Thursday, April 3, 2025

‘ചാവേറി’ന്‍റെ ട്രൈലറില്‍ കിടിലന്‍ ലുക്കിലെത്തി കുഞ്ചാക്കോ ബോബന്‍

പാര്‍ട്ടിക്ക് വേണ്ടി രക്തവും മാംസവും ത്യജിക്കുവാന്‍ തയ്യാറുള്ള ഒരുകൂട്ടം ആളുകളുടെ കഥയുമായി ചാവേര്‍ വരുന്നു. ത്രില്ലിംഗ് രംഗങ്ങളോടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രൈലര്‍ സിനിമ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതാണ്. ചാവേറിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. സ്വന്തം ജീവിതവും ജീവനും കുടുംബവും ഹോമിച്ച് പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും തയ്യാറാകുന്ന ഉയിര് കൊടുക്കുന്നവരുടെ പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലര്‍ ചിത്രമാണ് ചാവേര്‍.

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ചാവേര്‍. കൊച്ചിയില്‍ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ പ്രമുഖരുടെ സാന്നിദ്ധ്യത്തിലാണ് ട്രൈലര്‍ പുറത്തിറക്കിയത്. മോഹന്‍ലാലും പൃഥ്വിരാജും ടോവിനോയും സോഷ്യല്‍ മീഡിയയിലൂടെ ട്രൈലര്‍ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകനും ആന്‍റണി വര്‍ഗീസൂം ജോയ് മാത്യുവും സംഗീതയും മനോജ് കെ യുവും സജിന്‍ ഗോപൂവും അനുരൂപും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം തുടങ്ങിയവയാണ് ടിനു പാപ്പച്ചന്‍റെ മറ്റ് സിനിമകള്‍.

കണ്ണൂര്‍ പശ്ചാത്തലാമാക്കിയുള്ള ചിത്രത്തിന്‍റെ തിരക്കഥ ജോയ് മാത്യുവിന്‍റേതാണ്. കാവ്യ ഫിലിം കമ്പനിയുടെയും അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്‍റെയും ബാനറില്‍ അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. ഛായാഗ്രഹണം ജിന്‍റോ ജോര്‍ജ്ജ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിങ് നിഷാദ് യൂസഫ്.

spot_img

Hot Topics

Related Articles

Also Read

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഗ്ർർർർർ’ കുഞ്ചാക്കോ ബോബനും സുരാജും ഒന്നിക്കുന്ന ചിത്രം

0
പ്രേക്ഷക ശ്രദ്ധ നേടിയ എസ്ര എന്ന സിനിമയ്ക്ക്  ശേഷം ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ.

അനുരാഗ് കശ്യപ് ആദ്യമായി ആഷിഖ് അബൂ ചിത്രത്തിൽ വില്ലനായി എത്തുന്നു

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ  ബോളിവൂഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് പ്രധാന കഥാപാത്രമായ വില്ലനായി എത്തുന്നു.

‘ഒരു കട്ടിൽ ഒരു മുറി’ ടീസർ പുറത്ത്

0
പൂർണ്ണിമ ഇന്ദ്രജിത്ത് അക്കാമ്മ എന്ന കഥാപാത്രമായും പ്രിയംവദ മധു മിയ എന്ന കഥാപാത്രമായും ആണ് എത്തുന്നത്. ഹക്കീം ഷാ ആണ് ചിത്രത്തിലെ നായകൻ.

‘എന്‍റെ ഇച്ചാക്കയ്ക്ക് പ്രത്യേക അഭിനന്ദനം ‘- മോഹന്‍ലാല്‍

0
‘കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികള്‍ക്ക് അഭിനന്ദങ്ങള്‍. മമ്മൂട്ടി,- എന്‍റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും മഹേഷ് നാരായണന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പ്രത്യേക സ്നേഹവും അഭിന്ദനങ്ങളും’ എന്നാണ് മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തിൽ ഒരു പ്രണയ കഥ- ട്രയിലറുമായി ‘ജനനം 1947: പ്രണയം തുടരുന്നു’

0
40 വർഷം ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിലുള്ള കോഴിക്കോട് ജയരാജിന്റെ ആദ്യ നായക വേഷമാണ് ചിത്രത്തിൽ. തമിഴിലെ പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസൺ നായികയായി എത്തുന്നു.