Thursday, April 3, 2025

ചിത്രീകരണം പൂർത്തിയാക്കി ഉണ്ണി മുകുന്ദൻ- നിഖില വിമൽ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’

സ്കന്ദ സിനിമാസിന്റയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്റയും ബാനറിൽ സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമ്മിച്ച് വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിൽ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. നർമ്മത്തിൽ രസകരമായ രീതിയിലാണ് ചിത്രം ഒരുക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഫാമിലി എന്റർടൈമെന്റ് മൂവിയായിരിക്കും ഗെറ്റ് സെറ്റ് ബേബി. പതിവ് കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഉണ്ണി മുകുന്ദന്റെ പുതിയ കഥാപാത്രം. ചിത്രത്തിൽ നിഖില വിമൽ നായികയായി എത്തുന്നു.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം സ്കന്ദ സിനിമാസിന്റെയും കിംഗ്സ്മെൻ എൽ എൽ  പിയുടെയും ബാനറിൽ സുനിൽ ജെയ്ൻ, പ്രക്ഷാലി ജെയ്ൻ എന്നിവരാണ് നിർമ്മിക്കുന്നത്. ആധുനികവും വൈകാരികവും നർമ്മവും പ്രതിസന്ധികളും അതിജീവനും ഈ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ രചന നിരവാഹിച്ചത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ചിത്രസംയോജനം എഡിറ്ററും സംവിധായകനുമായ  മഹേഷ് നാരായണൻ, ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ, സംഗീത സംവിധാനം സാം സി എസ്.

spot_img

Hot Topics

Related Articles

Also Read

ബാംഗ്ലൂര്‍ ഡേയ്സ് റീമേക് യാരിയാന്‍ 2; ടീസര്‍ പുറത്തിറങ്ങി

0
2014- ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം ബാംഗ്ലൂര്‍ ഡേയ് സിന്‍റെ ഹിന്ദി റീമേക് വരുന്നു. 2014- ലെ തന്നെ യാരിയാന്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയിലാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തു വിട്ടത്.

‘തല തെറിച്ച കൈ’യ്യുമായി സാജൻ ആലുമ്മൂട്ടിൽ

0
കാർമിക് സ്റ്റുഡിയോസിന്റെ ബാനറിൽ സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തലതെറിച്ച കൈ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

ഷറഫുദ്ദീനും  ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങൾ; ‘ഹലോ മമ്മി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു

0
ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു. 73 വയസ്സായിരുന്നു. 1984 ഓഗസ്ത് 19 ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ‘എന്റെ നന്ദിനിക്കുട്ടി’ എന്ന സിനിമ സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. ശനിയാഴ്ച രാത്രി 11- മണിക്ക്...

തെന്നിന്ത്യൻ നടൻ വിജയ രംഗരാജു അന്തരിച്ചു

0
പ്രശസ്ത തെന്നിന്ത്യൻ നടൻ വിജയ രംഗരാജു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സിദ്ദിഖ്- മോഹന്ലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായ വിയറ്റ്നാം കോളനിയിലെ റാവുത്തർ’ എന്ന...