പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും രണ്ടാ൦വരത്തിലേക്ക് കടക്കുകയാണ് ‘നദികളില്‍ സുന്ദരി യമുന’. കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയമുള്ള ചിത്രമായി മാറിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസൂം ഒന്നിച്ചഭിനച്ച ഈ ചിത്രം. തൊണ്ണൂറുകളിലെ തിയ്യേറ്ററുകളില്‍ പ്രേക്ഷകരെ കൂടുകൂടാ ചിരിപ്പിച്ച കുടുംബ സിനിമകളുടെ ഫീല്‍ ലഭിക്കുന്നുണ്ടെന്ന് സിനിമ കണ്ട ഓരോ പ്രേക്ഷകരും അഭിപ്രായപ്പെട്ടു. നര്‍മ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നാട്ടിന്‍ പുറത്തെ നിര്‍മലതയെയും അവതരിപ്പിക്കുന്നുണ്ട്.
ധ്യാന്‍ശ്രീനിവാസനും അജു വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന്‍റെ നിര്‍മാണം സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് തുടങ്ങിയവരാണ്. തിരക്കഥയും സംവിധാനവും നവാഗതരായ വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും നിര്‍വഹിച്ചു.
കണ്ണൂരിലെ ഗ്രാമാന്തരീക്ഷം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ടു പേരുടെ ജീവിതകഥയാണ് പ്രമേയം. കണ്ണനായി ധ്യാനും വിദ്യാധരനായി അജു വര്‍ഗീസും എത്തുന്നു. കലാഭവന്‍ ഷാജോണ്‍, അനീഷ്, സുധീഷ്, പാര്‍വ്വണ, സോഹന്‍ സീനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേഷ്, വിസ്മയ ശശികുമാര്‍, നവാസ് വള്ളിക്കുന്നു, നിര്‍മല്‍ പാലാഴി തുടങ്ങിയവര്‍ അഭിനയിക്കുന്നു. വരികള്‍: മനു മഞ്ജിത്ത്, ഹരിനാരായണന്‍. സംഗീതം അരുണ്‍ മുരളീധരന്‍.