആണ്. ഭാര്യ ബിന്ദു കെ ആര്‍. മക്കള്‍: ജഗന്‍ ബി പണിക്കര്‍, അനാമിക ബി പണിക്കര്‍.
Also Read
‘മച്ചാന്റെ മാലാഖ’ പെരുന്നാൾ ദിനത്തിൽ തിയ്യേറ്ററുകളിലേക്ക്
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ‘മച്ചാന്റെ മാലാഖ’ ജൂൺ 14- പെരുന്നാൾ ദിനത്തിൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കഥ ജക്സൺ ആന്റണിയുടെയും രചന അജീഷ് പി തോമസിന്റേതുമാണ്.
കയ്യടികൾ നേടി ‘കാതൽ;’ മമ്മൂട്ടിയുടേത് ഗംഭീര പ്രകടനം, വ്യത്യസ്ത പ്രമേയം ചർച്ച ചെയ്യുന്ന സിനിമ
മമ്മൂട്ടിയുടെത് ഗംഭീര പ്രകടനം ആണെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറഞ്ഞു. ഇതുവരെയും മറ്റ് അഭിനേതാക്കളാരും പരീക്ഷിച്ചിട്ടില്ലാത്ത കഥാപാത്രം. ക്വീർ പൊളിറ്റിക്സ് എന്ന സാമൂഹികമായി വിഷമം പിടിച്ച പ്രമേയത്തെ ധൈര്യപൂർവം കൈകാര്യം ചെയ്തിരിക്കുകയാണ് സംവിധാനം ചെയ്ത ജിയോ ബേബിയും അഭിനയിച്ച മമ്മൂട്ടിയും ജ്യോതികയും.
മമ്മൂട്ടിയുടെ പുതിയപടം ‘ടർബോ’ ഒരുക്കുക വൈശാഖും മിഥുൻ മാനുവലും
മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധാനം വൈശാഖും തിരക്കഥ മിഥുൻ മാനുവൽ തോമസുമാണ്
ജഗന്‍ മോഹനായി ജീവയും വൈ എസ് ആര്‍ ആയി മമ്മൂട്ടിയും; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി യാത്ര 2
2019- ല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തിയ ‘യാത്ര’ എന്ന ചിത്രത്തിന്‍റെ രണ്ടാംഭാഗം വരുന്നു. ‘യാത്ര 2’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.
എന്‍റെ സത്യാവസ്ഥ ലോകത്തോട് വിളിച്ച് പറയണമെന്നുണ്ടായിരുന്നു’ റോക്കട്രി- ദി നമ്പി എഫക്ട്’ നെ കുറിച്ച് നമ്പി നാരായണന്‍
റോക്കട്രി ദി നമ്പി എഫക്ട് 69- മത് നാഷണല്‍ ഫിലിം അവാര്‍ഡില്‍ ദേശീയതലത്തില്‍ വെച്ച് മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്തില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍.