Friday, April 4, 2025

ചിത്രീകരണം പൂർത്തിയാക്കി ‘ഭരതനാട്യം’

നടൻ സൈജു കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം ‘ഭരതനാട്യ’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. കൃഷ്ണ ദാസ് മുരളിയുടേതാണ് തിരക്കഥയും സംവിധാനവും. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാർ, സൈജു കുറുപ്പ് എന്നിവരാണ് നിർമാണം.  സൈജു കുറുപ്പാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നാട്ടിൽ ക്ഷേത്ര- ഉത്സവ കാര്യങ്ങൾ നോക്കിനടത്തുന്ന ചെറുപ്പക്കാരനാണ് ഇതിൽ. ഒരു ഫാമിലി എന്റർടൈമെന്റ് മൂവിയാണ് ഭരതനാട്യം. കലാരഞ്ജിനി, സായ് കുമാർ, അഭിറാം രാധാകൃഷ്ണൻ, മണികണ്ഠൻ പട്ടാമ്പി, സോഹൻ സീനുലാൽ, നന്ദു പൊതുവാൾ, ഗംഗ, ശ്രുതി സുരേഷ്, തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ബബിലു അജു, എഡിറ്റിങ് ഷഫീഖ്, ഗാനരചന മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി. അന്നമനട, മാള, മൂക്കന്നൂർ തുടങ്ങിയ ഇടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കി.

spot_img

Hot Topics

Related Articles

Also Read

രണ്ട് നോമിനേഷനുകൾ സ്വന്തമാക്കി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’

0
82- മത് ഗോൾഡൻ ഗ്ലോബിനുള്ള രണ്ടു നോമിനേഷനുകൾ നേടി പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. മികച്ച ഇംഗ്ലീഷിതര ഭാഷ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് നാമനിർദ്ദേശം...

പുത്തൻ ട്രയിലറുമായി ‘ഗ്ർർ’; ചിരിപ്പിച്ച് കുഞ്ചാക്കോയും സുരാജും

0
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രത്തിന്റെ രസിപ്പിക്കുന്ന ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി.  

പൂങ്കാവില്‍ പാടിവരും ‘രാമ’ഗീതം

0
“രാമച്ചവിശറി പനിനീരില്‍ മുക്കി, ആരോമല്‍ വീശും തണുപ്പാണോ, കസ്തൂരിമഞ്ഞള്‍ പുരട്ടും പുലര്‍കാല കന്യകേ, ‘നിന്‍റെ തുടുപ്പാണോ രാധേ’ സിനിമാപ്പാട്ടുകളെയും കവച്ചു വെക്കുന്ന ജനപ്രീതിയാര്‍ജിച്ചു 1980- ല്‍ പുറത്തിറങ്ങിയ ഈ പരസ്യ ഗീതങ്ങൾ .

‘മറിമായ’ത്തിലെ താരങ്ങൾ ഒന്നിച്ച് ഒരു സിനിമയിൽ; തിരക്കഥ- സംവിധാനം മണി കണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും

0
സാമൂഹ്യ വിഷയങ്ങളെ നർമ്മത്തിൽ ചാലിച്ച് രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന പരിപാടിയാണ് മറിമായം. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ കഥയുമായി മായാവനം; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
നാലു മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ ജീവിതകഥ പറയുന്ന ചിത്രം മായാവനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സായ്- സൂര്യ ഫിലിംസിന്റെ ബാനറിൽ ഡോ: ജഗത് ലാൽ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് മായാവനം.