Thursday, April 3, 2025

‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ചിത്തിനി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ സുരേഷ് ഗോപിയുടെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്. കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മോക്ഷ ആണ് മറ്റൊരു  പ്രധാന കഥാപാത്രമായി എത്തുന്നത്.

കെവി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി ആനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമാണ് ചിത്തിനി. ശ്രീകാന്ത് മുരളി, രാജേഷ് ശർമ, പ്രമോദ് വെളിയനാട്, മണികണ്ഠൻ ആചാരി, ഉണ്ണിരാജ, അനൂപ് ശിവസേനൻ, കൂട്ടിക്കൽ ജയചന്ദ്രൻ, സുജിത് ശങ്കർ, പൌളി വൽസൻ, ജിതിൻ ബാബു, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വരികൾ സന്തോഷ് വർമ്മ, സംഗീതം രഞ്ജിൻ രാജ്, എഡിറ്റിങ് രഞ്ജിത് അമ്പാടി.

spot_img

Hot Topics

Related Articles

Also Read

‘ഗെറ്റ് സെറ്റ് ബേബി’യുടെ പൂജാ ചടങ്ങുകൾ നിർവഹിച്ച് അണിയറ പ്രവർത്തകർ

0
വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം സ്കന്ദ സിനിമാസിന്റെയും കിംഗ്സ്മെൻ എൽ എൽ  പിയുടെയും ബാനറിൽ സുനിൽ ജെയ്ൻ, പ്രക്ഷാലി ജെയ്ൻ എന്നിവരാണ് നിർമ്മിക്കുന്നത്. ആധുനികവും വൈകാരികവും നർമ്മവും പ്രതിസന്ധികളും അതിജീവനും ഈ ചിത്രത്തിലുണ്ട്.

രസിപ്പിക്കുന്ന ടീസറുമായി ‘മലയാളി ഫ്രം ഇന്ത്യ’

0
ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ രസിപ്പിക്കുന്ന ട്രയിലർ പുറത്തിറങ്ങി.

സസ്പെൻസുമായി ഉണ്ണിമുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’; ട്രയിലർ പുറത്ത്

0
ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ചിത്രം ജയ് ഗണേഷ് മൂവീയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ 11 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു

0
ഒട്ടേറെ സിനിമകളുടെയും ഹ്രസ്വചിത്രങ്ങളുടെയും പരസ്യചിത്രങ്ങളുടെയും ആല്‍ബങ്ങളുടെയും  സഹസംവിധായകനും സംവിധായകനുമായി പ്രവര്‍ത്തിച്ച ബോബി മോഹന്‍ (45) അന്തരിച്ചു.

മുത്തച്ഛനായി നെടുമുടി വേണു ഒടുവില്‍ അഭിനയിച്ച ചിത്രം ‘കോപം’ റിലീസിന്

0
അന്തരിച്ച നടന്‍ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഗണപതി അയ്യര്‍ എന്ന കഥാപാത്രമായി നെടുമുടി എത്തുമ്പോള്‍ അഞ്ജലി കൃഷ്ണ മീനാക്ഷി എന്ന കൊച്ചുമകളുടെ വേഷത്തിലും എത്തുന്നു