നവാഗതനായ നിതിന്‍ സി സി സംവിധാനം ചെയ്തു ശ്രീനാഥ് ഭാസിയും ലുക് മാനും പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം കൊറോണ ധവാന്‍ ആഗസ്ത് നാലിന് തിയ്യേറ്ററുകളിലേക്ക് എത്തി. ഇപ്പോഴിതാ, ചിത്രത്തിന്‍റെ സ്നീക് പീക്ക് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. കോമഡി എന്‍റര്‍ടൈമെന്‍റ് ചിത്രമാണ് കൊറോണ ധവാന്‍. കൊറോണ കാലത്തെ ലോക്ക് ഡൌണില്‍ മദ്യം കിട്ടാതെ വലയുന്ന ആനത്തടം എന്ന പ്രദേശത്തെ ഒരുവിഭാഗം ആളുകളുടെ കഥപറയുന്ന ചിത്രമാണ് കൊറോണ ധവാന്‍. ആഗസ്ത് നാലിനാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തിയത്. ഈ വര്‍ഷത്തെ സര്‍പ്രൈസ് ഗിഫ്റ്റ് സിനിമക്‍ളുടെ ലിസ്റ്റിലേക്ക് കൊറോണ ധവാനും ഇടം നേടുമെന്നാണ് സൂചന. ജയിംസ് ആന്‍ഡ് ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്ന് നിര്‍മിച്ച് നവാഗതനായ നിതിന്‍ സി സി സംവിധാനം ചെയ്ത ചിത്രമാണ് കൊറോണ ധവാന്‍.
Also Read
സിനിമയിലെ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹത്തിന്റെ പോസ്റ്ററുമായി ‘മഞ്ഞുമ്മൽ ബോയ്സ്’
ഞ്ഞുമ്മൽ ബോയ്സ് അത്തരമൊരു സിനിമയാണ്. പോസ്റ്ററിൽ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചിത്രമാണുള്ളത്. ചുവപ്പ് നിറത്തിലെ ക്വാളിസാണ് പോസ്റ്ററിൽ.
‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്
ഷെയ്ൻ നിഗവും സാക്ഷിയും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. സംഗീതത്തിന് പ്രാധാന്യം നല്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വീര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ...
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു
പ്രശസ്ത തമിഴ് ചലച്ചിത്ര പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72- വയസ്സായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ച് മെയ് ഒന്നിന് ആയിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല.
ഉദ്വോഗജനകമായ ട്രയിലറുമായി ‘തങ്കമണി’
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ‘തങ്കമണി’മൂവീയുടെ ട്രയിലർ റിലീസായി. മാർച്ച് 7 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മിമിക്രിയിലും അഭിനയത്തിലും സജീവമായിരുന്ന കോട്ടയം സോമരാജ് അന്തരിച്ചു
വർഷങ്ങളോളം മിമിക്രി രംഗത്ത് വേറിട്ട ശൈലി നിലനിർത്തിക്കൊണ്ട് ശ്രദ്ധേയനായിരുന്നു അദ്ദേഹം. നിരവധി സ്റ്റേജ് പരിപാടികളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും നിറസാന്നിദ്ധ്യമായിരുന്നു കോട്ടയം സോമരാജ്.