കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രം ചാവേർ തിയ്യേറ്റർ പ്രദർശനത്തിന് ശേഷം ഇനിമുതൽ ഒ ടി ടിയിൽ കാണാം. സോണി ലൈവിലൂടെയാണ് ചാവേറിന്റെ സംപ്രേക്ഷണം. രാഷ്ട്രീയ പ്രവർത്തിന് കൊല്ലാനും ചാവനും വേണ്ടി തയ്യാറുള്ള ചെറുപ്പക്കാരുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ചാവേർ. തികച്ചും വ്യത്യസ്തമായ ദൃശ്യാനുഭവമായിരുന്നു തിയ്യേറ്ററിലൂടെ ചാവേർ കണ്ട പ്രേക്ഷകർക്ക് ലഭിച്ചത്. കുഞ്ചാക്കോ ബോബൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ, മനോജ് കെ യു തുടങ്ങിയവരായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. കണ്ണൂർ പശ്ചാത്തലമാക്കി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നടനും സംവിധായകനുമായ ജോയ് മാത്യുവിന്റേത് ആയിരുന്നു. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ, തുടങ്ങിയവരാണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം ജിന്റോ ജോർജ്ജ്, ആൻറണി, എഡിറ്റിങ് നിഷാദ് യൂസഫും സംഗീതം ജസ്റ്റീൻ വർഗീസ്.
Also Read
മിമിക്രിയിലും അഭിനയത്തിലും സജീവമായിരുന്ന കോട്ടയം സോമരാജ് അന്തരിച്ചു
വർഷങ്ങളോളം മിമിക്രി രംഗത്ത് വേറിട്ട ശൈലി നിലനിർത്തിക്കൊണ്ട് ശ്രദ്ധേയനായിരുന്നു അദ്ദേഹം. നിരവധി സ്റ്റേജ് പരിപാടികളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും നിറസാന്നിദ്ധ്യമായിരുന്നു കോട്ടയം സോമരാജ്.
സര്‍വൈവല്‍ ത്രില്ലര്‍ ജൂലിയാന വരുന്നു; ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രം, ടീസര്‍ റിലീസ് ചെയ്തു
ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രവുമായി പ്രശാന്ത് മാമ്പുള്ളി എത്തുന്നു. ഒരൊറ്റ കഥാപാത്രമുള്ള ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത സംഭാഷണം ഇല്ലാത്തതാണ്.
ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ ഫെബ്രുവരിയിൽ തിയ്യേറ്ററിൽ
ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ ഫെബ്രുവരി 6- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജി. ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ ‘ എന്ന ചെറുകഥയെ മുൻനിർത്തിക്കൊണ്ട് ജ്യോതിഷ്...
‘അഭിരാമി’യായി ഗായത്രി സുരേഷ്; ടീസർ റിലീസ്
മുഷ്ത്താൻ റഹ്മാൻ കരിയാടൻ സംവിധാനം ചെയ്ത് ഗായത്രി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം അഭിരാമി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിലെ ടൈറ്റിൽ റോളിൽ തന്നെയാണ് ഗായത്രി സുരേഷ് എത്തുന്നത്.
ധ്യാൻശ്രീനിവാസനും അജു വർഗീസും പ്രധാനകഥാപാത്രങ്ങൾ; ‘ആപ് കൈസേ ഹോ..’ ഫെബ്രുവരി 28- നു തിയ്യേറ്ററുകളിൽ
അജൂസ് എബൌ വേൾഡ് എന്റർടൈമെന്റിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച് നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ‘ആപ് കൈസേ ഹോ..’ എന്ന ഏറ്റവും പുതിയ ചിത്രം...