Thursday, April 3, 2025

ചിത്രീകരണം പൂർത്തിയാക്കി മമ്മൂട്ടി നായകനായ ‘ബസൂക്ക’

90 ദിവസത്തിനൊടുവിൽ ഗെയിം ത്രില്ലർ ചിത്രം ബസൂക്കയുടെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് ഡിനോ ഡെന്നീസ് ആണ്. തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ്  നവാഗതനായ ഡിനോ ഡെന്നീസ്. തിയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും സരിഗമയുടെ ഫിലിം സ്റ്റുഡിയോസായ യൂഡ് ലി ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും ബസുക്ക. ‘ബെഞ്ചമിൻ ജോഷൂവ’ എന്ന കഥാപാത്രമായി ഗൌതം വാസുദേവ് മേനോൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ, സുമിത് നേവൽ, ഐശ്വര്യ മേനോൻ, ദിവ്യ പിള്ള, സിദ്ധാർഥ് ഭരതൻ, ജഗദീഷ്, ഭാമ അരുൺ, സുമിത് നേവൽ, ഹക്കീം ഷാജഹാൻ, സ്ഫടികം ജോർജ്ജ്, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം മിഥുൻ മുകുന്ദൻ, ഛായാഗ്രഹണം  നിമേഷ് രവി, എഡിറ്റിങ് നിഷാദ് യൂസഫ്.

spot_img

Hot Topics

Related Articles

Also Read

പീറ്റര്‍ ഹെയ് നും വിഷ്ണു ഉണ്ണികൃഷ്ണനും എത്തുന്ന ‘ഇടിയന്‍ ചന്തു’വിന്‍റെ ചിത്രീകരണം തുടങ്ങി

0
പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയൊഗ്രാഫറും വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനുമായി എത്തുന്ന ചിത്രം ഇടിയന്‍ ചന്തുവിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ലാല്‍ മീഡിയയില്‍ നടന്നു

തെന്നിന്ത്യൻ താരം മീന കേന്ദ്രകഥാപാത്രമായെത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ട്രയിലർ റിലീസ്

0
ജീവിതത്തിന്റെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന വിദ്യാഭ്യാസം പൂർത്തിയാക്കാനായി വർഷങ്ങൾക്ക് ശേഷം ക്യാംപസ്സിലെക്ക് തെന്നിന്ത്യൻ താരം മീന വിദ്യാർഥിനിയായി എത്തുന്ന  ചിത്രം ‘ആനന്ദപുരം ഡയറീസിലെ ടീസർ പുറത്തിറങ്ങി.

നിത്യഹരിത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

0
ഉറുദു പഠിച്ചതോട് കൂടി ഗസൽ വാദനം അനായസകരമാക്കി മാറ്റിയ പങ്കജ് ഉധാസ് അമേരിക്കയിലും കാനഡയിലുമായി ഗസൽ വസന്തത്തിന്റെ വിസ്മയം തീർത്തു. പിന്നീട് ഇന്ത്യയിലെത്തിയതിന് ശേഷം ഗസൽ ലോകത്തിന്റെ നിത്യസൌന്ദര്യം ഇവിടം തീർക്കുകയായിരുന്നു അദ്ദേഹം.

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘പാർട്ട്നേഴ്സ്’ ജൂൺ 28- ന്

0
കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പിള്ളി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം  പാർട്ട്നേഴ്സ് ജൂൺ 28 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററിലേക്ക്

0
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹണ്ട്’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രമാണ് ഹണ്ട്. ചിത്രത്തിൽ ഡോ: കീർത്തി എന്ന കഥാപാത്രമായി എത്തുന്ന ഭാവനയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം....